ഇത് നിങ്ങളുടെ പ്രണയദിനം! പുതിയ അവസരങ്ങൾ,നേട്ടങ്ങൾ..; ഈ തീയതികളിൽ ജനിച്ചവർ ആണോ നിങ്ങൾ?
Numerology: ജ്യോതിഷത്തിൽ ജനിച്ച തീയതികൾക്ക് പോലും മനുഷ്യ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ബിസിനസ്സ് മികച്ചതാക്കുന്നതിനും പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തുന്നതിനും നിങ്ങൾ ജനിച്ച തീയതികൾ സഹായിക്കും.
ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾ വിചാരിക്കുന്നതിൽ നിന്നും നേർ വിപരീതമായി ആയിരിക്കാം നിങ്ങളുടെ ജീവിതം ഇന്ന് മുന്നോട്ടു പോകുന്നത്. ഈ ദിവസങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്നു നിങ്ങൾ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളിലും ബുദ്ധിപരമായ ഇടപെടലുകൾ നടത്തണം. ഇല്ലാത്തപക്ഷം, ഇത് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള സാധ്യത ഏറെയാണ്. ഒരു നല്ല ബന്ധം നിങ്ങളെ തേടിയെത്താൻ ഉള്ള സാധ്യതയുണ്ട്.
അത് നിങ്ങളുടെ ഔദ്യോഗികമോ നിയമപരമോ ആയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉതകും. ഇന്ന് ഈ തീയതികളിൽ ജനിച്ചവർ ആണെങ്കിൽ തുകൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

നിങ്ങളുടെ ഭാഗ്യനിറങ്ങൾ ഇവയാണ്.. നീല, മഞ്ഞ, ഭാഗ്യ ദിനം - ഞായർ, ഭാഗ്യ സംഖ്യ - 3. ഇതിന് പുറമേ, അമ്പലത്തിലേക്ക് കുങ്കുമ നിറത്തിലുള്ള മധുരം ദാനം ചെയ്യുന്നത് നല്ലതാണ്.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഈ തീയതികളിൽ ജനിച്ചവർ ആണെങ്കിൽ ഇന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. നിങ്ങൾക്കുള്ള വികാരങ്ങൾ യാഥാർത്ഥ്യം ആക്കുന്നതിനുള്ള ഒരു പ്രണയ ദിവസമാണ്. ബിസിനസ് ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ മേഖലയിലെ പ്രതിസന്ധികൾ ഒഴിവായി കിട്ടും.

നിങ്ങൾ സ്വന്തമാക്കിയ ബ്രാൻഡും ഇൻഡസ്ട്രിയിലെ നല്ല പേരും കാരണം നിയമപരമായ കേസുകൾ വിജയിക്കുകയും അർഹമായത് നിങ്ങളെ തേടി വരുകയും ചെയ്യും. അതേസമയം ഈ വിഭാഗത്തിൽപ്പെട്ടവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം. രാഷ്ട്രീയക്കാർ, കച്ചവടക്കാർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടർമാർ, ജ്വല്ലറിയുടമകൾ. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം - തിങ്കളാഴ്ച. ഭാഗ്യ സംഖ്യ - 2,6. ഇതിൽ ഉൾപ്പെടുന്നവർ ആവശ്യക്കാർക്ക് സിൽവർ കോയിൻ ദാനം ചെയ്യുക.

ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ആവശ്യക്കാർക്ക് മഞ്ഞൾ ദാനം നൽകുന്നത് ഏറെ ഗുണകരമായി നിങ്ങളുടെ ജീവിതത്തിൽ ഭവിക്കും. ഇന്ന് നിരവധി പദ്ധതികൾ നിങ്ങൾ ആസൂത്രണം ചെയ്തേക്കാം. ഇവയെല്ലാം തന്നെ പൂർണ്ണമായും ഫല പ്രാപ്തി കാണുന്നവയും ആണ്. ഈ ദിവസം ഈ തീയതികളിൽ ജനിച്ചവർക്ക് അനുകൂലമായ ദിനമായാണ് ജ്യോതിഷം വ്യക്തമാക്കുന്നത്. ഏറെ ആസ്വദിച്ച് വിശ്രമിച്ച് പോകാൻ കഴിയുന്ന ദിവസം ആകും. ഗുണം ഉള്ളതുപോലെ തന്നെ ഏറെ ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യാൻ.

നാടക കലാകാരന്മാർക്ക് ജോലി സ്ഥലത്ത് പുതിയ തുടക്കം ലഭിക്കും. ഇതിൽ ഉൾപ്പെട്ടവർ ആണെങ്കിൽ ഭാഗ്യം അനുകൂലമായിത്തീരും. ക്ഷമ വേണമെന്നും ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമേ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ജീവിതത്തിൽ ഏറെ നേട്ടങ്ങൾ വന്നുചേരും. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം - വ്യാഴാഴ്ച. ഭാഗ്യ സംഖ്യ - 3,1.
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പുതിയ അവസരങ്ങൾ നിങ്ങളിലേക്ക് വന്നെത്താനുളള സാധ്യത കൂടുതലാണ്. അത്തരത്തിൽ ഏതെങ്കിലും ഒരു അവസരം നിങ്ങളെ തേടിയെത്തിയാൽ നിങ്ങൾ പൂർണ മനസ്സോടെ തന്നെ അതിനെ സ്വാഗതം ചെയ്യുക. ഇന്നേ ദിവസം മറ്റുള്ളവർക്ക് വേണ്ടി പുതപ്പ് ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാൻ കഴിഞ്ഞേക്കും. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്‌റ്റ്‌വെയർ, ബ്രോക്കർമാർ ഈ വിഭാഗത്തിൽപ്പെടുന്നവർ മറ്റു കരാറുകളിൽ ഒപ്പിടുന്നതിൽ നിന്നും ഒഴിവായി നിൽക്കണം.

കായികതാരങ്ങൾ ആണെങ്കിൽ വെല്ലുവിളികളെ ഏറ്റെടുക്കാൻ ഇന്ന് മനസ്സു കാണിക്കാം. ഈ വെല്ലുവിളിയിലൂടെ നിങ്ങൾക്ക് വിജയവും ഏറെ പ്രയോജനവും ഉണ്ടാകും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം - ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ - 9.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): ഒപ്പം ഉള്ളവർക്ക് മറ്റു സഹായികൾ എന്നിവർക്ക് പച്ചക്കറി വിത്തുകൾ ദാനം ചെയ്യുന്നത് ഈ തീയതിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ നല്ലത് വരാൻ കാരണമാകും. ചുറ്റുമുള്ളവരിൽ നിന്ന് ഏറെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

കുടുംബം, സുഹൃത്തുക്കൾ, മേലധികാരികൾ, സഹപ്രവർത്തകർ എന്നിവർ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. എന്നാൽ ദിവസവും മുന്നോട്ട് പോകുന്തോറും നിങ്ങൾക്ക് ആശയക്കുഴപ്പങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാം. ഈ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ തന്നെ വസ്തു നിക്ഷേപത്തിൽ പ്രധാന തീരുമാനങ്ങൾ ഒന്നും ഈ കാലയളവിൽ എടുക്കരുത്. യോഗങ്ങളിൽ ഭാഗ്യം വർദ്ധിക്കാൻ പച്ചനിറം വസ്ത്രങ്ങൾ അണിയുന്നതും നല്ലതാണ്.

പ്രണയബന്ധങ്ങൾ ഉള്ളവർ ആണെങ്കിൽ ഈ ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നവർ ആയിരിക്കും ഏറെയും. എന്നിരുന്നാലും സുതാര്യമായിരിക്കാൻ ശ്രദ്ധ ചെലുത്തണം. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം - ബുധൻ. ഭാഗ്യ സംഖ്യ - 5.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ഇക്കൂട്ടർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിങ്ങൾ അല്ലാതെ മറ്റാരും നിങ്ങളുടെ ജീവിതത്തിൽ സമാധാനം നൽകില്ലെന്നാണ്. ഇക്കാര്യം എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കണം.

