ബുധൻ ചോതി നക്ഷത്രത്തിൽ; ഈ രാശിക്കാരുടെ പ്രണയത്തിൽ മുന്നേറ്റം, കുടുംബ സ്വത്തിൽ നല്ല വിഹിതം!

ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, സംസാരം, യുക്തിചിന്ത, വ്യാപാരം, ആശയവിനിമയം എന്നിവയുടെ കാരകനായാണ് കണക്കാക്കുന്നത്. അതിനാൽ ബുധന്റെ ചലനങ്ങളിലെ മാറ്റങ്ങൾ ജോലി, ബിസിനസ്, പഠനം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷ വിശ്വാസം.
ഒക്ടോബർ ആരംഭത്തിൽ ബുധൻ നക്ഷത്ര മാറ്റം നടത്തി. 2026 ഒക്ടോബർ 1ന് ബുധൻ രാഹുവിന്റെ അധിപത്യത്തിലുള്ള ചോതി നക്ഷത്രത്തിൽ പ്രവേശിച്ചു.

ജ്യോതിഷ പ്രകാരം ഒക്ടോബർ 12 വരെ ബുധൻ ഈ നക്ഷത്രത്തിൽ തുടരും. ബുധന്റെ ചോതി നക്ഷത്രത്തിലെ സാന്നിധ്യം ചില രാശിക്കാർക്ക് ആശയവിനിമയ രംഗത്തും തൊഴിൽ മേഖലയിലും പുതിയ അവസരങ്ങൾ നൽകുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വർധിക്കാനും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനും ഈ കാലയളവ് സഹായകരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

budh nakshathra parivartan

വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ടെന്നും, വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും ജ്യോതിഷ വിശ്വാസമുണ്ട്. എന്നാൽ ഗ്രഹനിലകളുടെ ഫലങ്ങൾ ഓരോ വ്യക്തിയുടെയും ജനനസമയം, ജന്മരാശി, ജാതകത്തിലെ മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചാണ് വ്യത്യാസപ്പെടുന്നത്.

പറഞ്ഞുവന്നത് ബുധന്റെ മാറ്റത്തെ കുറിച്ചാണ്. ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധനെന്ന് പറഞ്ഞല്ലോ. അത് പലപ്പോഴും നമ്മൾ പുറമേ നിന്ന് നോക്കുന്നത് പോലെയല്ല. ചിലരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ഇത്തരം ജ്യോതിഷ മാറ്റങ്ങൾക്ക് സാധിക്കും. ബുധന്റെ ചോതി നക്ഷത്രത്തിലെ നിലനിൽപ്പ് ആർക്കൊക്കെ എന്തൊക്കെ രീതിയിൽ ഗുണകരമാവും എന്നാണ് ഇനി കണ്ടറിയേണ്ടത്.

മേടം

ബുധന്റെ ചോതി നക്ഷത്രത്തിലെ സഞ്ചാരം മേടം രാശിക്കാർക്ക് തൊഴിൽപരമായി പുതിയ അവസരങ്ങൾ നൽകുമെന്ന് പറയുന്നു. ഇവരുടെ ആശയവിനിമയ കഴിവ് മെച്ചപ്പെടുകയും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള ആത്മവിശ്വാസം വർധിക്കുകയും ചെയ്യാം. ബിസിനസ് രംഗത്തുള്ളവർക്കും പുതിയ കരാറുകൾ ലഭിക്കാൻ സാധ്യത അധികമാണ്. വലിയ കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് പ്രമോഷനും സാലറി ഹൈക്കും വന്നുചേരാം.

മിഥുനം

ബുധൻ അധിപഗ്രഹമായതിനാൽ ഈ മാറ്റം മിഥുനം രാശിക്കാർക്ക് അനുകൂലമാണെന്നാണ് വിശ്വാസം. പഠനം, എഴുത്ത്, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ ലഭിക്കാം. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങളും സാമ്പത്തികമായി അധിക വരുമാനത്തിനുള്ള അവസരങ്ങളും ഉണ്ടാകാം. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുനിറയും.

കന്നി

കന്നി രാശിയുടെ അധിപഗ്രഹവും ബുധനാണ്. അതിനാൽ ബുധന്റെ ഈ സഞ്ചാരം തൊഴിൽ രംഗത്ത് പുരോഗതിക്കും സാമ്പത്തിക നേട്ടങ്ങൾക്കും സഹായകരമാകുമെന്ന് കരുതുന്നു. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനും പുതിയ പദ്ധതികൾ ആരംഭിക്കാനും അനുകൂല സമയമായേക്കാം. പ്രണയത്തിൽ നല്ല മുഹൂർത്തങ്ങൾ ഉണ്ടാവും.

തുലാം

ചോതി നക്ഷത്രം തുലാം രാശിയുമായി ബന്ധപ്പെട്ടതിനാൽ ബുധന്റെ സഞ്ചാരം തുലാം രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ബിസിനസ്, വ്യാപാരം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കാം. പുതിയ ബന്ധങ്ങളും സഹകരണങ്ങളും ഭാവിയിൽ ഗുണകരമാകാം.

മകരം

മകരം രാശിക്കാർക്ക് ബുധന്റെ ഈ മാറ്റം സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ മേഖലയിലും പുരോഗതി നൽകുമെന്ന് വിശ്വസിക്കുന്നു. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും പ്രധാനപ്പെട്ട പദ്ധതികളിൽ വിജയം നേടാനും സാധ്യത അധികമാണ്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. കുടുംബസ്വത്തിൽ നല്ല വിഹിതം ഇക്കൂട്ടർക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma