വച്ചടി വച്ചടി കയറ്റമാണ് ജീവിതത്തില്‍; അക്കൗണ്ടില്‍ പണം കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ നിങ്ങള്‍
ശുഭഫലങ്ങള്‍ നല്‍കുന്ന ഗ്രഹം ഏതാണെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റവാക്കില്‍ വാക്കില്‍ പറയും അത് വ്യാഴമാണെന്ന്. എപ്പോഴും വ്യാഴത്തെ വളരെ സ്വാധീനമുള്ളതും പ്രയോജനകരവുമായ ഗ്രഹമായാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെ അനുഗ്രഹമുള്ളവര്‍ക്ക് പൊതുവെ ജീവിതത്തില്‍ വളരെയധികം ബഹുമാനവും പദവിയും ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. വ്യാഴത്തിന്റെ മറ്റൊരു പ്രത്യേകത അത് എതെങ്കിലും ഒരു രാശിയില്‍ ഒരു വര്‍ഷത്തോളം നിലകൊള്ളുന്നു എന്നതാണ്. രാശി ചക്രത്തിന്റെ ഒരു സക്രമണം പൂര്‍ത്തിയാക്കാന്‍ വ്യാഴം 12 വര്‍ഷമെടുത്തേക്കും.

വ്യാഴത്തിന്റെ സംക്രമണത്തെ കുറിച്ചും അതിലൂടെ ഗുണങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം. നിലവില്‍ മീനരാശിയിലാണ് വ്യാഴം നിലവില്‍ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രില്‍ വരെ ഇത് തുടര്‍ന്നേക്കും. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണങ്ങള്‍ വന്നുചേരുകയെന്ന് പരിശോധിക്കാം..

മൂന്ന് രാശിക്കാര്‍ക്കാണ് ഈ സമയത്ത് ഗുണങ്ങള്‍ വന്നുചേരുക. ഇടവം, മിഥുനം, കര്‍ക്കിടകം എന്നീ രാശിയിലുള്ളവര്‍ക്കാണ് ഗുണങ്ങള്‍ വന്നുചേരുക. സാമ്പത്തികമായും തൊഴില്‍ മേഖലയിലും വലിയ മാറ്റങ്ങളാണ് ഇവര്‍ക്ക് വന്നുചേരുക. വരുമാന വര്‍ദ്ധനവും പ്രതീക്ഷിക്കാത്ത സന്തോഷവും നിങ്ങളെ തേടിയെത്തും.

ഇടവം
ഈ സമയത്ത് ഇടവം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വരുമാനം കൂടാനുള്ള എല്ലാ സാധ്യതയുമുണ്ട്. വ്യാഴത്തിന്റെ സ്വാധീനം മൂലം വ്യാപാരം ചെയ്യുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കാനുള്ള എല്ലാ അവസരമുണ്ടാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഉടലെടുക്കും.

മിഥുനം
വ്യാഴത്തിന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ സമ്പത്തിന് ഒരു കുറവും സംഭവിക്കില്ല. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളുണ്ടാകും ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനയുമുണ്ടാകാനുള്ള അവസരമുണ്ടാകും. പ്രതീക്ഷിക്കാത്ത ജോലി നിങ്ങളെ തേടിയെത്തും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഭാഗ്യത്തിന്റെ പൂര്‍ണപിന്തുണ നിങ്ങള്‍ക്കുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. വ്യവസായികള്‍ക്ക് അനുകൂല സമയമാണിത്. ബിസ്‌നസ് യാത്രകള്‍ നിങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായിത്തീരും. വലിയ ലാഭവും ബിസ്‌നസില്‍ നിങ്ങളെ തേടിയെത്തും.
എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications