നിക്ഷേപങ്ങളില്‍ ലാഭം, പുതിയ മാര്‍ഗങ്ങളിലൂടെ ധനം തേടിയെത്തും, ഈ രാശിക്കാര്‍ക്ക് ഇനി രാജയോഗം
ഗ്രഹങ്ങളുടെ സ്ഥാനമാറ്റം നമ്മുടെ രാശിയെ പല തരത്തില്‍ ബാധിക്കാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ രാജകുമാരനായി അറിയപ്പെടുന്ന ബുധന്‍ പിന്മാറ്റ ചലനം ചില രാശിക്കാരില്‍ വലിയ സ്വാധീനം ചെലുത്തും. ബുധന്‍ ഇപ്പോള്‍ ചിങ്ങം രാശിയിലാണ്. ഇന്ന് മുതല്‍ അതിനാല്‍ ബുധന്‍ വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിക്കും.
ജ്യോതിഷമനുസരിച്ച് ബുദ്ധിശക്തി, യുക്തിചിന്ത, ബിസിനസ്, സംസാരം എന്നിവയുടെ ഘടകമാണ് ബുധന്‍. ചിങ്ങത്തിലെ ബുധന്റെ പ്രതിലോമ ചലനം 12 രാശിക്കാരിലും നല്ലതോ മോശമോ ആയ കാര്യങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. അതേസമയം ബുധന്റെ ഈ ചലനം ചില രാശിക്കാരില്‍ വളരെ പോസിറ്റീവായ മാറ്റത്തിന് വഴിയൊരുക്കും. അത് ഏതൊക്കെയാണെന്ന് നോക്കാം.

ബുധന്റെ മാറ്റം ഗുണം ചെയ്യും
ചില രാശിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ഈ മാറ്റത്തിലൂടെ സംഭവിക്കും. കൊടുങ്കാറ്റ് പോലെയായിരിക്കും ഇവരുടെ ജീവിതത്തിലേക്ക് നല്ല കാര്യങ്ങള്‍ വന്നെത്തും. അപ്രതീക്ഷിതമായ ധനനേട്ടം, നമ്മുടെ ബിസിനസിലെ വന്‍ പുരോഗതിയും ഈ കാലയളവില്‍ സംഭവിക്കും.
നമ്മുടെ സംസാരശേഷിയും, ബുദ്ധിശക്തിയും, ചെയ്യുന്ന കാര്യങ്ങള്‍ക്കായി പൂര്‍ണമായി ഉപയോഗപ്പെടുത്തും. അതിലൂടെ നമുക്ക് നല്ല നേട്ടങ്ങള്‍ തന്നെയുണ്ടാവും.
മിഥുനം: ഏറ്റവും സന്തോഷവാനായി നിങ്ങള്‍ കാണപ്പെടുന്ന കാലയളവായിരിക്കും മിഥുനം രാശിക്കാര്‍ക്കുണ്ടാവുക. ബുധന്റെ വക്രഗതി ശുഭഫലങ്ങള്‍ക്ക് ഇവര്‍ക്ക് നല്‍കും. പെട്ടെന്ന് ധനം തേടിയെത്തും. പഴയ നിക്ഷേപങ്ങള്‍ക്ക് ഒട്ടും വിചാരിക്കാത്ത രീതിയില്‍ മികച്ച ആദായം ലഭിക്കും. മേലധികാരി നിങ്ങളില്‍ സന്തോഷവാനായിരിക്കും.
ജോലി സ്ഥലത്ത് അതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാവില്ല. മികച്ച രീതിയില്‍ ജോലി ചെയ്യാനുമാവും. കിട്ടാനുള്ള പണം ലഭിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ജീവിതം ഏറ്റവും ആസ്വദിക്കാനും, കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ഒപ്പം ചേര്‍ത്ത് നിര്‍ത്താനും സാധിക്കും.
കന്നി: ഈ രാശിയുടെ അധിപനാണ് ബുധന്‍. അതുകൊണ്ട് ശുഭഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. പണം സമ്പാദിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
കന്നി രാശിക്കാര്‍ക്ക് ബുധനന്റെ പ്രതിലോമ ചലനം എപ്പോഴും ശുഭകരമായിരിക്കും. ഭാഗ്യം ഇവര്‍ക്ക് അനുകൂലമായിരിക്കും. കരിയറില്‍ അപ്രതീക്ഷിതമായ രീതിയില്‍ പുരോഗതിയുണ്ടാവും. ഈ രാശിക്കാരുടെ വരുമാനത്തില്‍ കാര്യമായവര്‍ധനവുണ്ടാവും.
വൃശ്ചികം: ബുധന്റെ വിപരീത ചലനം ഭാഗ്യമായിരിക്കും വൃശ്ചിക രാശിക്കാര്‍ക്ക് സമ്മാനിക്കുക. ബിസിനസുകാരാണ് നിങ്ങളെങ്കില്‍ ഈ സമയം നല്ലതായിരിക്കും. വലിയ വിജയങ്ങള്‍ ഈ കാലയളവില്‍ അവരെ തേടിയെത്തും. നമ്മള്‍ കിട്ടില്ലെന്ന് കരുതി ഉപേക്ഷിച്ച പണം പോലും തിരിച്ചുകിട്ടും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവും ലഭിക്കും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവാണെങ്കില്‍ അത് വര്‍ധിക്കുന്നതും ഈ കാലയളവില്‍ സംഭവിക്കും. കുടുംബ ജീവിതത്തില്‍ വലിയ സന്തോഷം ലഭിക്കും.












Click it and Unblock the Notifications