Get Updates
Get notified of breaking news, exclusive insights, and must-see stories!

Astrology: ഈ രാശിക്കാർ മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും; ദാമ്പത്യ ജീവിതം സന്തോഷകരം! നോക്കാം

Astrology: മെയ് 17, ഈ ദിവസം ജ്യോതിഷ പ്രകാരം, ചില രാശിക്കാരെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിൽ ഇക്കൂട്ടരെ തേടി പുതിയ അവസരങ്ങൾ വരും. ചില രാശിയിൽപെട്ടവർക്ക് ഇന്ന് മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും.

വിലകൂടിയ ഗൃഹോപകരണങ്ങൾ വാങ്ങുവാൻ കഴിയും. ഇതിന് പുറമേ, സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന പ്രവർത്തികളിൽ ജാഗ്രത പുലർത്തുകയും വേണം. ഈ രാശിയിൽ ഉൾപ്പെട്ടവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മേടം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും എന്നതാണ് മേടം രാശിക്കാർക്ക് ഉണ്ടാകുന്ന ഏറ്റവും മികച്ച ഗുണം. വിവാഹ കാര്യങ്ങൾ സംബന്ധിക്കുന്ന വിഷയത്തിൽ നിർണായക തീരുമാനമെടുക്കാനുള്ള സാധ്യത ഇന്ന് കൂടുതലാണ്. പുതിയ വസ്ത്രങ്ങളോ ആഭരണളോ ലഭിക്കാനിടയാകും.

മാനസിക സംഘർഷങ്ങൾ വർധിക്കാനുള്ള ഇടയുണ്ട്. സ്വന്തം പ്രവർത്തികളിൽ ജാഗ്രത പാലിക്കുകയും ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുകയും വേണം മേടരാശിക്കാർ.

2

മിഥുനം: ജീവിതത്തിൽ മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്താൻ മിഥുന രാശിക്കാർക്ക് കഴിഞ്ഞേക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള സാധ്യതയുണ്ട്. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കുനുള്ള സാധ്യത ഏറെയാണ്. രാഷ്ട്രീയ രംഗത്ത് ശ്രദ്ധചെലുത്തുന്നവർ ആണെങ്കിൽ ഇന്നത്തെ ദിവസം ഐശ്വര്യം ഭവിക്കും.

ഇടവം : ജോലി സംബന്ധമായി യാത്രകൾ നടത്താൻ ഇടയുണ്ട്. ഉത്തരവാദിത്വങ്ങൾ കൂടും എന്നതിലുപരി കച്ചവടത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇടവം രാശിക്കാർ പിതാവിന് അനിഷ്ടങ്ങൾ ചെയ്യാതിരിക്കാൻ ഏറെ ശ്രദ്ധിക്കണം.

2

കർക്കടകം : കർക്കടക രാശിക്കാരെ സംബന്ധിച്ച് വലിയ ഗുണങ്ങളോ ഭാഗ്യങ്ങളോ ഇന്ന് ഉണ്ടാകണമെന്നില്ല. ആരോഗ്യപ്രശ്നമുള്ളവർ ആണെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ദിനമാണ്. കലാകായിക രംഗത്ത് അവസരങ്ങൾ കുറയാൻ ഇടയാക്കും.

ചിങ്ങം: ഇക്കൂട്ടർക്ക് നല്ലതും ചീത്തയും അനുഭവപ്പെടും. ദാമ്പത്യസുഖം, മനസന്തോഷം എന്നിവ ഉണ്ടാകും. മംഗള കാര്യങ്ങളിൽ പങ്കെടുക്കും. സ്വന്തം ഭവനം മികച്ചതാക്കുന്നതിൽ പണം ചിലവഴിക്കും. ഗൃഹ സംബന്ധമായുള്ള മറ്റു ചെലവുകളും ഉയരാൻ ഇടയുണ്ട്. സംസാരം പരുഷമാകാരിക്കാൻ ശ്രദ്ധിക്കുക.

3

കന്നി: പ്രതീക്ഷിക്കാത്ത രീതിയിൽ യാത്രകൾ കടന്നുവരും. പിണങ്ങിയിരിക്കുന്നവരുമായി ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. സദാചാര ബോധത്തോടെയാകും ഇക്കൂട്ടർ പ്രവർത്തിക്കുക.

തുലാം: സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിൽ ഇവർക്ക് പുതിയ അവസരങ്ങൾ തേടിയെത്തും. മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചുറ്റും നടക്കും. ദമ്പതികൾ തമ്മിൽ നല്ല ഐക്യത്തോടെ മുന്നേറും. വിദ്യാർഥികൾക്കും അനുകൂലസമയമാണ്. ചെയ്യുന്ന കാര്യങ്ങൾ കൃത്യതയോടെ ചെയ്യുവാൻ കഴിയും. ഈ രാശിയിൽ ഉൾപ്പെട്ടവരുടെ വീട്ടിൽ പ്രതീക്ഷിക്കാതെ ബന്ധുക്കൾ വന്നെത്തും.

മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

4

വൃശ്ചികം: നല്ല കുടുംബജീവിതം നയിക്കും. ഇക്കൂട്ടരുടെ വിദേശ യാത്രാ മോഹം നടക്കും. വിദ്യാഭ്യാസ രംഗത്തും മികച്ച നേട്ടം കൈവരിക്കും.

ധനു: കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. സഹോദരങ്ങളിൽ നിന്നോ മറ്റുളളവരിൽ നിന്നോ സാമ്പത്തിക നേട്ടം ഉണ്ടാകും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കാനുള്ള സാധ്യത കുറവാണ്.

5

മകരം : ആരോഗ്യകരമായ ബുദ്ധിമുട്ടുകൾ നേരിടും. പരീക്ഷകളിൽ വിജയം നേടും. സാഹസിക പ്രവർത്തികളോ കാര്യങ്ങളോ ചെയ്യരുത്.

കുംഭം: സന്താനങ്ങൾ വഴി മനഃസന്തോഷം അനുഭവപ്പെടാനുളള സാധ്യത കൂടുതലാണ്. കർമ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് അനുകൂല സമയമാണ്. വീട്ടിലെ അന്തരീക്ഷം സമാധാനവും മികച്ചതും ആകും. യാത്രകൾ ആവശ്യമായി വന്നേക്കും.


മീനം: ചികിത്സയ്ക്ക് വേണ്ടി പണം ചെലവഴിക്കും. യാത്രാക്ലേശം അനുഭവിക്കും. പൊതുപ്രവർത്തനങ്ങൾ ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കണം. പഠന കാര്യത്തിൽ ശ്രദ്ധ കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+