മഹാസൗഭാഗ്യവും തൊഴില്‍ പുരോഗതിയും, ഇതാണ് ഏറ്റവും മികച്ച സമയം, ഈ രാശിക്കാരാണോ നിങ്ങള്‍
ബുധന്റെ രാശിമാറ്റം ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ബുധന്‍ ഇപ്പോള്‍ സ്വന്തം രാശിയായ കന്നിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കന്നിയില്‍ ഒക്ടോബര്‍ 26 വരെ ബുധന്‍ തുടര്‍ന്നേക്കും. ബുധന്റെ രാശി പ്രവേശം ഒട്ടേറെ രാശിക്കാര്‍ക്ക് ഗുണത്തിന്റെ നാളുകളാണ്.

കൂടാതെ ഈ സമയത്ത് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ രാശി മാറി സ്വന്തം രാശിയായ ചിങ്ങത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്ത് തന്നെയാണ് നീതിയുടെ ദേവനായ ശനിയും മകരം രാശിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഇങ്ങനെ സ്വന്തം രാശികളില്‍ ഒരുമിച്ച് നില്‍ക്കുന്നത് ചില രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങളാണ് കൊണ്ടുവരിക.

ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സ്വാധീനമുണ്ടാകും. ആ രാശിക്കാര്‍ ആരൊക്കെയാമെന്നും അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം...മിഥുനം, കര്‍ക്കിടകം, തുലാം എന്നീ രാശിക്കാരിലാണ് നേട്ടങ്ങളും മികച്ച ഫലങ്ങളും സംഭവിക്കുന്നത്.

മിഥുനം
ഈ രാശിക്കാര്‍ക്ക് ഇപ്പോള്‍ ഏറ്റവും അനുകൂലമായ സമയമാണ്. ചിങ്ങം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്ന സമയത്ത് ഈ രാശിയിലുള്ളവര്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങളാണ്. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത പുരോഗതിയുണ്ടാകും. ബിസ്‌നസില്‍ മികച്ച വിജയം വന്നുചേരും.

ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് മികച്ച ആത്മവിശ്വാസവും ധൈര്യവുമായിരിക്കും. ഈ ആത്മവിശ്വാസം നിങ്ങളില്‍ ഉയര്‍ച്ചയ്ക്ക് കാരണമായേക്കും. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് മികച്ച സമയമാണിത്. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ സമയത്ത് ധനലാഭമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കണം. മോശമാകാനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം
സൂര്യന്‍, ശനി, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്കാണ്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ശമ്പളം വര്‍ദ്ധിക്കാം. പ്രമോഷന്‍ സാധ്യതയുണ്ടാകും. വ്യവസായികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. കോടതി സംബന്ധമായ കേസുകളില്‍ അനുകൂലമായ ഫലം ലഭിക്കും. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ലാഭം നിങ്ങളിലേക്ക് എത്തും.

തുലാം
ഈ സമയത്ത് തുലാം രാശിക്കാര്‍ക്ക് ഏറ്റവും ശുഭകരമാണ്. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളില്‍ തേടിയെത്തും. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കാത്ത മാറ്റം സംഭവിക്കും. വിദേശ യാത്രകള്‍ പോകാനുള്ള അവസരം ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. തൊഴില്‍ അന്വേഷിച്ച് അലയുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.

വ്യാപാരികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. വലിയ ഇടപാടുകള്‍ നടക്കാനുള്ള സാധ്യതയുണ്ട്. ലാഭം പ്രതീക്ഷിക്കാം ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ അതിനുള്ള അംഗീകാരം നിങ്ങളില്‍ തേടിയെത്തും.
പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു












Click it and Unblock the Notifications