Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യം നന്നാവും, സാമ്പത്തിക സ്ഥിതിയിൽ മുന്നേറ്റം ഉറപ്പ്; കുടുംബത്തിൽ സന്തോഷം, ഈ രാശിക്കാരാണോ?

സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് വേദ ജ്യോതിഷത്തിൽ കണക്കാക്കുന്നത്. നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നതും സൂര്യനെയാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളവും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുമെന്നതാണ് പ്രത്യേകത.

നിങ്ങൾക്ക് എല്ലാം അറിയുന്നത് പോലെ സൂര്യന് മനുഷ്യജീവിതത്തിൽ സവിശേഷമായ സ്ഥാനം തന്നെയുണ്ട്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നാണ് പണ്ടുള്ളവർ പറയാറുള്ളത്. എങ്കിലും ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് കരുതരുത്.

ardhakendrayogam

കൂടാതെ സൂര്യനെ പോലെ തന്നെ മറ്റൊരു പ്രധാന ഗ്രഹമാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്രനെന്ന് പറയപ്പെടുന്നു. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയാണ്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്നതാണ് പ്രത്യേകത.

വേദ ജ്യോതിഷത്തിലെ രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ഇവയെന്ന കാര്യം എടുത്ത് പറയേണ്ടതില്ല. വ്യത്യസ്‌ത തലങ്ങളിലുള്ള ഇവ രണ്ടും ഉടൻ തന്നെ സംയോഗം നടത്തുകയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. സൂര്യനും ശുക്രനും 45 ഡിഗ്രിയിൽ വരുന്നതിനാൽ അർദ്ധകേന്ദ്ര യോഗം രൂപപ്പെടുകയാണ്. ഈ ഗ്രഹങ്ങളുടെ സംയോഗം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകുമെന്നാണ് കരുതപ്പെടുന്നത്.

മേടം രാശി: ഇവർക്ക് വരാനിരിക്കുന്ന അർദ്ധകേന്ദ്ര യോഗത്തിലൂടെ ധനയോഗം ഉണ്ടാകുമെന്നത് തീർച്ചയാണ്. ഇക്കൂട്ടരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കാര്യമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും ഇവർക്ക്. പഠനത്തിലും ജോലിയിലും അനുകൂല കാര്യങ്ങൾ തന്നെ സംഭവിക്കും. ജീവിതത്തിൽ സന്തോഷം വന്നുചേരും. കുടുംബത്തിലും ദാമ്പത്യത്തിലും നല്ല സമാധാനം ഉണ്ടാവുകയും സാമ്പത്തിക മുന്നേറ്റമുണ്ടാവുകയും ചെയ്യും.

കർക്കടക രാശി: ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ നിന്ന് ആദരവും സ്നേഹവും ലഭിക്കാനുള്ള എല്ലാ സാധ്യതകളും തെളിയുന്നുണ്ട്. കർക്കടക രാശിക്കാരുടെ സമ്പത്ത് ഇരട്ടിയായി മാറും. പ്രതീക്ഷിക്കാത്ത വിധത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരുമെന്ന കാര്യം തീർച്ചയാണ്.

വൃശ്ചികം രാശി: അപ്രതീക്ഷിത ധനനേട്ടങ്ങളുമായാണ് അർദ്ധകേന്ദ്ര യോഗം ഇവരിലേക്ക് എത്തുക. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിലധികം വളരും. ബിസിനസിൽ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് ഇക്കൂട്ടരെ തേടിയെത്തുക. ഇവർ ഉത്തരവാദിത്തങ്ങൾ കൃത്യമായി കൈകാര്യം ചെയ്യും. ആരോഗ്യം മികച്ചതാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+