ഈ രാശിക്കാരുടെ ഭാഗ്യം തെളിയും പുതുവർഷത്തിൽ; പണം വന്നുനിറയും, പ്രണയം വിജയിക്കും, വിദേശത്ത് പോവാം!
വേദ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് എടുത്തു പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നതാണ്. കാരണം ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. എങ്കിലും സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ ചിലരെ തേടി വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടുന്ന കാര്യം. അത്തരത്തിലുള്ള യോഗങ്ങൾ അനവധിയുണ്ട് നമുക്ക് ചുറ്റും. രാജയോഗങ്ങൾ ഇതിൽ നിന്ന് വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് പൊതുവെ പറയപ്പെടുന്നു, അങ്ങനെ പരക്കെ വിശ്വസിക്കപ്പെടുന്നു. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് നമുക്കിടയിൽ പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണ് ഇത്. അത് മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.
അതുപോലെ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കരുതുന്ന ഒന്നാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
ജ്യോതിഷപ്രകാരം മകര രാശിയിൽ ബുധാദിത്യാ രാജയോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്. പുതുവർഷത്തിൽ ആയിരിക്കും ഈ സുപ്രധാന മാറ്റം കൈവരിക. ഇതിലൂടെ 3 രാശിക്കാർക്ക് നല്ല ദിനങ്ങൾക്ക് തുടക്കമാവുകയാണ് ചെയ്യുക. മാത്രമല്ല ഇവർക്ക് പുതിയ ജോലിയും വരുമാന വർധനവും ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
മീനം രാശി: ബുധാദിത്യ രാജയോഗം മീന രാശിക്കാർക്ക് നല്ല ദിനങ്ങൾ ആയിരിക്കും നൽകുക. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ വരുമാന, ലാഭ മേഖലയിൽ ഈ യോഗം രൂപപ്പെടുന്നു. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർധനവിന് തന്നെ സാധ്യത ഏറെയാണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സ്ഥാനമാനങ്ങൾ ലഭിക്കാം. നിക്ഷേപം, പങ്കാളിത്തം അല്ലെങ്കിൽ നൈപുണ്യ വികസനം എന്നിവയിൽ നിന്ന് നല്ല നേട്ടങ്ങൾ ലഭിക്കും.
ഇടവം രാശി: ബുധാദിത്യ രാജയോഗം ഇവർക്ക് എന്തുകൊണ്ടും ഗുണകരമാകും. ഈ രാശിയുടെ ഭാഗ്യ ഗൃഹത്തിൽ ഈ യോഗം രൂപപ്പെടുമെന്നതാണ് പ്രത്യേകത. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ അവരുടെ ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കാൻ സാധിക്കും. ഇവരുടെ അന്തസും പ്രശസ്‌തിയും വർധിക്കാൻ സാധ്യത ഏറെയാണ്. പുതിയ അവസരങ്ങൾ ഇക്കൂട്ടരെ തേടിയെത്തും.
മേടം രാശി: ബുധാദിത്യ രാജയോഗം ഇവർക്ക് എല്ലാം കൊണ്ടും അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയിലെ കർമ്മ ഗൃഹത്തിലാണ് ഈ രാജയോഗം രൂപപ്പെടുക. ഈ സമയത്ത് നിങ്ങളുടെ ജോലി, ബിസിനസിൽ പുരോഗതി, തൊഴിലിലുള്ളവർക്ക് കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ ശക്തി പ്രാപിക്കും. ബിസിനസുകാർക്ക് ഗണ്യമായ ലാഭം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം നേടാനും ആത്മവിശ്വാസം ഉയർത്താനും സാധിക്കും.












Click it and Unblock the Notifications