രണ്‍ബീറിനും ആലിയക്കും ഭാഗ്യമെത്തും, മകള്‍ക്ക് ശുക്രരാശി, വരാനുള്ളത് അക്കാര്യങ്ങളെന്ന് ജ്യോതിഷി
താരദമ്പതിമാരുടെ വിവാഹവും കുഞ്ഞ് പിറക്കുന്നതുമെല്ലാം നേരത്തെ ജ്യോതിഷികള്‍ കൃത്യമായി പ്രവചിച്ചതാണ്. ഇപ്പോഴിതാ രണ്‍ബീര്‍-ആലിയ ദമ്പതിമാരുടെ കുഞ്ഞിന്റെ ഗ്രഹനിലയും പ്രവചിക്കുകയാണ് പ്രമുഖ ജ്യോതിഷി

മുംബൈ: ബോളിവുഡിലെ താര ജോഡികളാണ് രണ്‍ബീര്‍ കപൂറും, ആലിയ ഭട്ടും. ഇരുവര്‍ക്കും വലിയ ആരാധകര്‍ തന്നെയുണ്ട്. അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. ഇതോടെ ഇരുവരെയും ഭാഗ്യം ജോഡികളായും ആരാധകര്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. അടുത്തിടെയാണ് താര ജോഡികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്.
താരദമ്പതിമാരുടെ വിവാഹവും കുഞ്ഞ് പിറക്കുന്നതുമെല്ലാം നേരത്തെ ജ്യോതിഷികള്‍ കൃത്യമായി പ്രവചിച്ചതാണ്. ഇപ്പോഴിതാ രണ്‍ബീര്‍-ആലിയ ദമ്പതിമാരുടെ കുഞ്ഞിന്റെ ഗ്രഹനിലയും അത് ഇവര്‍ക്ക് എത്രത്തോളം ഗുണകരമായിരിക്കുമെന്നും പ്രവചിക്കുകയാണ് പ്രമുഖ ജ്യോതിഷി. വിശദമായ വിവരങ്ങളിലേക്ക്....

ജനനം 2022ല്‍
ആലിയ പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. നവംബര്‍ ആറിനായിരുന്നു കുഞ്ഞിനെ ജനനം. റാഹാ കപൂര്‍ എന്നായിരുന്നു ഇരുവരും കുഞ്ഞിന് പേരിട്ടത്. രണ്ട് മാസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. ഇരുവരും കുഞ്ഞിനെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവന്നിട്ടില്ല. ആലിയയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയാണ് കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകര്‍ അറിയുന്നത്. രണ്‍ബീര്‍ കപൂറിന് സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടില്ലാത്തത് കൊണ്ടാണിത്. ഇരുവരും വിവാഹിതരായപ്പോഴും ചിത്രങ്ങള്‍ ആലിയയാണ് പങ്കുവെച്ചത്.

ഭാഗ്യം കൊണ്ടുവരും
ആലിയ-രണ്‍ബീര്‍ ദമ്പതിമാരുടെ കുഞ്ഞ് ഒരുപാട് ഭാഗ്യമുള്ളവളായിരിക്കുമെന്ന് പ്രമുഖ ജ്യോതിഷി നവനീതി ബദ്വ പ്രവചിക്കുന്നു. താരദമ്പതിമാരുടെ കരിയറില്‍ വലിയ ഉയര്‍ച്ച മകള്‍ കൊണ്ടുവരും. ഒരുപാട് ഭാഗ്യം രണ്‍ബീറിനും ആലിയക്കും ഉണ്ടാവും. ആറ് എന്ന സംഖ്യയെ പ്രതിനിധീകരിക്കുന്നവളാണ് റാഹ. സംഖ്യാശാസ്ത്രപകാരം ആറ് വളരെ മികച്ച നമ്പറാണെന്നും ജ്യോതിഷി ചൂണ്ടിക്കാണിച്ചു. ശുക്രന്റെ കടാക്ഷം ഈ കുഞ്ഞിനും, അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ഉണ്ടാവുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

ശുക്രന് ഒപ്പമുണ്ടാവും
ആറാം നമ്പറിനെ പ്രതിനിധീകരിക്കുന്നത് ശുക്രനാണ്. അതുകൊണ്ട് റാഹയ്ക്കൊപ്പം എപ്പോഴും ശുക്രന്റെ സഞ്ചാരമുണ്ടാകും. ആറാം നമ്പര്‍ ഒരാളുടെ ജീവിതത്തില്‍ സമ്പത്തും, സമൃദ്ധിയും കൊണ്ടുവരുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. റാഹ കപൂര്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടും. അവളുടെ ഇന്റലിജന്‍സും, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുമാണ് റാഹയെ ജീവിതത്തില്‍ ഉയത്തിലെത്തിക്കുക. ജീവിതത്തില്‍ വളരെ പ്രാക്ടിക്കലായിരിക്കും അവള്. ചിന്തിക്കുന്നതിനേക്കാള്‍ പ്ലാന്‍ ചെയ്തായിരിക്കും എല്ലാം നടത്തുക.

ബോളിവുഡില്‍ എത്തിയിരിക്കും
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
ചിലപ്പോള്‍ തീരുമാനങ്ങളില്‍ ദു:ഖിക്കേണ്ടി വരും. പക്ഷേ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ എന്തെങ്കിലും ചെയ്യുന്നതിലായിരിക്കും രാഹ താല്പര്യം കാണിക്കുകയെന്നും ജ്യോതിഷി പറഞ്ഞു. റാഹ തീര്‍ച്ചയായും ബോളിവുഡിലേക്ക് എത്തും. അവിടെ വിജയകരമായ ഒരു കരിയര്‍ റാഹയ്ക്കുണ്ടാവും. കപൂര്‍ കുടുംബം ബോളിവുഡില്‍ കൂടുതല്‍ വേരോടിക്കും. അത് മുന്‍കാലങ്ങളിലെ പോലെ തുടരും. രാഹയ്ക്കും അതുപോലെ വിജയിക്കാനാവും. റാഹ പിതാവായ രണ്‍ബീര്‍ കപൂറിന്റെ രാശിയായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്നും ജ്യോതിഷി പ്രവചിച്ചു.

ഭാഗ്യം തേടിയെത്തും
മറ്റൊരു ജ്യോതിഷിയായ സുജീത് ജി മഹാരാജും നേരത്തെ റാഹ ജീവിതത്തില്‍ ഭാഗ്യമുള്ളവളായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ഈ കുഞ്ഞ് ആരോഗ്യവതിയായി തുടരും. ദീര്‍ഘകാലം ജീവിക്കുമെന്നും കുട്ടിയുടെ നക്ഷത്രഫലത്തില്‍ നിന്ന് വ്യക്തമാണെന്ന് സുജീത് പറയുന്നു. ബോളിവുഡ് സിനിമാ ലോകം റാഹ അടക്കി വാഴുമെന്ന് അവരുടെ നക്ഷത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അതുപോലെ ആത്മീയതയില്‍ അവള് വിശ്വസിക്കുന്നുണ്ടാവും. ബുധന്റെ രാശിയുടെ സ്വാധീനത്താല്‍ റാഹയ്ക്ക് ജീവിതത്തില്‍ എല്ലാം മാനേജ് ചെയ്യാനുള്ള കഴിവും ലഭിക്കുമെന്ന് സുജീത് പ്രവചിക്കുന്നു.
-
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
സ്ഥലമോ വീടോ വാങ്ങാന്‍ പറ്റിയ സമയം, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വരികയോ ചെയ്യും, നാൾഫലം -
മീനം രാശിഫലം: നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, പ്രണയിക്കുന്നവർക്ക് നല്ല ദിവസം, കഴിവുകൾക്ക് അംഗീകാരം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications