ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് ഉയരും, വിദേശ യാത്രയ്ക്ക് യോഗം; പുതിയ ജോലി നിങ്ങളെ തേടി എത്തും!
ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന സംഗതി. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത്തരത്തിലൊരു യോഗമാണ് അർദ്ധകേന്ദ്ര രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

സൂര്യൻ നിലവിൽ വൃശ്ചികത്തിലാണ്. ഡിസംബർ 8ന് മകരത്തിലെ യമനുമായി സംയോജിച്ച് അർദ്ധകേന്ദ്ര യോഗം സൃഷ്‌ടിക്കും. വേദ ജ്യോതിഷമനുസരിച്ച് ഡിസംബർ 8ന് വൈകുന്നേരം 7:01ന് സൂര്യനും യമനും പരസ്‌പരം 45 ഡിഗ്രിയിൽ ആയിരിക്കും. ഇതിലൂടെ അർദ്ധകേന്ദ്രയോഗം സൃഷ്‌ടിക്കുമെന്നതാണ് പ്രത്യേകത. ചില രാശികൾക്ക് അത് വലിയ ഗുണകരമാവും, അവരുടെ ജീവിതം തന്നെ മാറി മറിയുകയും നല്ല നേട്ടങ്ങൾ നൽകുകയും ചെയ്യും.
കർക്കടകം രാശി: കർക്കടകത്തിന്റെ രണ്ടാമത്തെ ഭാവാധിപനായ സൂര്യൻ അഞ്ചാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുക. യമനും ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ സൃഷ്‌ടിക്കുന്ന അർദ്ധ കേന്ദ്രയോഗം ഇവർക്ക് വളരെ ഗുണകരമാകും. ഇക്കൂട്ടരുടെ ഇണയുമായുള്ള ബന്ധം ശക്തമാകും. ബിസിനസിൽ നിന്ന് നേട്ടം ഉറപ്പാണ്. പങ്കാളിത്ത ബിസിനസുകളിൽ ഗണ്യമായ ലാഭം, കരിയറിൽ മുന്നേറ്റം ഉണ്ടാവും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ധനു രാശി: ഈ രാശിയുടെ ഒമ്പതാം ഭാവത്തിന്റെ അധിപനായ സൂര്യൻ പന്ത്രണ്ടാം ഭാവത്തിൽ വസിക്കും. യമൻ രണ്ടാം ഭാവത്തിലും വസിക്കും. സമ്പത്തിന്റെ ഭാവത്തിൽ യമൻ ഉള്ളതിനാൽ ഈ രാശിയിൽ ജനിക്കുന്ന ആളുകൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് അവസരം ഉണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ല നേട്ടങ്ങൾ ഉറപ്പാണ്. ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും. പല ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെട്ടേക്കാം. വിദേശ യാത്ര ചെയ്യാനുള്ള അവസരം തെളിയും.
കുംഭം രാശി: ഈ രാശിയുടെ ഏഴാം ഭാവാധിപനായ സൂര്യൻ പത്താം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിൽ യമനും ആയിരിക്കും ഉണ്ടാവുക. തൽഫലമായി ഈ രാശിക്കാർക്ക് സൂര്യ-യമ അർദ്ധ കേന്ദ്ര യോഗം നേട്ടങ്ങൾ നൽകും. ഈ രാശിയിൽ ജനിച്ചവർക്ക് പ്രശസ്‌തിയും തൊഴിൽ നേട്ടങ്ങളും നേടിയെടുക്കാൻ സാധിക്കും. വരുമാനം നല്ല രീതിയിൽ ഉയരും. പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിച്ചേക്കാം. അഹങ്കാരം നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരാൻ സാധ്യത ഏറെയാണ്.












Click it and Unblock the Notifications