പണം എണ്ണിനോക്കാനേ സമയം കാണൂ; ത്രികോണ രാജയോഗമാണ് കാത്തിരിക്കുന്നത്, ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ശുക്രന് വലിയ പ്രധാന്യമാണ് നല്‍കാറുള്ളത് . ആഡംബരം , സന്തോഷം , പ്രണയം , ഭൗതിക സന്തോഷം , സമ്പത്ത് എന്നിവയുടെ ഗ്രഹമാണ് ശുക്രനെന്നാണ് പൊതുവെ പറയാറുള്ളത് . അതുകൊണ്ട് തന്നെ ശുക്രന്റെ സംക്രമണം വലിയ സ്വാധീനമാണ് മിക്ക രാശിക്കാരിലും ചെലുത്താറുള്ളത് .

ഇക്കഴിഞ്ഞ ജൂലായ് 13ന് ആണ് ശുക്രന്‍ മിഥുന രാശിയില്‍ പ്രവേശിച്ചത്. ഭാഗ്യവും ധനവും നല്‍കുന്ന ശുക്രന്റെ ഈ സംക്രമണം ആഗസ്റ്റ് ഏഴ് വരെ തുടരും. ശുക്രന്‍ മിഥുന രാശിയില്‍ നില്‍ക്കുന്ന സമയത്ത് ചില രാശിക്കാര്‍ക്ക് ഗുണത്തിന്റെയും സന്തോഷത്തിന്റെയും നാളുകളാണ്.

മിഥുനം
ശുക്രന്റെ സംക്രമം മിഥുന രാശിക്കാരെ സംബന്ധിച്ച് മികച്ച നാളുകളാണ്. ശുഭകരമായ കാര്യങ്ങള്‍ മാത്രമാണ് ഇവരുടെ ജീവിതത്തില്‍ വന്ന് ചേരുക. മിഥുന രാശിയില്‍ ശുക്രന്‍ നില്‍ക്കുന്ന സമയത്ത് ഇവരുടെ ജാതകത്തില്‍ ത്രികോണ രാജയോഗം രൂപപ്പെടും.

ഇത് വലിയ ധനലാഭം വന്ന് ചേരാന്‍ സഹായിക്കും. കരിയറില്‍ പുരോഗതി നേടിയെടുക്കാന്‍ ഇത് സഹായിക്കും. ജോലി മേഖലയില്‍ മിഥുനം രാശിക്കാര്‍ക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനമോ പ്രമോഷനോ ലഭിക്കും. അതുപോലെ തന്നെ വ്യാപാരികള്‍ക്ക് വലിയ ഓര്‍ഡറുകള്‍ ലഭിക്കാനുള്ള അവസരമുണ്ടാകും.

കന്നി
കന്നി രാശിക്കാരെ സംബന്ധിച്ച് ശുക്രന്റെ സംക്രമം നേട്ടങ്ങളുടെ നാളുകളാണ്. പ്രതീക്ഷിക്കാത്തത്ര ധനം നിങ്ങളിലേക്ക് വന്ന് ചേരും. പുതിയ വരുമാനസ്രാതസുകള്‍ നിങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. ജോലി സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും.

വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ബിസ്‌നസുകാര്‍ ശ്രമിക്കണം. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ വലിയ നേട്ടങ്ങളുണ്ടാകും. ബഹുമാനവും ആദരവും വര്‍ദ്ധിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സജീവമായി പ്രവര്‍ത്തിച്ചാല്‍ സ്ഥാനമാനങ്ങള്‍ തേടിയെത്തും.

മകരം
ശുക്രന്റെ സക്രമം മകരം രാശിക്കാരിലും വലിയ നേട്ടങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനുള്ള അവസരമുണ്ടാകും.

പുതിയ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ അധികം വൈകാതെ തന്നെ തേടിയെത്തും. വിദഗ്‌ദോപദേശത്തില്‍ നിക്ഷേപിച്ചാല്‍ നല്ല വരുമാനം ലഭിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.
മാൽദ്വീവ്സ് ചിത്രങ്ങൾ അവസാനിക്കുന്നില്ല: അടിപൊളി ലുക്കിൽ അഹാന, വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications