ഈ രാശിക്കാരാണോ; നിങ്ങളുടെ പ്രണയത്തില്‍ സംഭവിക്കുന്നത് അറിയണ്ടേ, ഒപ്പം മറ്റൊരു സൗഭാഗ്യവും
ഗ്രഹങ്ങളുടെ രാശി പ്രവേശം ജ്യോതിഷ ശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഈ രാശിമാറ്റത്തെ വളരെ ശ്രദ്ധയോടെ നോക്കിക്കാണും . ഈ കര്‍ക്കട സംക്രാന്തിയും അങ്ങനെയാണ് വിശ്വാസികള്‍ നോക്കിക്കാണുന്നത്. നിലവില്‍ സൂര്യന്‍ മിഥുനം രാശിയിലാണുള്ളത് . ഇന്ന് രാത്രി 10.56 ഓടെ സൂര്യ കര്‍ക്കിടക രാശിയിലേക്ക് പ്രവേശിക്കും. ഇതിനെയാണ് കര്‍ക്കിടക സംക്രാന്തി എന്ന് പറയുന്നത് .
ബോളിവുഡ് നായികമായര്‍ മൂക്കത്ത് വിരല്‍ വച്ചും പോകും; ബ്യൂട്ടി ക്യൂന്‍സ് ഓഫ് ക്രിക്കറ്റ് വേള്‍ഡ്

ഇന്ന് പ്രവേശിക്കുന്ന സൂര്യന്‍ അടുത്ത മാസം 17 വരെ കര്‍ക്കിടകത്തില്‍ തുടരും. ഈ സമയത്ത് 12 രാശിക്കാര്‍ക്കാണ് അതിന്റെ ഫലം ലഭിക്കുക. സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാര്‍ക്ക് വലിയ ഗുണങ്ങളും സൗഭാഗ്യങ്ങളും വന്നെത്തിക്കും. എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സാഹചര്യവും വന്നുചേരും.

ഇനി സൂര്യന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് എങ്ങനയൊക്കെ ബാധിക്കുമെന്ന് പരിശോധിക്കാം. മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വിശ്ചികം ന്നീ രാശിക്കാര്‍ക്കാണ് ഈ കര്‍ക്കിടക സംക്രാന്തിക്ക് ഫലങ്ങള്‍ ലഭിക്കുക. അവ എന്തൊക്കെയാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് പല സംഭവങ്ങളും തരണം ചെയ്യേണ്ടി വന്നേക്കും. തര്‍ക്കങ്ങള്‍ അവരെ തേടിയെത്തിയേക്കാം. മോശം വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തിയേക്കാം. എന്നാല്‍ സ്വത്തുക്കളുമായി നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഒപ്പം പുതിയ വാഹനം വാങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങിയേക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് ധൈര്യം വന്നുചേരും. എല്ലാ കാര്യത്തിലും ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കും. ബഹുമാനം പദവി എന്നിവ വര്‍ദ്ധിക്കും. വീട്ടില്‍ സന്തോഷമുണ്ടാകുന്നതിനൊപ്പം ധനലാഭം വന്നുചേരും. വിദേശത്തുള്ളവര്‍ക്കും ഏറ്റവും മികച്ച സമയമാണിത്.

മിഥുനം
ഈ രാശിക്കാര്‍ക്ക് ധനപരമായി വലിയ നേട്ടമാണുണ്ടാകുക. എന്നാല്‍ നേത്ര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. കോടതി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പെട്ടെന്ന് പരിഹരിക്കണം, ജോലി സ്ഥലത്ത് നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവരുടെ ജീവിതത്തില്‍ ഈ സമയത്ത് ബഹുമാനവും പദവിയും വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം മോശം കാലഘട്ടമായിരിക്കും. ആരോഗ്യത്തെ കാര്യമായി ബാധിക്കും. പണത്തിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും. കഠിനാധ്വാനം ചെയ്താല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ തേടിയെത്തും. പ്രണയ ജീവിതത്തില്‍ ഉദാസീനത ഉണ്ടാകും.

കന്നി
കന്നിക്കാര്‍ക്ക് വിജയം തേടിയെത്തുന്ന സമയമാണിത്. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് തെളിയും. വലിയ കരാറുകളില്‍ ഒപ്പിടാനുള്ള സമയമാണിത്. കുട്ടികളുമായി ബന്ധപ്പെട്ട മികച്ച വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.

തുലാം
തുലാം രാശിക്കാരെ വിജയം തേടിയെത്തും. ജോലിയില്‍ മുന്നേറാം, വലിയ സ്ഥാനം എന്നിവ നിങ്ങളെ തേടിയെത്തും. ശത്രുക്കളെ പരാജയപ്പെടുത്തും. ഒപ്പം സര്‍ക്കാരില്‍ നിന്ന് ആനൂകൂല്യം ശ്രദ്ധിക്കേണ്ട ഏറ്റവും അത്യാവശ്യമായ സമയമാണിത്.

വൃശ്ചികം
വിജയം നിങ്ങളെ തേടിയെത്തും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്ന സമയമാണിത്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കും. പുതിയ ഒരു കരാര്‍ നിങ്ങളെ തേടിയെത്തും. പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കുക.












Click it and Unblock the Notifications