യാത്രകള്‍ ശ്രദ്ധിക്കുക; ചെലവുകള്‍ കൂടാം, ചൊവ്വയും-രാഹുവും ഒരേ രാശിയില്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണം
ഇന്നത്തെ രാശി പലര്‍ക്കും പല രീതിയിലാണ്. മീനം രാശിക്കാര്‍ ശ്രദ്ധാലുക്കളായിരിക്കണം. അതേപോലെ കുംഭം രാശിക്കാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുവും ചൊവ്വയും ഒരേ രാശിയില്‍ പ്രവേശിക്കുകയാണ്. മേടം രാശിയിലാണ് രണ്ട് ഗ്രഹങ്ങളുമുള്ളത്. ഇതോടെ മേടരാശിയില്‍ അംഗരാക യോഗം രൂപപ്പെടും. ഓഗസ്റ്റ് 10 വരെയായിരിക്കും ഇത് രാശിയില്‍ ഉണ്ടാവുക.
രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ശുഭ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത് പല ആളുകളെയും പല തരത്തിലായിരിക്കും ബാധിക്കുക. മേടം, ചിങ്ങം, തുലാം രാശിക്കാര്‍ക്കും അത്ര നല്ല കാര്യങ്ങളല്ല സംഭവിക്കുക. പലവിധത്തിലുള്ള നഷ്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത കാണുന്നുണ്ട്. ചിലര്‍ക്ക് ഭാഗ്യം നല്ല രീതിയിലും ചിലര്‍ക്ക് മോശപ്പെട്ടതായും ഈ സമയത്ത് കാണാം.
ചൊവ്വ, രാഹു, എന്നിവയുടെ സംയോജനത്തില്‍ ചില അശുഭമായ ഫലങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ചിലയാളുകള്‍ക്ക് നധനഷ്ടം, തര്‍ക്കം, അഭിപ്രായ വ്യത്യാസങ്ങള്‍ കടം എന്നിവയൊക്കെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

ഈ രാശിയിലുള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. അവരുടെ മുന്നില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാവും. സാമ്പത്തിക പ്രശ്‌നങ്ങളാണ് മേടം രാശിക്കാരെ അലട്ടുക. ഇവരുടെ ചെലവുകള്‍ കൂടാനുള്ള സാധ്യതയുണ്ട്. ഈ രാശിയിലുള്ളവരുടെ സാമ്പത്തിക ബജറ്റ് പൂര്‍ണമായും താളം തെറ്റും. അത് പ്രശ്‌നങ്ങളുമുണ്ടാക്കും. കുടുംബത്തില്‍ അനാവശ്യമായി വഴക്കുകള്‍ക്കും സാധ്യതയുണ്ട്. ഇവരുടെ കുടുംബാന്തരീക്ഷവും സംഘര്‍ഷഭരിതമായിരിക്കും.

ചിങ്ങം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ പൊതുവേ ഭാഗ്യമില്ലാത്തവരായിരിക്കും. ഇനി ഭാഗ്യമുള്ളവരാണെങ്കില്‍ അത് കുറഞ്ഞ് വരുന്നതായും തോന്നാം. നിങ്ങളുടെ കച്ചവടക്കാരാണെങ്കില്‍ ബിസിനസിന്റെ പിരിമുറുക്കവും ഉണ്ടാവും. അത് നിങ്ങളെ അലട്ടുകയും ചെയ്യും. യാത്രയില്‍ പല തടസ്സങ്ങളും ഉണ്ടാവാം. വീഴ്ച്ചകള്‍ സംഭവിക്കാനും ശാരീരികമായ പരിക്കുകള്‍ക്കും അത് വഴിവെച്ചേക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യവും മോശമാകും. അതുകൊണ്ട് ചിങ്ങം രാശിക്കാര്‍ ഒന്ന് ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്.

നിങ്ങള്‍ പ്രണയത്തിലും ദാമ്പത്യത്തിലും നേട്ടമുണ്ടാകണമെന്ന് അഭിരമിക്കുന്നവരാണോ? തുലാം രാശിക്കാരാണെങ്കില്‍ ഈ രണ്ട് കാര്യത്തിലും നിരാശയുണ്ടാവാനാണ് സാധ്യത. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തടസ്സങ്ങള്‍ ധാരാളമുണ്ടാവാം. ജോലി സ്ഥലത്ത് മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.

ചിങ്ങം രാശിക്കാര്‍ക്കും അധികം നല്ല സമയമല്ല. ഇന്നത്തെ ദിവസം ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. റോഡിലൂടെയുള്ള യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ഇനി യാത്ര ചെയ്യുകയാണെങ്കില്‍ ജാഗ്രത പാലിക്കുക. വീട്ടിലാണ് ഇന്നത്തെ ദിവസം കഴിയുന്നതെങ്കില്‍ വളരെ നല്ലത്. പുതിയ കാര്യങ്ങള്‍ എന്തെങ്കിലും തുടങ്ങുകയാണെങ്കില്‍ അതിന് പറ്റിയ ദിവസമല്ല. നിങ്ങള്‍ക്ക് എന്താണോ അറിയുന്നത്, അതില്‍ ഉറച്ച് നില്‍ക്കുക. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുക.

കുംഭം രാശിക്കാരാണെങ്കില്‍ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്. കാരണം നിങ്ങളുടെ ചിന്താഗതി ഇന്ന് വളരെ ദുര്‍ബലമായിരിക്കും. ഇന്ന് നിങ്ങള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്, വിനോദപരമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ്. ഇന്ന് വളരെ നല്ല ദിവസമായിരിക്കും. തടസ്സങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ സാധിക്കും. സമ്മര്‍ദങ്ങളൊന്നും തന്നെ ഇന്ന് ജീവിതത്തില്‍ ഉണ്ടാവുക.

നിങ്ങള്‍ മീനം രാശിക്കാരാണെങ്കില്‍ വളരെ നിരീക്ഷണ സ്വഭാവമുള്ളവരായിരിക്കും. അധികം സംസാരിക്കരുത്. നിങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മാത്രം ശ്രദ്ധിക്കുക. എന്നാല്‍ ആ കാര്യങ്ങളെ കുറിച്ചൊന്നും നിങ്ങളുടെ അഭിപ്രായം പറയരുത്. നിങ്ങളുടെ ജോലി സ്ഥലത്ത് ആളുകളുടെ മറ്റൊരു വശം നിങ്ങള്‍ കാണും. അത് നിങ്ങളെ ഞെട്ടിക്കാം. അത് മാത്രമല്ല ഈ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. സംസാരം കുറയുന്നത് മുതലെടുക്കാന്‍ ആരെയും നിങ്ങള്‍ ഈ ദിവസത്തില്‍ അനുവദിക്കരുത്.












Click it and Unblock the Notifications