Get Updates
Get notified of breaking news, exclusive insights, and must-see stories!

മകര സംക്രാന്തിയിൽ അടിപൊളി ധനയോഗം; പണം കൊണ്ട് ആറാടാം, പ്രണയം പൂവണിയും, ഈ രാശിക്കാരാണോ?

സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കുന്നതിനെയാണ് സംക്രമം എന്ന് വിളിക്കുന്നത്. 'സംക്രാന്തി' എന്നാല്‍ സമ്യക് ആയ ക്രാന്തി, അഥവാ സമ്പൂര്‍ണ്ണ വിപ്ലവം എന്നാണ് അർത്ഥം വരുന്നത്. അതായത് ശരിയായ ദിശയില്‍ നടത്തപ്പെടുന്ന പരിവര്‍ത്തനം. മേടം മുതല്‍ മീനം വരെയായി നമുക്ക് ആകെ പന്ത്രണ്ട് രാശികളുണ്ട്. അതിൽ തന്നെ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്റെ മാറ്റമാണ് മകരസംക്രമം എന്ന പേരിൽ അറിയപ്പെടുന്നത്.

ഭൂമിയുടെ ചരിവ് കൊണ്ട് തന്നെ സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരെ മുകളിൽ നിന്ന് തെക്കോട്ടും വടക്കോട്ടും നീങ്ങി ഉദിക്കുന്നതാണ് അയനം. ദേവൻമാരുടെ പകലാണ് ഉത്തരായനം രാത്രിയാണ് ദക്ഷിണായനം എന്നാണ് പൊതുവെ പറയപ്പെടുന്നത് .ദേവപ്രതിഷ്‌ഠ പോലെയുള്ള ശുഭകർമങ്ങൾ ഉത്തരായനത്തിലാണ് നടത്തി വരാറുള്ളത്.

ardhakendrayogam2025

ഇക്കാരണങ്ങൾ എല്ലാം കൊണ്ട് തന്നെ ഭാരതീയ ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായാണ് മകര സംക്രാന്തിയെ കണക്കാക്കുന്നത്. ജനുവരി 14നാണ് ഈ വർഷത്തെ മകര സംക്രാന്തി നടക്കുന്നത്. അന്നേ ദിവസം സംഭവിക്കുന്ന ​ഗ്രഹങ്ങളുടെ രാശിമാറ്റവും ഏറെ സവിശേഷമാണ്. ഈ മാറ്റം ചില രാശികൾക്ക് നല്ല മുന്നേറ്റം തന്നെ കൊണ്ട് വരും.

അതിന്റെ കാരണം മറ്റൊന്നാണ്. ജനുവരി 14 മകരസംക്രാന്തി ദിനത്തിൽ ചൊവ്വയും വ്യാഴവും കൂടിച്ചേർന്ന് അര്‍ദ്ധകേന്ദ്ര യോഗം എന്ന ധനയോഗം രൂപപ്പെടും. ചില രാശിക്കാർക്ക് ഈ മാറ്റം വലിയ ഗുണഫലങ്ങളാവും നൽകുക. വളരെ അപൂർവവും സവിശേഷവുമായ മകര സംക്രമത്തിലെ അർദ്ധകേന്ദ്ര യോഗം. ഇത്തവണ ഏതൊക്കെ രാശികളെയാണ് ഈ മാറ്റം സ്വാധീനിക്കുക എന്നറിയാം.

ഇടവം രാശി: ജനുവരി 14 മുതൽ അഥവാ മകരസംക്രാന്തി മുതലുള്ള ഈ രാശിക്കാർക്ക് ഒട്ടേറെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. സാമൂഹിക വിഷയങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കാണിക്കും. ഈ രാശിക്കാർക്ക് ഉത്തരവാദിത്തങ്ങൾ വർധിക്കും. നിലവിലെ ജോലിയിൽ ശമ്പള വർധനവോടെ സ്ഥാനക്കയറ്റം കിട്ടാനിടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ആരോഗ്യം നല്ല നിലയിൽ ആയിരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാനുള്ള സാധ്യത ഉണ്ട്.

കന്നി രാശി: ഈ രാശിക്കാർക്ക് അർദ്ധകേന്ദ്ര യോഗത്തിൽ വലിയ സാമ്പത്തിക നേട്ടമുറപ്പാണ്. ഇവർക്ക് കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനുള്ള യോഗവുമുണ്ടാവും. ഇവരുടെ ജോലിയിൽ നിന്നും അല്ലാതെയും ലഭിക്കുന്ന വരുമാനം വർധിക്കും. കൈ വയ്ക്കുന്ന മേഖലകളിൽ എല്ലാം ഇവർക്ക് വിജയമുണ്ടാവും. നിലവിൽ തൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്ക് അവ ലഭിക്കാൻ ഇതാണ് ഏറ്റവും അനുകൂലമായ സമയം.

കുംഭം രാശി: ഇവരെ ജീവിതത്തിൽ വലിയ സൗഭാ​​ഗ്യങ്ങൾ കാത്തിരിക്കുന്നു. അർദ്ധകേന്ദ്ര യോഗം വരുന്നതോടെ ഇവരുടെ ആത്മവിശ്വാസം കുതിച്ചുയരും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ധാരാളം പണം ഇവർക്ക് വന്നുചേരും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം കിട്ടും. സാമ്പത്തികമായി മുന്നേറാൻ കഴിയും. ഇവരുടെ പ്രണയം പൂവണിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+