Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യം മെച്ചപ്പെടും, ദാമ്പത്യജീവിതം കൂടുതൽ സുഖകരമാവും; വിദേശ യാത്രായോഗം, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി നമുക്ക് കാണാനാവും. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് സത്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് പറയപ്പടുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുന്നുണ്ട്.

ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് സത്യം.

horoscopeissues

വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കരുതുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കാറുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദി കൂടിയാണ് വ്യാഴം.

കൂടാതെ വ്യാഴത്തെ പോലെ തന്നെ മറ്റൊരു പ്രധാന ഗ്രഹമാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്രനെ വിളിക്കാറുണ്ട്. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ഗ്രഹം.

വേദ ജ്യോതിഷത്തിലെ രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ഇവയെന്ന കാര്യം എടുത്ത് പറയേണ്ടതില്ല. വ്യത്യസ്‌ത തലങ്ങളിലുള്ള ഇവ രണ്ടും ഉടൻ തന്നെ സംയോഗം നടത്തുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. വ്യാഴവും ശുക്രനും 45 ഡിഗ്രിയിൽ വരുന്നതിനാൽ അർദ്ധകേന്ദ്ര യോഗം രൂപപ്പെടുകയാണ്. ഈ ഗ്രഹങ്ങളുടെ സംയോഗം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകുന്നു. ഏതൊക്കെ രാശികളാണ് അതെന്ന് നോക്കാം.

ധനു രാശി: അർദ്ധകേന്ദ്ര യോഗം ഈ രാശിയിൽ ജനിച്ചവർക്ക് വളരെ നല്ല ഗുണങ്ങൾ നൽകും. ഈ കാലഘട്ടം ഭാഗ്യകരവും പുതിയ അവസരങ്ങൾ നിറഞ്ഞതുമായി മാറും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. ആത്മവിശ്വാസവും തീരുമാനമെടുക്കാനുള്ള കഴിവും കൂടും. വലുതും പ്രധാനപ്പെട്ടതുമായ ജോലികൾ പോലും എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ രാശിക്കാർക്ക് വിദേശ യാത്രയ്ക്ക് ശക്തമായ സാധ്യതകളുണ്ട്.

ചിങ്ങം രാശി: ഈ രാശിയിൽ ജനിച്ചവർക്ക് ബുധ-വ്യാഴ അർധകേന്ദ്രയോഗം ഗുണമാവും. ശുക്രൻ നിലവിൽ ലഗ്നത്തിൽ സ്ഥിതിചെയ്യുകയും ശുഭകരമായ ഫലങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഈ യോഗത്തിന്റെ സ്വാധീനത്തിൽ വ്യക്തികൾക്ക് ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും വിജയം ഉറപ്പാണ്. ഇവരുടെ ആത്മവിശ്വാസത്തിലും ധൈര്യത്തിലും മാറ്റമുണ്ടാകും. മത്സരങ്ങളെയും വെല്ലുവിളികളെയും മറികടക്കും. ജോലിയിൽ മുന്നേറ്റത്തിന് സാധ്യത ഏറെയാണ്. ഇവരുടെ ആരോഗ്യം മെച്ചപ്പെടും.

ഇടവം രാശി: വ്യാഴ-ശുക്ര അർദ്ധകേന്ദ്രയോഗം ജീവിതത്തിന്റെ പല മേഖലകളിലും ഇവർക്ക് ഗുണകരമായിരിക്കും. വ്യാഴം ലഗ്നത്തിലും ബുധൻ നാലാം ഭാവത്തിലും സ്ഥിതിചെയ്യുമ്പോൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് സാധ്യത. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ആസ്വാദ്യകരമാകും, ദാമ്പത്യജീവിതവും കൂടുതൽ ഐക്യവും സന്തോഷകരവും വന്നുചേരും. ഭൂമി, കെട്ടിടങ്ങൾ, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വന്തമാവും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വിജയം കണ്ടെത്താൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+