ആഡംബര ജീവിതം, കാത്തിരിക്കുന്നത് ബമ്പര്‍ നേട്ടങ്ങള്‍.. ഇന്ന് മുതല്‍ രാജാവിനെപ്പോലെ ജീവിക്കാം; ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറ്റം നടത്തുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കുകയും ചെയ്യും. ചില രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലഫലമായിരിക്കും ഗ്രഹ സംക്രമണം സമ്മാനിക്കുക.
ചില ഘട്ടങ്ങളില്‍ ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമണം നടത്താറുണ്ട്. ഇത് വഴി പലതരത്തിലുള്ള യോഗങ്ങളും രൂപപ്പെടും. മേയ് മാസം ആരംഭിച്ചതോടെ ഇത്തരത്തില്‍ ഒരു യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇന്ന് മുതല്‍ ശുക്രന്‍ മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. നേരത്തെ തന്നെ മിഥുന രാശിയില്‍ ബുധന്‍ സംക്രമണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ശുഭയോഗം ഇവിടെ രൂപപ്പെടുന്നു.

ലക്ഷ്മീ നാരായണയോഗം എന്നാണ് ജ്യോതിഷത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ജ്യോതിഷത്തില്‍ ഈ യോഗത്തെ വളരെ ശുഭകരമായി ആണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ലക്ഷ്മി നാരായണ യോഗം അനുഗ്രഹിക്കുന്ന രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യങ്ങള്‍ ആണ് സമ്മാനിക്കുക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ലക്ഷ്മീ നാരായണയോഗം അനുകൂലമാകുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം
മിഥുനം രാശിയിയിലെ ബുധന്റേയും ശുക്രന്റേയും സംക്രമണം മുലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. അപ്രതീക്ഷിതമായി ധനലാഭം ഇവരെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലക്ഷ്മീ നാരായണയോഗം ബമ്പര്‍ നേട്ടങ്ങള്‍ ആണ് മിഥുനം രാശിക്കാര്‍ക്ക് സമ്മാനിക്കുക. ജോലിയില്‍ പ്രമോഷന് സാധ്യത കാണുന്നു. തൊഴിലിടത്തിലെ അന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദപരമായിരിക്കും.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂടും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം.
മിഥുനം
മിഥുനം രാശിയിയിലെ ബുധന്റേയും ശുക്രന്റേയും സംക്രമണം മുലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം മിഥുനം രാശിക്കാര്‍ക്കും മികച്ച ഫലങ്ങള്‍ സമ്മാനിക്കും. മിഥുന രാശിക്കാരുടെ വ്യക്തിത്വം ഇക്കാലയളവില്‍ മെച്ചപ്പെടും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
പ്രണയ ജീവിതം കൂടുതല്‍ രസകരമായി മുന്നോട്ട് പോകും. കുടുബാംംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്രക്ക് സാധ്യത കാണുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ജീവിത വിജയം കരസ്ഥമാക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം പുഷ്ടിപ്പെടും. ഏറെ നാളായി കാത്തിരിക്കുന്ന സന്താന ഭാഗ്യം കൈവരും.
കന്നി
മിഥുനം രാശിയിയിലെ ബുധന്റേയും ശുക്രന്റേയും സംക്രമണം മുലം രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം കന്നി രാശിക്കാര്‍ക്കും അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും.
ആഡംബര ജീവിതമാണ് കന്നി രാശിക്കാരെ ഇക്കാലയളവില്‍ കാത്തിരിക്കുന്നത്. പല മാര്‍ഗങ്ങളിലൂടെ പണം കൈയിലെത്തും. ഇത് നിങ്ങളുടെ ജീവിതത്തിന്റെ തലവര തന്നെ മാറ്റി മറിക്കുന്നതായിരിക്കും. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. കാര്‍ഷിത, വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications