ശുക്രന്റെ രാശിമാറ്റം; ഇനി ഭാഗ്യത്തിന്റെ നാളുകള്‍; സമ്പത്ത് കുമിഞ്ഞുകൂടും, രാജയോഗത്തിന്റെ നാളുകള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഈ രാശി മാറ്റം ഓരോ വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ചില ഗ്രഹങ്ങള്‍ എല്ലാ മാസവും രാശിമാറും. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ രാശിമാറ്റത്തെ പ്രധാന്യം നല്‍കുന്നു.

കഴിഞ്ഞ ദിവസമാണ് ശുക്രന്‍ മിഥുനം രാശിയില്‍ പ്രവേശിച്ചത്. ശുക്ര രാശിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. പ്രണയം, വിവാഹം, സന്തോഷം, സാമ്പത്തികം, സൗന്ദര്യം എന്നിവയുടെ ഏറ്റവും വലിയ ഘടകമായിട്ടാണ് ശുക്ര രാശിയെ കാണുന്നത്. വിശ്വാസ പ്രകാരം ഓരോ വ്യക്തിക്കും സുഖവും സൗകര്യങ്ങളും നല്‍കുന്നത് ശുക്രനാണെന്നാണ് കരുതുന്നത്

ശുക്രന്റെ സ്ഥാനം ശക്തമായ ജാതകങ്ങളില്‍ ശക്തമായ ആളുകള്‍ക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്നാണ് വിശ്വാസം. ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാ ഐശ്വര്യവും സന്തോഷവും വന്നുചേരും. അതുകൊണ്ട് തന്നെ ശുക്രന്‍ രാശിമാറ്റം ഇവര്‍ക്ക് വിലപ്പെട്ടതാണ്. എന്നാല്‍ ജാതകത്തില്‍ ശുക്രന്‍ ബലഹീനാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകളും കഷ്ടതകളും നേരിടേണ്ടി വരും.

ശുക്രന്റെ മിഥുന രാശി പ്രവേശം ഏതൊക്കെ രാശിക്കാര്‍ക്കാണ് സന്തോഷവും ഭാഗ്യവും കൊണ്ടുവരികയെന്ന് പരിശോധിക്കാം. കുംഭം, തുലാം, ചിങ്ങം, എന്നീ രാശിക്കാര്‍ക്കാണ് ശുക്രന്റെ രാശിമാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് മിഥുന രാശി സംക്രമണം ശുഭകരമായ സ്വാധീനമാണ് ചെലുത്തുന്നത്. ജീവതത്തില്‍ എല്ലാ രീതിയിലുള്ള സന്തോഷവും തേടിവരും. ശുക്രന്റെ സംക്രമം ഇവര്‍ക്ക് വളരെ ശുഭകരമായിരിക്കും. സാമ്പത്തികമായി മുന്നേറ്റമുണ്ടാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തുന്നതിനൊപ്പം ധനലാഭത്തിനുള്ള സാധ്യതയുണ്ടാകും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. വലിയ മാറ്റങ്ങള്‍ ഈ സമയത്തുണ്ടാകും.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് ഈ സമയത്ത് കരിയറില്‍ വലിയ മാറ്റങ്ങളാണ് തേടിയെത്തുന്നത്. ഈ കാലയളവില്‍ വളര്‍ച്ചയും വിജയവും കൈവരിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കും. പുതിയ യാത്ര യോഗങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ യാത്രകള്‍ നിങ്ങള്‍ക്ക് പുതിയ നേട്ടങ്ങള്‍ സമ്മാനിക്കും.

ആത്മീയതോടെയുള്ള താല്‍പര്യം വര്‍ദ്ധിക്കും. ഒപ്പം കുടുംബത്തില്‍ ഐക്യം രൂപപ്പെടും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഈ സമയത്തുണ്ടാകും. ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനക്കയറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.

ചിങ്ങം രാശി
ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. സാമ്പത്തികമായി മുന്നറ്റമുണ്ടാകും. പണം സേവ് ചെയ്യാനുള്ള ചിന്ത മനസില്‍ ഓടിയെത്തും. ധനലാഭം ഉണ്ടാകുന്നതിനൊപ്പം ബിസ്‌നസില്‍ വലിയ നേട്ടമുണ്ടാകും. വിദേശ യാത്ര ചെയ്യാനുള്ള അവസരം നിങ്ങളെ തേടിയെത്തും. ഈ സമയത്ത് ജോലി മാത്രമേ വിലമതിക്കപ്പെടുകയുള്ളൂ. തൊഴില്‍ മേഖലയില്‍ ഒരുപാട് അവസരങ്ങള്‍ ചിങ്ങം രാശിക്കാരെ തേടിയെത്തും.
'പച്ചപ്പനന്തത്ത ഇന്ന് ചുവപ്പിലാണല്ലോ'; അമേയയുടെ ഗ്ലമാറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍












Click it and Unblock the Notifications