Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധാര്‍ത്ഥിനും കിയാരയ്ക്കും ശുക്രദശ; പ്രതിബന്ധങ്ങള്‍ ഇല്ല, സിനിമയില്‍ ഉദിച്ചുയരുമെന്ന് ജ്യോതിഷി

ഇരുവരുടെയും ജീവിതത്തില്‍ ഇനി അങ്ങോട്ടുള്ള നാളുകളില്‍ വലിയ ഉയര്‍ച്ചകളുണ്ടാവുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. എന്നാല്‍ പ്രതിബന്ധങ്ങളെ നേരിടാന്‍ ഇവര്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്നും ജ്യോതിഷി നിര്‍ദേശിക്കുന്നു

kiara siidharth

മുംബൈ: ബോളിവുഡില്‍ ഒരു താരവിവാഹം കൂടി കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം താരവിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം ഇരുവരുടെയും ഗ്രഹനിലയും വിവാഹത്തിന് ശേഷമുള്ള ജീവിതവും എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ ജ്യോതിഷി.

ഇരുവരുടെയും ജീവിതത്തില്‍ ഇനി അങ്ങോട്ടുള്ള നാളുകളില്‍ വലിയ ഉയര്‍ച്ചകളുണ്ടാവുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. എന്നാല്‍ പ്രതിബന്ധങ്ങളെ നേരിടാന്‍ ഇവര്‍ ചില കാര്യങ്ങള്‍ ചെയ്യണമെന്നും ജ്യോതിഷി നിര്‍ദേശിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്....

ദീര്‍ഘകാലമായുള്ള പ്രണയം

ദീര്‍ഘകാലമായുള്ള പ്രണയം

കിയാരയും സിദ്ധാര്‍ത്ഥും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പരസ്യമായി അത് പറഞ്ഞിരുന്നില്ല. ഷേര്‍ഷാ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഇരുവരും യാത്ര പോകുന്നത് അടക്കമുള്ള വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പരസ്യമായി പ്രണയ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നില്ല. അതുപോലെ തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും. മാധ്യമങ്ങളെ അകലെ നിര്‍ത്തിയാണ് ഇരുവരും വിവാഹിതരമായത്.

ആരാധകരുടെ പ്രാര്‍ത്ഥന

ആരാധകരുടെ പ്രാര്‍ത്ഥന

സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും ബന്ധം ഏറ്റവും ശക്തമാകണമെന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍. ബോളിവുഡ് ദമ്പതിമാര്‍ക്കിടയില്‍ സാധാരണ പ്രശ്‌നങ്ങള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. അതില്‍ നിന്നെല്ലാം ഇവരെ അകറ്റി നിര്‍ത്തണേ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. അതുപോലെ ഇരുവരുടെയും ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ ആചാര്യ വിനോദ് കുമാര്‍. ഇരുവരെയും തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇവരുടെ ജീവിതത്തില്‍ ഭയപ്പെടാനുള്ള കാര്യങ്ങള്‍ ഇല്ലെന്ന്് ജ്യോതിഷി പറയുന്നു.

ശക്തമായ ഒത്തുച്ചേരല്‍

ശക്തമായ ഒത്തുച്ചേരല്‍

ഇരുവരുടെയും ബന്ധം ജ്യോതിഷ സംഖ്യാശാസ്ത്ര പ്രകാരം അതിശക്തമായ കൂടിച്ചേരലാണെന്ന് വിനോദ് കുമാര്‍ പ്രവചിക്കുന്നു. ചന്ദ്രന്റെയും, സൂര്യന്റെയും പരസ്പരമുള്ള ഒത്തുചേരലാണ് ഇവരുടെ ജീവിതത്തില്‍ കാണുന്നത്. സിദ്ധാര്‍ത്ഥിന്റേത് ജ്യോതിഷത്തില്‍ ചന്ദ്രന്‍ തെളിഞ്ഞ് നില്‍ക്കുന്നുണ്ട്. അതുപോലെ കിയാരയുടെ കാര്യത്തില്‍ സൂര്യനാണ് തെളിയുന്നത്. ഇരുവരുടെയും വ്യക്തിത്വത്തില്‍ ഇത് പ്രതിഫലിച്ച് കാരണും. അതുകൊണ്ട് ഇവരുടെ വ്യക്തിജീവിതത്തില്‍ അത് ശുക്രദശയായി മാറും.

കിയാരയുടെ വികാരങ്ങള മുറിവേല്‍പ്പിക്കരുത്

കിയാരയുടെ വികാരങ്ങള മുറിവേല്‍പ്പിക്കരുത്

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

കിയാര വളരെ ഇമോഷണലായ വ്യക്തിയാണ്. അതുപോലെ ബന്ധങ്ങളില്‍ കൂടുതലായി വിശ്വസിക്കുന്നുണ്ടാവും. അതുപോലെ ബന്ധങ്ങളിലുള്ള പരസ്പര വിശ്വാസം വളരെ വലുതായിരിക്കും. കുടുംബം എന്നത് കിയാരയ്ക്ക് വളരെ വലുതായിരിക്കും. സിദ്ധാര്‍ത്ഥ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യമാണ്. കിയാരയുടെ വികാരത്തെ കൃത്യമായി പരിഗണിക്കണം. അതിനെ ബഹുമാനിക്കണം. ജീവിതത്തിലും, പ്രൊഫഷണലായും എന്ത് നടപടിയെടുക്കുമ്പോഴും സിദ്ധാര്‍ത്ഥ് കിയാരയോട് സംസാരിക്കുന്നത് നന്നായിരിക്കുമെന്നും ജ്യോതിഷി പറയുന്നു.

ശനി പൂജ ഉടന്‍ ചെയ്യണം

ശനി പൂജ ഉടന്‍ ചെയ്യണം

ഭാവിയില്‍ ഇവര്‍ക്ക് ആശയക്കുഴപ്പങ്ങളും, തെറ്റിദ്ധാരണകളും വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കിയാരയും, സിദ്ധാര്‍ത്ഥും ചേര്‍ന്ന് ഒരു ശനിപൂജ നടത്താന്‍ തയ്യാറാവണം. അതിലൂടെ വിഘ്‌നങ്ങളെല്ലാം മാറി കിട്ടും. ഇരുവരും ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്നും, മറ്റുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ ഇരുവരും തയ്യാറവണമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

വരാനുള്ളത് ഉയര്‍ച്ചയുടെ കാലം

വരാനുള്ളത് ഉയര്‍ച്ചയുടെ കാലം

ഇരുവര്‍ക്കും വരാനുള്ളത് ഉയര്‍ച്ചയുടെ കാലമാണ്. കിയാരയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹം ബോളിവുഡില്‍ നല്ല രീതിയില്‍ സ്വീകരിക്കപ്പെടും. ഇരുവരുടെയും കരിയറില്‍ അത് വളര്‍ച്ചയുണ്ടാവും. ഇനി വെച്ചടി ഇരുവര്‍ക്കും നല്ല കാലമായിരിക്കും. ഇരുവരും ചേര്‍ന്ന് അവാര്‍ഡ് കിട്ടാനിടയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുമെന്ന് ജ്യോതിഷി പ്രവചിക്കുന്നു.

വിവാഹം ഗംഭീരമാകും

വിവാഹം ഗംഭീരമാകും

സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്ന് മറ്റൊരു ജ്യോതിഷിയായ ജഗന്നാഥ് ഗുരുജി പ്രവചിക്കുന്നു. കിയാരയുടെ ഗ്രഹനില ശക്തമായത് കൊണ്ട് സിദ്ധാര്‍ത്ഥിനും അത് ഗുണം ചെയ്യും. ചെറിയ ചില പ്രശ്‌നങ്ങള ഇവര്‍ നേരിടും. സിദ്ധാര്‍ത്ഥിന്റേത് മകരം രാശിയും, കിയാരയുടേത് ചിങ്ങരാശിയുമാണ്. ഇത് രണ്ടും പെര്‍ഫെക്ടായ ജോഡികളാണെന്ന് സൂചിപ്പിക്കുന്നതാണ്. ഇരുവുരം വിവാഹത്തിന് ശേഷം പരസ്പരം അഭിനന്ദിക്കുന്നവരാകും. ശുക്രനിലൂടെ ചില പ്രശ്‌നങ്ങള്‍ വരാം. ഇവര്‍ തുറന്ന് സംസാരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമമെന്ന് ജഗന്നാഥ് ഗുരുജി പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+