Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക ലാഭം, കരിയറില്‍ മുന്നേറ്റം, ജീവിതവിജയം; ശനിയുടെ സംക്രമണം ഈ രണ്ട് രാശിക്കാര്‍ക്ക് ശുഭം

ജ്യോതിശാസ്ത്ര വിധി പ്രകാരവും ഹിന്ദുമതവിശ്വാസ പ്രകാരവും ശനി ഭഗവാനെ നീതിയുടെ ദൈവമായാണ് കണക്കാക്കി വരുന്നത്. ശനി ദേവന്റെ സംക്രമണം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും എന്നാണ് പൊതുവെ ജ്യോതിഷികള്‍ പറയുന്നത്. ഇത് പ്രകാരം 2022 ഒക്ടോബര്‍ 23 മുതല്‍ 2023 ജനുവരി 17 വരെ ശനി മകര രാശിയിലായിരിക്കും സഞ്ചരിക്കുക.

ശനി മകരം രാശിയില്‍ സഞ്ചരിക്കുന്നതിന്റെ ഫലമായി രണ്ട് രാശികള്‍ക്ക് പ്രത്യേക അനുഗ്രഹം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഇക്കൂട്ടര്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം വിജയം കണ്ടെത്താനാകും. ആ രണ്ട് രാശികള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

1

മേടം രാശിക്കാര്‍ക്കും ധനു രാശിക്കാര്‍ക്കുമാണ് ശനി മകരം രാശിയില്‍ സഞ്ചരിക്കുന്നതിന്റെ ഗുണം ലഭിക്കുന്നത്. ശനിയുടെ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തില്‍ വിജയം കൊണ്ടുവരും എന്നാണ് കാണിക്കുന്നത്. മകരം രാശിയിലെ ശനി സംക്രമണം മൂലം മേടം രാശിക്കാരുടെ ജീവിതത്തില്‍ ഉടന്‍ ഭാഗ്യം വന്ന് ഭവിക്കും

2

ഇക്കൂട്ടര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നല്ല ലാഭം നേടാനാകും എന്നാണ് കാണുന്നത്. കരിയറില്‍ മുന്നേറാനുള്ള പുതിയ വഴികളും ഇവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടും. തൊഴില്‍ ചെയ്യുന്ന മേഖലയില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നല്ല അവസരങ്ങള്‍ ലഭിക്കും എന്നും പറയപ്പെടുന്നു.

3

ധനു രാശിക്കാര്‍ക്ക് ശനിദേവന്‍ ധനുരാശിയുടെ രണ്ടാം ഭാവത്തിലേക്ക് കടക്കുകയാണ്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും. ധനു രാശിക്കാര്‍ക്ക് ഇതുവരെ ലഭിക്കാതെ കുടുങ്ങി കിടന്ന പണം തിരികെ ലഭിക്കും.

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം

4

ബിസിനസില്‍ വലിയ നേട്ടങ്ങള്‍ കൈവരും. ജോലിയില്‍ പുരോഗതി ഉണ്ടാകാനുള്ള സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങുന്നതിനും ശുഭകരമായ സമയമാണ്. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ മികച്ച സമയമാണ് എന്ന് കാണിക്കുന്നു. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+