Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു ബംപർ വരെ അടിക്കാം, ഈ രാശിക്കാരുടെ ജീവിതം മാറിമറിയും; സമ്പത്തും പ്രശസ്‌തിയും നിങ്ങളെ തേടിവരും

ഗ്രഹങ്ങളുടെ മാറ്റം സവിശേഷമായ കാര്യങ്ങളിൽ ഒന്നാണ്. അത് കാലാകാലങ്ങളിൽ അതിന്റെതായ സമയത്ത് നടക്കുന്നതുമാണ്. പ്രധാന സവിശേഷത എന്തെന്നാൽ ഇത്തരം രാശിമാറ്റങ്ങൾ ഒരിക്കലും നമ്മൾ അറിയുന്നില്ല, അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ല എന്നതാണ്. കാരണം സാധാരണഗതിയിൽ നമ്മൾ കൂടുതലായി നോക്കുന്നത് ജാതകത്തിലെ ദോഷങ്ങളും ഗുണങ്ങളും ഒക്കെയാണ്. അതിനാലാണ് പലപ്പോഴും നാം ഇതിന് പ്രാധാന്യം കൊടുക്കാത്തത്.

എന്നാൽ യാഥാർഥ്യം എന്തെന്നാൽ ഓരോ രാശിക്കാരിലും പെട്ടെന്നുള്ള മാറ്റത്തിനും സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്കും ഒക്കെ കാരണമാവുന്നത് ഇത്തരം ഗ്രഹങ്ങളുടെ രാശിമാറ്റമാണ്. അതുകൊണ്ട് തന്നെ അവയ്ക്ക് അർഹമായ പ്രാധാന്യം നാം നൽകുകയും വേണം. എന്തെന്നാൽ പ്രധാനമായും നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നത് ഇത്തരം ധനയോഗങ്ങളാണ്. അവയുടെ പ്രാധാന്യത്തെ കുറിച്ച് പലരും അജ്ഞരാണ് എന്ന് മാത്രം.

guruyuti

'മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ' എന്ന പൂന്താനത്തിന്റെ വരികൾക്ക് ഏറ്റവും അനുയോജ്യർ ഈ ഗ്രഹങ്ങളാണ്. ഗജകേസരി യോഗം പോലത്തെ അത്യധികം സവിശേഷമായ യോഗങ്ങൾ കൂടി വന്നാൽ പിന്നെ പറയുകയേ അത് വലിയ രീതിയിൽ നിങ്ങളെ തുണയ്ക്കും. വിദ്യഭ്യാസം, വിവാഹം, ജോലി, ബിസിനസ് എന്നിങ്ങനെ ഏത് മേഖലയിൽ എടുത്താലും നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നടക്കാനാണ് സാധ്യത.

നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇത്.

മറുവശത്ത് വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായി കണക്കാക്കുന്നു. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഇതിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയും ഈ ഗ്രഹത്തിന്റെ സംഭാവനയാണ്.

അത്തരത്തിൽ മിഥുന രാശിയിൽ ഈ രണ്ട് സവിശേഷ ഗ്രഹങ്ങളായ ബുധ-വ്യാഴ സംയോഗം ഭദ്ര രാജയോഗത്തിന് കാരണമാകും. ഇത് 12 രാശികളെയും ബാധിക്കും. ഈ കാലയളവിൽ ബുധന്റെ പ്രവർത്തനം കൂടുകയും അതുമൂലം അതിന്റെ സ്വാധീനവും ആധിപത്യവും ഉയരുകയും ചെയ്യും. വ്യാഴം നിലവിൽ മിഥുന രാശിയിലാണ്‌. അതിലൂടെ ബുധനും വ്യാഴവും തമ്മിലുള്ള അപൂർവ സംയോജനത്തിന്റെ ഫലവും അഞ്ച് രാശിക്കാർക്ക് ലഭിക്കും.

കന്നി രാശി: ഈ രാശിയിൽ ജനിച്ചവർക്ക് ബുധന്റെ സംക്രമണം മൂലം ഗുണങ്ങൾ മാത്രമായിരിക്കും കിട്ടുക. ഇവർക്ക് ജോലിസ്ഥലത്ത് വലിയ നേട്ടങ്ങൾ നേടാൻ കഴിയും. ബിസിനസിൽ നല്ല ലാഭം, ഉയർന്ന സ്ഥാനം, പ്രശസ്‌തി, സമ്പത്ത്, വിജയം എന്നിവ കൈവരിക്കുന്നതിന് ഭദ്ര രാജയോഗം പ്രധാന കാരണമായി മാറുമെന്നാണ് വിലയിരുത്തൽ.

വൃശ്ചികം രാശി: ഈ രാശിക്കാർക്ക് ബുധ സംക്രമണവും ഭദ്ര രാജയോഗവും ശുഭകരമായ ഫലങ്ങളാണ് നൽകുക. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനാണ് സാധ്യത. എല്ലാ വശത്തുനിന്നും വിജയം കൈവരും. ജോലിയുടെ കാര്യക്ഷമത കൂടും. നിങ്ങൾക്കുള്ള ബഹുമാനവും ഉത്തരവാദിത്തവും കൂടും. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

മിഥുനം രാശി: ബുധൻ മിഥുന രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഇവർക്ക് നല്ല നേട്ടങ്ങൾ കിട്ടും. ആരോഗ്യം മികച്ചതാവും. മത്സര പരീക്ഷകളിൽ വിദ്യാർത്ഥികളുടെ പ്രകടനം നന്നാവും. എഴുത്തുമായി ബന്ധപ്പെട്ട ജോലിയാണെങ്കിൽ, ഈ സമയത്ത് മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനും സാധിക്കും. ഇവരുടെ വരുമാനവും സമ്പത്തും വർധിക്കും. ലോട്ടറി വരെ അടിക്കാനുള്ള സാധ്യതയും ഇവർക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+