കണ്ണടച്ചു തുറക്കുമ്പോഴേക്കും ലക്ഷപ്രഭു; പണം എണ്ണാനേ നേരം കാണൂ; ഈ രാശിക്കാര്‍ക്ക് രാജയോഗം
ജ്യോതിഷ ശാസ്ത്രത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. അത്രമേല്‍ പ്രധാന്യമുണ്ട് സൂര്യ ഗ്രഹത്തിന്. സൂര്യന്റെ രാശിമാറ്റത്തെ വിശ്വാസികള്‍ അത്രമേല്‍ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. സൂര്യന്റെ ചെറിയ മാറ്റം പോലും ചില രാശിക്കാരില്‍ മാറ്റം സംഭവിക്കാന്‍ കാരണമാകും. ഇത് ചിലപ്പോള്‍ നല്ല് മാറ്റങ്ങളാകാം, മോശം മാറ്റങ്ങളാകാം.
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും

ഈ വരുന്ന ആഗസ്റ്റ് 17 ഓടെ ചിങ്ങം രാശിയുടെ അധിപനായ സൂര്യന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. നിലവില്‍ സൂര്യന് കര്‍ക്കിടകത്തിലാണ്. സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഓരോ വ്യക്തികളിലും സംഭവിക്കുന്ന മാറ്റങ്ങള്‍ വലുതാണ്.

ഏതൊക്കെ രാശിക്കാരെയാണ് സൂര്യന്റെ ഈ രാശിമാറ്റം ഫലം നല്‍കുന്നതെന്ന് പരിശോധിക്കാം. മേടം, കര്‍ക്കിടകം, ചിങ്ങം, മീനം എന്നീ രാശിക്കാരിലാണ് ഈ മാറ്റങ്ങള്‍ പ്രകടമാകുന്നത്. വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ എന്നീ മേഖലകളില്‍ എല്ലാം ഈ മാറ്റം വ്യക്തമായി പ്രകടമാകും.

മേടം
സൂര്യന്റെ ഈ രാശിമാറ്റം മേടം രാശിക്കാരില്‍ വരുത്തുന്ന മാറ്റം ചെറുതൊന്നുമല്ല. മികച്ച നേട്ടങ്ങളാണ് ഈ രാശിക്കാരെ തേടിയെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയുണ്ടാകും. എല്ലാ വിഷയങ്ങളിലും മികച്ച പ്രകടനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.

തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. അപ്രതീക്ഷതമായി ഒരു പ്രമോഷന് നിങ്ങളെ തേടിയെത്തും. കൂടാതെ ജോലിയിലെ ആത്മാര്‍ത്ഥത കാരണം, പുരസ്കാരങ്ങള്‍, ആദരവ് എന്നിവ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി പുരോഗതിയുണ്ടാകും. ഈ രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിതെന്ന് പറയാം.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ ഈ സമയം ധന നേട്ടത്തിന്റേതാണ്. പുതിയ സ്രോതസുകളില്‍ നിന്ന് നിങ്ങള്‍ക്ക് ധനലാഭമുണ്ടാകും. പ്രതീക്ഷിക്കാത്തത്ര പണം നിങ്ങളില്‍ വന്നുചേരും. ഭാവിയിലേക്കുള്ള സമ്പാദ്യം ശേഖരിച്ച് വയ്ക്കാനുള്ള അവസരമുണ്ടാകും. ജോലിക്കും വ്യവസായികള്‍ക്കും ഏറ്റവും മികച്ച സമയമാണിത്. വ്യവസായികള്‍ക്ക് പ്രതീക്ഷിക്കാത്തത്ര ലാഭം ലഭിക്കും. ജോലിയില്‍ വിചാരിച്ചതിനേക്കാള്‍ ഉന്നതിയില്‍ എത്തും.

ചിങ്ങം
ചിങ്ങം രാശിയിലെ അധിപന് എന്നാണ് സൂര്യ ഗ്രഹത്തെ വിളിക്കുന്നത്. അതുകൊണ്ട് ഈ രാശിയിലേക്ക് സൂര്യന് പ്രവേശിക്കുന്നതു കൊണ്ട് ഏറ്റവും വലിയ നേട്ടങ്ങളാണ് ഇവരെ തേടിയെത്തുക. ശുഭകരമായ പ്രഭാവങ്ങള്‍ ഇവരെ തേടിയെത്തും. ജോലി സ്ഥലത്ത് അപ്രേതീക്ഷിതമായ ഒരു നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

ഈ രാശിക്കാരുടെ ആത്മവിശ്വാസം ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. ഈ ആത്മവിശ്വാസം നിങ്ങളുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കും. ഒരുപാട് അഭിനന്ദനങ്ങള്‍ നിങ്ങളെ തേടിയെത്തും. മികച്ച ആരോഗ്യം നേടിയെടുക്കാനുള്ള അവസരമുണ്ടാകും.

മീനം
വിജയത്തിന്റെ നാളുകള്‍ എന്ന് വിശേഷിപ്പിക്കേണ്ടിവരും മീനം രാശിക്കാര്‍ക്ക് ഈ സമയം. പരീക്ഷകളിലും അഭിമുഖങ്ങളിലും ഉയര്‍ന്ന വിജയം നേടിയെടുക്കാന്‍ സാധിക്കും. ജോലിയില്‍ നേട്ടമുണ്ടാകും. പണം സമ്പാദിക്കാനുള്ള എല്ലാ അവസരങ്ങളും സാധ്യതകളും നിങ്ങളെ തേടിയെത്തും. നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന സാമ്പത്തിക നേട്ടം ഉണ്ടാകും. പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നും പണം വന്നു ചേരും.
-
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ഇടവം രാശി: പണം കടം കൊടുക്കുമ്പോൾ ജാഗ്രത പാലിക്കുക, നിക്ഷേപങ്ങൾ തുടങ്ങാം, ജോലിയിൽ മാറ്റങ്ങൾ -
ഈ രാശിക്കാർക്ക് നക്ഷത്രങ്ങൾ അനുകൂലം, ആഗ്രഹങ്ങൾ നിറവേറാൻ സാധ്യത, ജോലിയിൽ പുതിയ അവസരങ്ങൾ -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം












Click it and Unblock the Notifications