പ്രതിസന്ധിയുടെ നാളുകള്‍; ആരോഗ്യം മോശമാകും, അപകട സാധ്യതയും; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ പ്രാധാന്യത്തോടെയാണ് ഗ്രഹങ്ങളുടെ രാശിമാറ്റത്തെ നോക്കിക്കാണുന്നത്. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറിക്കൊണ്ടിരിക്കും. ഈ രാശിമാറ്റം ചില രാശിയില്‍ വലിയ രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. ബുധന്‍ ഇപ്പോള്‍ രാശിമാറാന്‍ ഒരുങ്ങുകയാണ്.
ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?

ആഗസ്റ്റ് 21 ന് ബുധന്‍ രാശിമാറും. ബുധന്റെ രാശിമാറ്റം വളരെ പ്രാധാന്യത്തോടെയാണ് ജ്യോതിഷ ശാസ്ത്രം നോക്കിക്കാണുന്നത്. ചിലര്‍ക്ക് ഈ ബുധന്റെ രാശിമാറ്റം നല്ല ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം ഫലങ്ങള്‍ വന്നുചേരാന്‍ ഇടയാക്കും. ബുധന്റെ രാശിമാറ്റം മൂന്ന് രാശിക്കാര്‍ക്ക് മോശം ഫലങ്ങല്‍ നല്‍കും. അവ ഏതൊക്കെയാണെന്ന് നോക്കാം..

കുംഭം
ബുധന്റെ രാശിമാറ്റത്തില്‍ കുംഭ രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ നിറഞ്ഞ സമയമാണ്. കാരണം ഈ സമയത്ത് ആരോഗ്യം മോശമാകാനോ, അപകടത്തിനോ ഉള്ള സാധ്യതകള്‍ ഏറെയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണിത്. വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വേഗത നിയന്ത്രിച്ച് യാത്ര ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. റോഡിലൂടെയുള്ള യാത്രകള്‍ വളരെ ശ്രദ്ധിച്ച് വേണം ചെയ്യാന്‍. വലിയ വാഹനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരോടും സൗമ്യമായി പെരുമാറാന്‍ ശ്രദ്ധിക്കുക. വഴക്കിടുന്നത് പരമാവധി ഒഴിവാക്കണം.

തുലാം
തുലാം രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ സമയത്ത് വരുത്തിവച്ചേക്കാം. സാമ്പത്തികമായുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ അധികം ശ്രദ്ധ ചെലുത്തുക. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന അവസ്ഥ ഒഴിവാക്കുക. അനാവശ്യമായി പണം ചെലവാക്കുന്ന അവസരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

കുടുംബാംഗങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളുമുണ്ടാകും. ഇത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ചെലവ് വരുത്തിവച്ചേക്കാം. കോടതി വ്യവഹാരങ്ങളില്‍ ഇടപെടാനുള്ള സാഹചര്യം വന്നുചേര്‍ന്നേക്കും.

ബുധന്റെ രാശിമാറ്റത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ വന്നുചേരുന്ന രാശിയാണ് മേടം. ഈ സമയം ഇവര്‍ക്ക് മോശപ്പെട്ട സമയമാണ്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരും. ഇത് വഴി മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതകളുണ്ടാകും.

മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ശ്രദ്ധ വേണം. ഈ രാശിയിലുള്ള കുട്ടികള്‍ മോശം കൂട്ടുകെട്ടില്‍ ചെന്നുപെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. കുട്ടികള്‍ക്ക് പഠിക്കാനുള്ള മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കുക. അവര്‍ക്ക് പഠിക്കാനുള്ള പ്രേരണകള്‍ നല്‍കുക. ആഗസ്റ്റ് 21ന് പുലര്‍ച്ചെ 5.55ന് ആണ് ബുധന്‍ സ്വന്തം രാശിയായി കന്നിയിലേക്ക് പ്രവേശിക്കുന്നത്.












Click it and Unblock the Notifications