Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനും ശനിയും ഒരേ നക്ഷത്രത്തിൽ; ജൂൺ മാസം മുതൽ ഈ രാശിക്കാർക്ക് നല്ല കാലം, പ്രണയം പൂവണിയും!

ജൂൺ മാസത്തിൽ ജ്യോതിഷപരമായി ഏറെ ശ്രദ്ധേയമായ ഒരു അപൂർവ ഗ്രഹമാറ്റത്തിനാണ് സാക്ഷിയാകുന്നത്. ബുദ്ധിയും ആശയവിനിമയവും നിയന്ത്രിക്കുന്ന ബുധനും, പ്രണയവും സൗന്ദര്യവും ഐശ്വര്യവും നൽകുന്ന ശുക്രനും ഒരേ ദിവസം നക്ഷത്രം മാറുന്നത് ചില രാശിക്കാർക്ക് അതീവ അനുകൂലമായ ഫലങ്ങൾ സമ്മാനിക്കുമെന്നാണ് ജ്യോതിഷ വിദഗ്ധരുടെ വിലയിരുത്തൽ.

ത്രിഗ്രഹി യോഗം ചെറിയ കളിയല്ല; ഈ രാശിക്കാർക്ക് ജോലിയിൽ പ്രമോഷൻ, വിവാഹം നടക്കും, പണം ഒഴുകും!
ത്രിഗ്രഹി യോഗം ചെറിയ കളിയല്ല; ഈ രാശിക്കാർക്ക് ജോലിയിൽ പ്രമോഷൻ, വിവാഹം നടക്കും, പണം ഒഴുകും!

ബുധൻ 2026 ജൂൺ 11ന് രാവിലെ 11:30ന് പുണർത്ഥം നക്ഷത്രത്തിൽ സംക്രമിക്കും. ഓഗസ്‌റ്റ് 8 വരെ ബുധൻ ഈ നക്ഷത്രത്തിൽ തുടരും. മറുവശത്ത്, ജൂൺ 11 ന് ഉച്ചയ്ക്ക് 2:11ന് ശുക്രൻ പൂയം നക്ഷത്രത്തിൽ പ്രവേശിക്കും. ജൂൺ 23 വരെ ശുക്രൻ ഈ നക്ഷത്രത്തിൽ തുടരും. ഈ രണ്ട് മാറ്റങ്ങളും ചേരുമ്പോൾ വലിയ രീതിയിൽ ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും.

budh shani nakshathra gochar

പ്രത്യേകിച്ച് പ്രണയബന്ധങ്ങളിൽ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾ മാറി, ചിലർക്കു വിവാഹത്തിലേക്കും ബന്ധം കടക്കാൻ സാധ്യതയുണ്ട്. എല്ലാ രാശികളെയും ഇത് സ്വാധീനിക്കുമെങ്കിലും ചിലർക്ക് ഇത് മൂലം ഉണ്ടാവുന്ന മാറ്റം വളരെ വലുതായിരിക്കും. ഈ ഗ്രഹമാറ്റം മൂലം ഏറ്റവും കൂടുതൽ ഗുണം ലഭിക്കാൻ സാധ്യതയുള്ള നാല് രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം

പ്രണയ കാര്യങ്ങളിൽ ഏറെ അനുകൂലമായ സമയമാണ് ഇടവം രാശിക്കാർക്ക് എത്തുന്നത്. മനസ്സിൽ ഒളിപ്പിച്ചിരുന്ന വികാരങ്ങൾ തുറന്നു പറയാൻ ധൈര്യം ലഭിക്കും. ഒരാളോട് ഏറെ നാളായി പ്രണയം തോന്നിയിരുന്നെങ്കിൽ അത് തുറന്നു പറയാനുള്ള മികച്ച അവസരമായിരിക്കും. പങ്കാളിയുമായുള്ള തെറ്റിദ്ധാരണകൾ മാറി ബന്ധം കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്. വിവാഹം ആലോചിക്കുന്നവർക്കും കുടുംബത്തിന്റെ പിന്തുണ ലഭിച്ചേക്കാം.

മിഥുനം

ബുധന്റെ സ്വാധീനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന രാശികളിലൊന്നാണ് മിഥുനം. ആശയവിനിമയ കഴിവ് വർധിക്കുന്നതോടെ പ്രണയബന്ധങ്ങളിൽ ഉണ്ടായിരുന്ന അകലം കുറയാൻ സാധ്യതയുണ്ട്. പഴയ പ്രണയം വീണ്ടും ജീവിതത്തിലേക്ക് തിരികെ വരാനും സാധ്യത കാണുന്നു. സോഷ്യൽ മീഡിയയിലൂടെയോ സുഹൃത്തുക്കളിലൂടെയോ പുതിയൊരു ബന്ധം ആരംഭിക്കാനും യോഗമുണ്ട്. മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയുമ്പോൾ നല്ല പ്രതികരണം ലഭിച്ചേക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഈ സമയം ആത്മവിശ്വാസവും ആകർഷണശേഷിയും വർധിക്കും. ഇതുവരെ പ്രണയത്തിൽ പരാജയങ്ങൾ നേരിട്ടവർക്ക് നല്ല മാറ്റങ്ങൾ സംഭവിക്കാം. ഇഷ്ടപ്പെട്ട വ്യക്തിയിൽ നിന്ന് അനുകൂല സൂചനകൾ ലഭിക്കാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും പരസ്പര മനസ്സിലാക്കലും വർധിക്കും. ചിലർക്കു വിവാഹ നിശ്ചയത്തിനുള്ള ചർച്ചകൾ ആരംഭിക്കാനും സാധ്യതയുണ്ട്. കൂടാതെ കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.

തുലാം

ശുക്രന്റെ അനുഗ്രഹം ഏറ്റവും കൂടുതൽ ലഭിക്കുന്ന രാശികളിലൊന്നായ തുലാം രാശിക്കാർക്ക് പ്രണയജീവിതത്തിൽ വലിയ മുന്നേറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ സമാധാനവും സന്തോഷവും വർധിക്കും. ഒറ്റക്കായിരുന്നവർക്ക് പുതിയ പ്രണയം ജീവിതത്തിലേക്ക് കടന്നുവരാം. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാനും, ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കാനും അവസരങ്ങൾ ലഭിച്ചേക്കാം. ദാമ്പത്യത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാവും.

ശ്രദ്ധിക്കേണ്ടത്

ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ; നിങ്ങളുടെ രാശി ഇതാണോ?
ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപ്പെരുമഴ; നിങ്ങളുടെ രാശി ഇതാണോ?

ഗ്രഹനിലകൾ അനുകൂലമാണെങ്കിലും ബന്ധങ്ങളിൽ പരസ്‌പര വിശ്വാസവും തുറന്ന ആശയവിനിമയവും അത്യന്താപേക്ഷിതമാണ്. ചെറിയ കാര്യങ്ങളിൽ പോലും അമിത പ്രതികരണം ഒഴിവാക്കി മുന്നോട്ട് പോയാൽ ഈ സമയം കൂടുതൽ സന്തോഷകരമാക്കാൻ സാധിക്കും. ജൂണിലെ ഈ അപൂർവ ഗ്രഹമാറ്റം നിരവധി പേരുടെ പ്രണയജീവിതത്തിൽ പുതിയ തുടക്കങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ജ്യോതിഷ ലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+