Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടീഷ് രാജകുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകും; ഹാരിയുമായി ഏറ്റുമുട്ടലുണ്ടാവുമെന്ന് പ്രവചനം

ലണ്ടന്‍: 2023 ബ്രിട്ടീഷ് രാജകുടുംബത്തിനും, ഹാരി രാജകുമാരനും അത്ര നല്ല വര്‍ഷമായിരിക്കില്ലെന്ന് പ്രവചനം. ഡയാന രാജകുമാരിയുടെ വിശ്വസ്തയായ ജ്യോതിഷി ഡെബി ഫ്രാങ്കിന്റേതാണ് പ്രവചനം. ഹാരിയുടെ നക്ഷത്രങ്ങളില്‍ വിമത സ്വഭാവമാണ് അടുത്ത വര്‍ഷം കാണിക്കുന്നതെന്നും, അത് വലിയ കലഹങ്ങള്‍ക്കുള്ള സൂചനയാണ് നല്‍കുന്നതെന്നും ഡെബി പ്രവചിക്കുന്നു.

ഹാരിക്ക് മാത്രമല്ല മേഗന്‍ മര്‍ക്കലിനും അതോടൊപ്പം കലുഷിതമായ വര്‍ഷമാണ് വരാന്‍ പോകുന്നതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത് മാത്രമല്ല ചാള്‍സ് രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം നടക്കുമെന്നും, അത് ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുമാണ് പ്രവചനം. വിശദമായ വിവരങ്ങലിലേക്ക്...

1

നിലവിലെ നക്ഷത്രങ്ങളുടെ ദിശയും, സമയവും ഹാരിക്ക് ഒട്ടും അനുകൂലമല്ലെന്ന് ജ്യോതിഷി ഡെബി ഫ്രാങ്ക് പറയുന്നു. ഈ വര്‍ഷം ഉണ്ടായത് പോലെയുള്ള കാര്യങ്ങള്‍ 2023ലും പ്രതീക്ഷിക്കാം. ഒരിക്കലും ശാന്തമാകാന്‍ സാധ്യതയില്ലെന്നും ഇവര്‍ പരയുന്നു. ഹാരിയുടെയും മേഗന്റെയും ലോസ് ആഞ്ചല്‍സിന്റെ ജീവിതത്തില്‍ നിന്നായിരിക്കും ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പല പ്രശ്‌നങ്ങളും എത്തുകയെന്ന് ഇവര്‍ പ്രവചിക്കുന്നു. ഹാരിയുടെ പുസ്തകം സ്‌പെയര്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സുപ്രധാനമാകുമെന്നും അവര്‍ പറയുന്നു.

2

ഉയര്‍ച്ചകളും, താഴ്ച്ചകളും ഹാരിയുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാം. അങ്ങനെയുള്ള വര്‍ഷമാണ് 2023. വിമത നക്ഷത്രമായ യൂറാനസ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഹാരിയുടെ ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് അടുത്താണ് ഇത് ഇരിക്കുന്നത്. അദ്ദേഹത്തിന്റെ ഗ്രഹനില സൂചിപ്പിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബവുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ്. അമ്പരപ്പിക്കുന്ന നീക്കങ്ങള്‍ ഹാരിയില്‍ നിന്ന് പ്രതീക്ഷിക്കാം. പഴയ ജീവിതത്തില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങാനുള്ള ശ്രമം ഹാരിയില്‍ നിന്നുണ്ടാവുമെനനാണ് ജ്യോതിഷി ഡെബി പറയുന്നത്.

