തൊടുന്നതെല്ലാം പൊന്ന്, കൈനിറയെ പണം, ദാമ്പത്യത്തില്‍ സമാധാനം; ഈ 3 കൂറുകാര്‍ക്ക് ആഗസ്റ്റ് ഭാഗ്യകാലം
ആഗസ്റ്റ് മാസം മുന്ന് കുറുകാറെ സംബന്ധിച്ച് വളരെ നല്ല കാലമാണ്, ഇവര്‍ക്ക് ഈ മാസം വളരെ ഭാഗ്യം നിറഞ്ഞതും ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായി വരികയും ചെയ്യും.ആഗസ്റ്റ് മാസത്തിലെ മാസഫലം പരിശോധിക്കാം...
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം): ഗുണകരമായ കാര്യങ്ങളും ഒപ്പം തന്നെ ചില ദോഷങ്ങളും ഉള്ള മാസമായിരിക്കും ആഗസ്റ്റ്. പ്രവര്‍ത്തന മേഖലയില്‍ അനുകൂലമായ മാറ്റം ഉണ്ടാകും എന്നത് വളരെ ഗുണകരമായ കാര്യമാണ്. വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കവേണ്ട. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്ന ആളുകള്‍ക്ക് അത് സാധ്യമാവും.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം):വളരെ ഗുണകരമായ മാസമാണ്. കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടന്നേക്കും. സാമ്പത്തികസ്ഥിതിയില്‍ പുരോഗതി ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ഭൂമി വാങ്ങാന്‍ അനുകൂലമായ സമയമാണ്. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. കലാമത്സരങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടും. പുതിയ സംരംഭങ്ങള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പല കാര്യങ്ങള്‍ക്കും തടസം നേരിടും.
കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
ദൈവാധീനമുള്ള കാലമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. മക്കളുടെ വിജയത്തില്‍ സന്തോഷിക്കാന്‍ കഴിയും. സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ സമ്പാദിക്കാന്‍ കഴിയും. വിനോദയാത്രയില്‍ പങ്കു ചേരും. ആരോഗ്യ കാര്യത്തില്‍ ആശങ്ക വേണ്ട.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം ദൃഢമാകും. പ്രാര്‍ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. വരുമാനം മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമാകും. പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം കൈവരിക്കും.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
ആഗ്രഹങ്ങള്‍ നിറവേറാന്‍ സാധിക്കും. മികച്ച പ്രവര്‍ത്തനത്തിനുളള അംഗീകാരം ലഭിക്കും. യാത്രകള്‍ ഗുണകരമാകും. വരുമാനം വര്‍ധിക്കും. ബിസിനസ്സ് കൂടുതല്‍ ലാഭകരമാകും. വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച വിഷയത്തില്‍ ഉപരി പഠനം സാധ്യമാകും.സുഹൃത്തുക്കളെ കൊണ്ട് ചില നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. അമ്മയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്. ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
തൊഴില്‍രംഗത്ത് ഗുണകരമായ പല മാറ്റങ്ങളും ദൃശ്യമാകും. ആരോഗ്യനില തൃപ്തികരമാണ്. പരീക്ഷയില്‍ ഉന്നത വിജയം നേടും. സാമ്പത്തികനിലയുടെ കാര്യത്തില്‍ ആശങ്ക വേണ്ട. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ആഗസ്റ്റ് മാസത്തിന്റെ ആദ്യഭാഗം ഗുണകരമായിരിക്കില്ല.തടസങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ രണ്ടാം പകുതി കൂടുതല്‍ ഗുണകരമായിരിക്കും.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതിഭാഗം)
കുടുംബ ജീവിതത്തില്‍ സമാധാനം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.
Recommended Video

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം): വീട് നിര്‍മിക്കാനായി ഭൂമി വാങ്ങിക്കും. ദൈവാനുഗ്രഹമുണ്ടാവും. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ മികച്ച വിജയം നേടും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാന്‍ സാധിക്കും. നിസ്സാര രോഗങ്ങള്‍ വരാന്‍ സാധ്യത കാണുന്നുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
ബന്ധുക്കളുടെ സഹായം ലഭിക്കും വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കും കുടുംബത്തില്‍ സമാധാനവും സന്തോഷവും കൈവരും.
ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications