Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്ഭുതകരമായ വളര്‍ച്ചയുണ്ടാവും, കാറും വീടും സ്വന്തമാക്കും; ഈ രാശിക്കാര്‍ സമ്പത്തില്‍ ആറാടും

ഗ്രഹങ്ങളുടെ സംക്രമം പല രാശിക്കാരുടെയും ജീവിതത്തില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്. ജ്യോതിഷത്തില്‍ അതിന് ഏറെ പ്രാധാന്യമുണ്ട്. എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ ഇതിന്റെ സ്വാധീനമുണ്ടാവും. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ 24 മണിക്കൂറിന് ശേഷം വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ നേരിട്ട് സഞ്ചരിക്കാന്‍ പോകുന്നു.

ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം എല്ലാ രാശിക്കാരെയും സ്വാധീനിക്കും. ബുധന്റെ ചലനം പല രാശിക്കാര്‍ക്കും ശുഭകരമായതും അശുഭകരമായതുമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത്. ആരൊക്കെയാണ് അവര്‍ എന്ന് നോക്കാം.

astrology-today

ഇടവം: വലിയ ഉയര്‍ച്ചകളാണ് ജീവിതത്തില്‍ ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. ജ്യോതിഷപ്രകാരം ബുധന്‍ മീനരാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇവരുടെ ജീവിതത്തിലേക്ക് സമ്പത്ത് ധാരാളമായി കടന്നുവരും. ഈ രാശിക്കാര്‍ക്ക് വളരെ പെട്ടെന്നായിരിക്കും വരുമാനത്തില്‍ വര്‍ധനവുണ്ടാവുക.

പെട്ടെന്ന് പണം ലഭിക്കാനുള്ള അവസരങ്ങള്‍ ഓരോന്നായി ഉണ്ടാവും. പുത്തന്‍ വാഹനവും വീടും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സ്വന്തമാക്കാന്‍ സാധിക്കും. മനസ്സില്‍ ആഗ്രഹിക്കുന്നതെല്ലാം ഇവര്‍ക്ക് ഈ കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസില്‍ വലിയ നേട്ടം ഇറക്കുമതി-കയറ്റുമതി ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തമാക്കാനാവും.

കര്‍ക്കടകം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് വെച്ചടി കയറ്റമായിരിക്കും. കര്‍ക്കടക രാശിയിലെ ആളുകള്‍ക്ക് ബുധന്റെ നേരിട്ടുള്ള ചലനം വളരെ ഗുണകരമായി മാറും. ഭാഗ്യം ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. അതിലൂടെ ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടിയെത്തും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി ഇവര്‍ക്കുണ്ടാവും.

ജോലിയില്‍ വലിയ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്കുണ്ടാവും. പ്രമോഷവും ശമ്പളവര്‍ധനവുമെല്ലാം പ്രതീക്ഷിക്കാം. കുടുംബത്തിലെ എല്ലാവരും നിങ്ങളുടെ സന്തോഷത്തില്‍ ചേരും. ചില പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാവും. പ്രധാനമായും ചെലവുകളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാവും.

കുംഭം: മീനരാശിയില്‍ ബുധന്റെ നേര്‍രേഖയിലെ സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് ഏറ്റവും ഭാഗ്യം നിറഞ്ഞ സമയമാണ് സമ്മാനിക്കുക. കൈനിറയെ സമ്പത്ത് ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. കുംഭം രാശിക്കാരുടെ ഏത് ആഗ്രഹവും ഈ സമയം സഫലീകരിക്കപ്പെടും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ നേട്ടമുണ്ടാവും.

കൈനിറയെ സമ്പത്ത് വാരാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാവുകയും ചെയ്യും. നഷ്ടമായ പണം ഈ കാലയളവില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ഭാഗ്യത്തിന്റെ അകമ്പടിയാല്‍ എന്ത് കാര്യവും അനുകൂലമായി ഈ കാലയളവില്‍ മാറും. നേട്ടങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കും. ജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+