Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ വരുമാനം കൂടാന്‍ പോകുന്നു... നാലിരട്ടി വരെ സമ്പത്ത് വര്‍ധിക്കും; നിങ്ങളാണോ ആ ഭാഗ്യരാശിക്കാര്‍?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ സ്ഥാനവും രാശി മാറ്റവും ചലനവും എല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ നല്ല സമയവും ചീത്ത സമയവും പരിഗണിക്കപ്പെടുന്നത് ഗ്രഹങ്ങളുടെ സ്ഥാനവും രാശി മാറ്റവും ചലനവും എല്ലാം കണക്കാക്കിയാണ്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുകയും ചലനത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്.

ജ്യോതിഷത്തില്‍ ബുധന്‍ ഗ്രഹത്തിന് വളരെ ഏറെ പ്രാധാന്യമുണ്ട്. നിലവില്‍ ബുധന്‍ ചൊവ്വയുടെ രാശിയായ മേടം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. വൈകാതെ തന്നെ ബുധന്‍ മേടം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ബുധന്റെ ഈ സഞ്ചാര മാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ സഞ്ചാര മാറ്റം വഴി സാമ്പത്തിക സ്ഥിതി, തൊഴില്‍ എന്നിവയില്‍ അനുകൂലഫലം സൃഷ്ടിക്കും.

astro

വരാനിരിക്കുന്ന നാല് ദിവസത്തിനുള്ളില്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ബുധന്‍ അതിവേഗം സഞ്ചരിക്കുകയും രാശിചക്രം ഇടയ്ക്കിടെ മാറുകയും ചെയ്യുന്ന ഗ്രഹമാണ്. 2023 ഏപ്രില്‍ 21 ന് ഉച്ചയ്ക്ക് 1:25 ന് ആണ് ബുധന്‍ മേടം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോകുന്നത്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് അനുകൂലഫലം ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് അനുകൂലഫലം സൃഷ്ടിക്കുന്നത് എന്ന് നോക്കാം

മിഥുനം

മേടം രാശിയിലെ ബുധന്റെ വക്രഗതിയില്‍ ഉള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധന എന്നിവക്ക് ഏറെ സാധ്യത കാണുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശത്തേക്ക് യാത്ര നടത്തേണ്ടി വരും. പുതിയ ജോലി നിങ്ങളെ തേടിയെത്തും. ഏറെ നാളായി മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും.

Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ

ചിങ്ങം

മേടം രാശിയിലെ ബുധന്റെ വക്രഗതിയില്‍ ഉള്ള സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. വീട്ടുകാര്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസില്‍ വലിയ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ബിസിനസിലെ പുത്തന്‍ പരീക്ഷണങ്ങള്‍ വിജയം കാണും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കുംഭം

മേടം രാശിയിലെ ബുധന്റെ വക്രഗതിയില്‍ ഉള്ള സഞ്ചാരം കുംഭം രാശിക്കാര്‍ക്കും അനുകൂലമാണ്. കരിയറില്‍ വലിയ വിജയം നേടാന്‍ കുംഭം രാശിക്കാര്‍ക്ക് സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം കൈവരും. ഇതുവഴി ഈ രാശിക്കാരുടെ സമ്പത്തില്‍ നാലിരട്ടി വരെ വര്‍ധന പ്രതീക്ഷിക്കാവുന്നതാണ്. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. മത്സര പരീക്ഷകളില്‍ വിജയം.

മീനം

മേടം രാശിയിലെ ബുധന്റെ വക്രഗതിയില്‍ ഉള്ള സഞ്ചാരം മീനം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് മികച്ച സമയം. കച്ചവടം പൊടിപൊടിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ കാത്ത് വലിയ നേട്ടമിരിക്കുന്നു. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. ഈ രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ എന്ത് ചെയ്താലും ഭാഗ്യത്തിന്റെ കടാക്ഷവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+