ബുധൻ അസ്‌തമിക്കും, പിന്നെ നേട്ടങ്ങളുടെ കാലം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, ഫെബ്രുവരി 28 മുതൽ രാജയോഗം..!
ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ ഈ മാറ്റത്തിന്റെ ഫലം ഈ വർഷം മുഴുവൻ ഒരുപോലെ നിറഞ്ഞു നിൽക്കുമെന്നതാണ്. നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്ന് പൊതുവെ പറയപ്പെടുന്ന കാര്യമാണ്, അത് അങ്ങനെ പരക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്നു.
മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ. അതുകൊണ്ട് തന്നെ ബുധനിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നമുക്ക് വലിയ ഗുണങ്ങൾ നൽകുമെന്ന് ഉറപ്പിക്കാം. അത്തരത്തിലൊരു സവിശേഷമായ മാറ്റത്തിന് ബുധൻ ഒരുങ്ങുകയാണ്. 12 രാശിക്കാരിൽ ചിലർക്ക് ഫെബ്രുവരി 28 മുതൽ വർഷാവസാനം വരെ രാജയോഗം ഉണ്ടാകും. ബുധൻ അസ്‌തമയത്തിലേക്ക് കടക്കുന്നത് മൂലമാണ് ഈ യോഗം വരിക.
മിഥുനം രാശി
ഇവരുടെ ജോലികൾ കൃത്യമായി പൂർത്തിയാക്കാനാകും. മാത്രമല്ല ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ഇരട്ടിയായി മാറുകയും ചെയ്യും. പുതിയ സാമ്പത്തിക ഇടപാടുകളിൽ കാര്യമായ നേട്ടമുണ്ടാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ നിക്ഷേപവും വർധിപ്പിക്കാം. സാധാരണ മാറ്റങ്ങൾ പോലും ജീവിതത്തിൽ നല്ല അനുഭവങ്ങൾ ഇവർക്ക് നൽകും.
കന്നി രാശി
ഇവർക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളിലും സന്തോഷവും സമാധാനവും വന്നുചേരും. കുടുംബ ജീവിതത്തിൽ സന്തോഷം ഉറപ്പായും ഈ കൂട്ടരെ തേടി എത്തും. മനസിന് സമാധാനം ഉറപ്പാണ്. എല്ലാ വിധത്തിലും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയും സന്തോഷവും സമാധാനവും വന്നുചേരുകയും ചെയ്യും.
തുലാം രാശി
ഇക്കൂട്ടർക്ക് സമൂഹത്തിൽ അംഗീകാരവും ആദരവും ലഭിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിയും. ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ സംഭവിക്കാൻ ഒരു തടസവും ഉണ്ടാവില്ലെന്നതാണ് മറ്റൊരു കാര്യം. എല്ലാ തരത്തിലും നമുക്ക് മുന്നോട്ട് പോവുന്നതിൽ തടസം ഉണ്ടാവാതെ ജീവിതം കൂടുതൽ സുഖകരം ആയിരിക്കും. സാമ്പത്തികമായി മുന്നേറുന്നതിന് പറ്റിയ സമയം ആയിരിക്കും.












Click it and Unblock the Notifications