3

ഹാരിയുടെ വ്യക്തിപരമായ ലോകത്ത് കാര്യങ്ങള്‍ പെട്ടെന്ന് ശാന്തമാകില്ല. അത് ശരിയാകാന്‍ സമയമെടുക്കും. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് അവസാന ബന്ധവും മുറിച്ച് മാറ്റാന്‍ ഹാരി തയ്യാറെടുക്കുകയാണെന്നും ഡെബ്ബി പ്രവചിക്കുന്നു. അദ്ദേഹത്തിന്റെ വിശ്രരഹിതമായ ശ്രമങ്ങള്‍ ആര്‍ക്കും ഇല്ലാതാക്കാനാവില്ല. ഇത് ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് മടങ്ങി പോകാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിലൂടെ പുതിയൊരു ബ്രാന്‍ഡായി അദ്ദേഹം മാറും. രാജകുടുംബാംഗങ്ങളില്‍ നിന്ന് സ്വതന്ത്രനായി നില്‍ക്കാന്‍ ഹാരി ആഗ്രഹിക്കുമെന്നും ജ്യോതിഷി പറയുന്നു.

4

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

ഹാരിയില്‍ നിന്ന് ബ്രിട്ടീഷ് രാജകുടുംബം കാര്യമായ പ്രതിസന്ധി നേരിടേണ്ടി വരും. തുടര്‍ച്ചയായി അവരെ ഞെട്ടിക്കുന്ന കാര്യങ്ങളായിരിക്കും ഹാരിയില്‍ നിന്ന് വരിക. അതോടൊപ്പം തന്നെ ഹാരിക്കൊപ്പമുള്ളവരില്‍ നിന്ന് അനുനയ ശ്രമങ്ങളും വരാമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. ഹാരി വലിയ ആവേശത്തിലായിരിക്കും. മാറ്റത്തിന് പൂര്‍ണമായും വിട്ടുകൊടുത്ത ഒരാളായി അദ്ദേഹം മാറിയിട്ടുണ്ടാവും. ജനുവരിയില്‍ ഹാരിയുടെ പുതിയ പുസ്തകം വരുന്നതോടെ കുറച്ച് പ്രശ്‌നങ്ങള്‍ ഹാരി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

5

ഹാരിയുടെ പുതിയ പുസ്തകം പുറത്തിറക്കുന്ന സമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പെട്ടെന്ന് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ സാധ്യതയുള്ള സമയമാണ്. വലിയ തിരിച്ചടികള്‍ ഇതിലൂടെ സംഭവിക്കാം. അതേസമയം ഹാരിക്ക് ജീവിതത്തില്‍ ഒരു വ്യക്തത കൊണ്ടുവരാനും സഹായിക്കും. ഹാരി, അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറെ ദു:ഖിതനായും, ആശയക്കുഴപ്പത്തോടെയുമാണ് ജീവിച്ചത്. എന്നാല്‍ ജനുവരി മാസത്തോടെ ഇതെല്ലാം മാറും. ചാള്‍സ് രാജാവിന്റെ കിരീടധാരം വലിയ മാറ്റം ഹാരിയില്‍ ഉണ്ടാക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

6

ചാള്‍സിന്റെ കിരീടധാരണം, തന്റെ റോള്‍ എന്താണെന്ന കാര്യത്തില്‍ ഹാരിക്ക് വ്യക്തത നല്‍കും. വലിയ സ്വാധീനം അതിലൂടെ സംഭവിക്കാം. പൂര്‍ണ ചന്ദ്രഗ്രഹണമാണ് ആ സമയത്ത് കാണാന്‍ സാധിക്കുന്നത്. ഇത് ഹാരിയും രാജകുടുംബത്തിന്റെ ഭാഗമായി തുടരുമെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഡെബ്ബി പറഞ്ഞു. പക്ഷേ എല്ലാം മറന്ന് അദ്ദേഹം മുന്നോട്ട് പോകണം. ജൂണ്‍ മുതല്‍ ഹാരിയുടെ ജീവിതത്തില്‍നല്ല കാര്യങ്ങള്‍ സംഭവിക്കും. അത് പുതിയൊരു തലത്തിലേക്ക് ഹാരിയെ കൊണ്ടുപോകും. ലോകത്തിനാകെ അതൊരു പോസിറ്റീവായ മാറ്റം കൊണ്ടുവരുമെന്നും ജ്യോതിഷി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+