Get Updates
Get notified of breaking news, exclusive insights, and must-see stories!

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

ബെംഗളൂരു: നടി രശ്മിക മന്ദാനയെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. നാഷണല്‍ ക്രഷ് എന്നാണ് അവര്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ പ്രമുഖ സെലിബ്രിറ്റി ജ്യോതിഷിയായ വേണു സ്വാമി അവരെ കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ വൈറലായിരിക്കുകയാണ്. ഇപ്പോഴത്തെ അവരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ആരെയും ഈ പ്രവചനങ്ങള്‍ അമ്പരപ്പിക്കാം.

വിവാഹത്തോളമെത്തിയ രക്ഷിത് ഷെട്ടിയുമായുള്ള ബന്ധം എന്തുകൊണ്ട് പിരിഞ്ഞുവെന്നും, അതിന് കാരണക്കാരന്‍ ആരാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രശ്മികയുടെ ജാതകപ്രകാരം അവര്‍ക്ക് രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത വരെയുണ്ടെന്നും വലിയ പദവികളിലെത്തുമെന്നും ജ്യോതിഷി പ്രവചിച്ചു. വിശദമായ വിവരങ്ങളിലേക്ക്...

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

1

രശ്മിക കന്നഡ സിനിമയില്‍ നിന്ന് കരിയര്‍ ആരംഭിച്ച് പിന്നീട് ദക്ഷിണേന്ത്യയിലെ ഭാഷകളിലേക്ക് പടര്‍ന്ന്, ഇപ്പോള്‍ ബോളിവുഡിലെത്തി നില്‍ക്കുകയാണ്. ആ സമയത്താണ് ജ്യോതിഷി വന്‍ പ്രവചനം നടത്തിയിരിക്കുന്നത്. കരിയറിന്റെ ആദ്യ കാലത്ത് തന്നെ രശ്മികയും നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയും പ്രണയത്തിലായിരുന്നു. ഇത് വിവാഹത്തിലേക്ക് വരെ എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം രശ്മിക തന്നെ ഈ വിവാഹം ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. എന്താണ് കാരണമെന്ന് ഇന്നുവരെ ആരാധകര്‍ക്കൊന്നും അറിയില്ല.

2

രശ്മിക ഇന്ന് കാണുന്ന സ്റ്റാര്‍ പൊസിഷനിലേക്ക് എത്താന്‍ കാരണം താനാണെന്ന് വേണു സ്വാമി പറയുന്നു. വളരെ വിവാദ ജ്യോതിഷിയാണ് വേണു. നേരത്തെ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ മോചനം നേരത്തെ തന്നെ പ്രവചിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ജ്യോതിഷിയാണ് വേണു സ്വാമി. സാമന്തയുടെയും നാഗചൈതന്യയുടെയും ജാതകമനുസരിച്ച് വിവാഹം കഴിച്ചാല്‍ അധികനാള്‍ ഇവര്‍ ഒരുമിച്ചിരിക്കില്ലെന്ന വേണു സ്വാമിയുടെ പ്രവചനം കിറുകൃത്യമായി വരികയും ചെയ്തു. അതിന് ശേഷം വലിയ വിശ്വാസ്യതയാണ് സ്വാമിക്കുള്ളത്.

3

അതേസമയം രശ്മിക എന്തുകൊണ്ട് രക്ഷിത് ഷെട്ടിയുമായി പിരിഞ്ഞു എന്ന് വെളിപ്പെടുത്തുകയാണ് വേണു. താന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ആ ബന്ധം വേര്‍പിരിഞ്ഞതെന്ന് വേണു സ്വാമി പറഞ്ഞു. രശ്മിക സ്റ്റാര്‍ ഹീറോയില്‍ ആകാന്‍ എന്ത് ചെയ്യണമെന്ന് തന്നോട് ചോദിച്ചിരുന്നു. അതിന് താന്‍ ഉത്തരവും നല്‍കി. ഇരുവരുടെയും ജാതകപ്രകാരം പിരിഞഞാല്‍ രണ്ടുപേര്‍ക്കും നല്ലത് എന്ന് താന്‍ പറഞ്ഞു. അത് പ്രകാരമാണ് രക്ഷിത് ഷെട്ടിയുമായി രശ്മിക പിരിഞ്ഞത്. ആ സമയം രശ്മിയും രക്ഷിതും തമ്മിലുള്ള വിവാഹ നിശ്ചയം അടക്കം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

4

ജാതകപ്രകാരം രക്ഷിതുമായി ചേരുന്നത് രശ്മികയ്ക്ക് അത്ര നല്ലത്. രശ്മികയുടെ ജാതകം അതാണ് സൂചിപ്പിക്കുന്നത്. രശ്മികയുടെ നേട്ടം അതുകൊണ്ടൊന്നും നില്‍ക്കില്ലെന്നാണ് ജ്യോതിഷി പറയുന്നത്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും വലിയ നേട്ടങ്ങള്‍ രശ്മികയ്ക്ക് സ്വന്തമാക്കാനാവും. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ തന്നെ രശ്മികയ്ക്ക് എംപിയാവാന്‍ സാധിക്കും. രശ്മിക കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് എംപിയായി വിജയിച്ച് ലോക്‌സഭയിലെത്തുമെന്നും വേണു പ്രവചിച്ചു. ഇത് ആരാധകര്‍ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

5

സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണ് വേണു സ്വാമി അധികം പ്രവചിക്കാറുള്ളത്. രശ്മികയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ വൈറലായിക്കുകയാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ വിശ്വാസ്യത അദ്ദേഹത്തിനുണ്ട്. പ്രത്യേകിച്ച് നടന്മാരും നടിമാരും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാറുണ്ട്. അതേസമയം സിനിമകളില്‍ വലിയ തിരക്കേറിയ താരമാണ് രശ്മിക. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട സാഹചര്യമെന്തെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സിനിമാ താരങ്ങളില്‍ പലരും രാഷ്ട്രീയത്തില്‍ ഇറങ്ങിയത് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്

6

ഇതിനിടെ ബോളിവുഡ് നടി കത്രീന കൈഫിന്റെ വ്യക്തിജീവിതത്തെ കുറിച്ച് മറ്റൊരു ജ്യോതിഷി പ്രവചനം നടത്തി. 2023ല്‍ വിക്കിക്കും കത്രീനയ്ക്കും ആദ്യ കുഞ്ഞ് ജനിക്കുമെന്ന് ബോളിവുഡ് ജ്യോദിഷി സഞ്ജയ് ബി ജുമാനി പറഞ്ഞു. രണ്ട് വര്‍ഷത്തോളം കത്രീനയെ പിന്നീട് സിനിമാ മേഖലയില്‍ കാണാന്‍ സാധിക്കില്ല. 40ാം വയസ്സിലെത്തി നില്‍ക്കുകയാണ് കത്രീന. ഈ വര്‍ഷവും ചിലപ്പോള്‍ ഗര്‍ഭധാരണം ഉണ്ടാവാം. എന്നാല്‍ കൂടുതല്‍ സാധ്യത അടുത്ത വര്‍ഷമാണെന്നും ജുമാനി പറഞ്ഞു. 7ാം നമ്പറാണ് കത്രീന. അടുത്ത വര്‍ഷം ഏഴിനൊപ്പമുള്ളതാണ്. അങ്ങനെയാണ് ഇക്കാര്യങ്ങള്‍ സംഭവിക്കുകയെന്നും ജ്യോതിഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+