Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധന്റെ സവിശേഷമായ ഉദയം; ഈ രാശിക്കാരെ കാത്തിരിക്കുന്നത് നല്ല ജോലിയും കുടുംബത്തിൽ സമാധാനവും!

വേദ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് പലരും കൽപ്പിച്ചു നൽകുന്നത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജീവിതം മാറിമറിയും! രാഹു കേതു ദോഷങ്ങൾ അകറ്റി ഭാഗ്യം കൊണ്ടുവരാൻ ഈ 5 ക്ഷേത്രങ്ങൾ സന്ദർശിക്കാം
ജീവിതം മാറിമറിയും! രാഹു കേതു ദോഷങ്ങൾ അകറ്റി ഭാഗ്യം കൊണ്ടുവരാൻ ഈ 5 ക്ഷേത്രങ്ങൾ സന്ദർശിക്കാം

ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

budh uday in 2026

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

പറഞ്ഞുവന്നത് ഇത്തരം മാറ്റങ്ങൾ വലിയ രീതിയിൽ പലരെയും സ്വാധീനിക്കും. അത്തരത്തിൽ മെയ് 23ആം തീയതി ഉണ്ടായ ഒരു മാറ്റം ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണ്‌. സാധാരണഗതിയിൽ ഒരു ഗ്രഹത്തിന്റെ ഉദയം സംഭവിക്കുന്നത് വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്ന് തന്നെയാണ് പലപ്പോഴും. അവിടെയാണ് മെയ് 23ന് ബുധന്റെ ഉദയം സംഭവിച്ചിരിക്കുന്നത്.

അങ്ങനെയുള്ളപ്പോൾ ചില രാശിക്കാർക്ക് കാര്യമായ നേട്ടങ്ങൾ ആയിരിക്കും വന്നുചേരുക. ബുധന്റെ ഉദയം ചിലർക്ക് ആശയവിനിമയം, സാമ്പത്തികം, ബിസിനസ്സ്, തൊഴിൽപരമായ കാര്യങ്ങൾ എന്നിവയിൽ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. എല്ലാ രാശിക്കാർക്കും ഒരിക്കലും ഒരേ പോലെ ആയിരിക്കില്ല ഈ രാശികളുടെ സ്വാധീനം അനുഭവപ്പെടുക. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവുമെന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ ആത്മവിശ്വാസം ഗണ്യമായി വർധിക്കും. ഏറെ നാളായി ആലോചിച്ചിരുന്ന പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കഴിയാം. സാമ്പത്തിക രംഗത്ത് നല്ല പുരോഗതി പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗങ്ങൾ തുറക്കപ്പെടാനും നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കാനും സാധ്യതയുണ്ട്.

കരിയർ രംഗത്ത് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലെ ജോലിയിൽ ഉത്തരവാദിത്വങ്ങളും അംഗീകാരവും വർധിക്കാനും സാധ്യതയുണ്ട്. ബിസിനസ് നടത്തുന്നവർക്ക് പുതിയ കരാറുകൾ, ഉപഭോക്തൃ വർധന, ലാഭം എന്നിവ ലഭിക്കാം. കുടുംബജീവിതത്തിലും സന്തോഷകരമായ സാഹചര്യങ്ങൾ രൂപപ്പെടും.

മിഥുനം

മിഥുനരാശിയുടെ അധിപൻ ബുധനായതിനാൽ ബുധന്റെ ഉദയം ഈ രാശിക്കാരെ കൂടുതൽ സ്വാധീനിക്കും. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾക്ക് പ്രത്യേക കഴിവ് പ്രകടിപ്പിക്കാനാകും. പുതിയ ആശയങ്ങൾ വിജയത്തിലേക്ക് നയിക്കാനും തൊഴിൽ രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാനും സാധ്യതയുണ്ട്.

പുതിയ വ്യക്തിബന്ധങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും സ്ഥാപിക്കാൻ അനുയോജ്യമായ സമയമാണിത്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധയും മികച്ച പ്രകടനവും ഉണ്ടാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കാം. വ്യാപാരികൾക്ക് പുതിയ പദ്ധതികൾ ആരംഭിക്കാനും അവയിൽ നിന്ന് നേട്ടം നേടാനും അവസരമുണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ഈ സമയം ഏകാഗ്രതയും കാര്യക്ഷമതയും വർധിക്കും. ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുകയും അതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രശംസ നേടുകയും ചെയ്യും. കരിയറിൽ മികച്ച നേട്ടങ്ങളും പുരോഗതിയും കൈവരിക്കാൻ സാധ്യതയുണ്ട്.

വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റി വെക്കേണ്ടി വരും, കടം കൊടുത്ത പണം തിരിച്ച് കിട്ടും, നാൾഫലം അറിയാം
വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റി വെക്കേണ്ടി വരും, കടം കൊടുത്ത പണം തിരിച്ച് കിട്ടും, നാൾഫലം അറിയാം

സാമ്പത്തികമായി ഗുണകരമായ കാലഘട്ടമായിരിക്കും ഇത്. ശമ്പളവർധന, സ്ഥാനക്കയറ്റം, അധിക വരുമാന അവസരങ്ങൾ എന്നിവ ലഭിച്ചേക്കാം. ബിസിനസിൽ പുതിയ വികസനങ്ങൾക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം ലഭിക്കാനും സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സന്തോഷകരമായ സമയം ചെലവഴിക്കാനും മനസ്സമാധാനം അനുഭവിക്കാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+