Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതർ കല്യാണത്തിന് ഒരുങ്ങിക്കോളൂ, രാജ്യത്തിനകത്തും പുറത്തും യാത്രയ്ക്ക് അവസരം; ഈ രാശിക്കാരാണോ?

നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഗ്രഹങ്ങളിൽ ഒന്നാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് നമുക്കിടയിൽ. ബുധൻ സമം ബുദ്ധി എന്നാണത്. ആളൊരു കുഞ്ഞൻ ആണെങ്കിലും മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.

ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് ബുധൻ പ്രതിനിധീകരിക്കുന്നത്.

bhadrarajayogam

ഗ്രഹങ്ങളുടെ രാശിമാറ്റം നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്ന് അറിയാമല്ലോ. ഈ സംവിധാനം ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളായിരിക്കും കൊടുക്കുക. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോഴും ഇപ്രകാരം പലവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരിക സ്വാഭാവികമാണ്.

അതിൽ ഇത്തവണ ബുധനാണ്‌ നിങ്ങൾക്ക് നേട്ടം കൊണ്ട് വരുന്ന ഗ്രഹം. വേദ കലണ്ടർ അനുസരിച്ച് ബുധൻ ഏകദേശം 1 വർഷത്തിന് ശേഷം ജൂണിൽ സ്വന്തം രാശിയായ മിഥുന രാശിയിൽ പ്രവേശിക്കും. അതുമൂലം ഭദ്രരാജയോഗമാണ് രൂപപ്പെടുക. ഈ രാജയോഗത്തിന്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് സുവർണകാലം ആരംഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

മിഥുനം രാശി: വരാനിരിക്കുന്ന ബുധന്റെ രാശി മാറ്റം ഇവർക്ക് ശുഭകരമായിരിക്കും. കാരണം ഈ രാശിയുടെ ലഗ്ന സ്ഥാനത്താണ് ഭദ്ര രാജയോഗം. ഇക്കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, പ്രവർത്തന ശൈലിയും നന്നാവും. ജീവിതത്തിൽ സ്നേഹവും ആകർഷണവും വർധിക്കും, വിവാഹിതരുടെ ജീവിതം കൂടുതൽ സന്തോഷകരമായിരിക്കും, ജോലിയിൽ നിങ്ങൾക്ക് നേട്ടമുണ്ടാകാം, അവിവാഹിതർക്ക് ഒരു കല്യാണത്തിനുള്ള ഭാഗ്യം ഉടനുണ്ടായേക്കും.

തുലാം രാശി: ഭദ്ര രാജയോഗം രൂപപ്പെടുന്നതോടെ ഇവർക്ക് നല്ല ദിനങ്ങളാണ്. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ഇവർക്ക് കൂടുതലായി ലഭിക്കും, മതപരമായ പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കും. കൂടാതെ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള അവസരവും വന്നുചേരും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികൾ സാധ്യമാവും.

കന്നി രാശി: ഭദ്ര രാജയോഗത്തിന്റെ രൂപീകരണത്തോടെ ഇവർ കരിയറിലും ബിസിനസിലും ശോഭിക്കും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഭദ്ര രാജയോഗം രൂപപ്പെടുന്നത്. അതിനാൽ തൊഴിലില്ലാത്തവർക്ക് ഈ സമയത്ത് നല്ല ജോലി ലഭിക്കാനുള്ള സാധ്യതകളുണ്ട്. കൂടാതെ, ജോലിയിലുള്ള ആളുകൾക്ക് ഇൻക്രിമെന്റിനും സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാവും. സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാം തന്നെ പരിഹരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+