ഉത്തരവാദിത്തങ്ങൾ കൂടുതൽ വന്നു ചേരാനുള്ള സാധ്യത കൂടുതലാണ്. ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ദിവസം ഭാഗ്യമുള്ളതാവും. നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്ന വ്യക്തികൾ ആണെങ്കിൽ ഇത് അവസാനിക്കാൻ ഉള്ള സാധ്യതയുമുണ്ട്. ഭാഗ്യ നിറം: നീല, സീ ഗ്രീൻ ഭാഗ്യ ദിനം - വെള്ളി. ഭാഗ്യ സംഖ്യ - 6.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): പഴയ പ്രതികാരങ്ങൾ എല്ലാം മറന്നു കളയുന്നത് നല്ലതാണ്. ഭൂതകാലത്തിൽ നിന്നും ഒരു ഇടവേള എടുക്കുന്നത് നിങ്ങളുടെ ജീവിതത്തിന് നല്ലതാണ്. സ്വയമായി തന്നെ വിഷമിക്കാൻ ഉള്ള കാരണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ദാമ്പത്യ ബന്ധത്തിൽ സത്യസന്ധത പുലർത്തുക.

ഇത് പരസ്പരമുള്ള ബന്ധം ദൃഢമാക്കാൻ കാരണമാകും. തൊഴിൽ മേഖലയിൽ മേൽ അധികാരികളുമായോ മുതിർന്നവരുമായോ മറ്റ് സഹപ്രവർത്തകരുമായോ പല വിഷയങ്ങളും ചർച്ച ചെയ്യുന്നത് ഒഴിവാക്കാം.നിഗൂഢ ശാസ്ത്രം, ആത്മീയ വിദ്യാലയങ്ങൾ, കൃഷി, ധാന്യങ്ങൾ, രോഗശാന്തി, മോട്ടിവേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ ദിവസം ഗുണകരമാണ്. വൈകാരികമായി നിങ്ങൾ ബിസിനസ് കാര്യങ്ങളിൽ ഇടപെടരുത്. ഓറഞ്ച്, നീല. ഭാഗ്യ ദിനം - തിങ്കൾ. ഭാഗ്യ സംഖ്യ - 7.

ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ നല്ല രീതിയിൽ ശ്രദ്ധ നൽകുക. നിങ്ങളുടെ വാശികൾ മാറ്റി വയ്ക്കുന്നത് നല്ലതായി തീരും. ധാരാളം അവസരങ്ങൾ നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. നിത്യ ജീവിതത്തിൽ ഒരു ഗൈഡ് ആയി നിങ്ങളോടൊപ്പം എപ്പോഴും പ്രവർത്തിക്കുന്ന ഒരു മുതിർന്ന വ്യക്തി ഉണ്ടാകും. ഈ വ്യക്തിയെ പൂർണമായും വിശ്വസിക്കുക. സ്വന്തം കുടുംബത്തോട് ഏറെ നേരം സമയം ചിലവഴിക്കുന്നത് നല്ലതായി ഭവിക്കും. ഉച്ചഭക്ഷണത്തിന് മുൻപ് ബിസിനസിൽ വിജയം കൈവരിക്കുമെന്നും ജ്യോതിഷം വ്യക്തമാക്കുന്നു. ഇന്ന് യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. ഭാഗ്യ നിറം - ആകാശ നീല. ഭാഗ്യ ദിനം - വെള്ളി. ഭാഗ്യ സംഖ്യ - 6.

ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): തിരിച്ചടികളും ചതികളും ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഏറെ ശ്രദ്ധാലുക്കൾ ആയി മാത്രം മുന്നോട്ടു പോവുക. ചെയ്യുന്ന പ്രവർത്തികൾ എല്ലാം ഗുണകരമായി ഭവിക്കും. മറ്റെല്ലാം നിലയിലും നല്ല ദിവസം ആയാണ് കണക്കാക്കപ്പെടുന്നത്. നിയമം, കൗൺസിലിംഗ്, അധ്യാപനം, ധനകാര്യ മേഖല എന്നീ വിഭാഗങ്ങളിൽ ജോലിചെയ്യുന്നവർ ആണെങ്കിൽ നിങ്ങൾക്ക് മികച്ച നേട്ടം വന്നുഭവിക്കും. കലാ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ ദിനം നല്ലതാണ്. ഭാഗ്യ നിറം - ചുവപ്പ്. ഭാഗ്യ ദിനം - ചൊവ്വ. ഭാഗ്യ സംഖ്യ - 9,6.












Click it and Unblock the Notifications