അടുത്ത എട്ട് നാൾ ഈ രാശിക്കാർക്ക് സൗഭാഗ്യ പെരുമഴ; പൊന്നും പണവും വന്ന് നിറയും, പ്രമോഷൻ ലഭിക്കും
ജ്യോതിഷ പ്രകാരമുള്ള ഭാഗ്യങ്ങൾ പലപ്പോഴും നാം പ്രതീക്ഷിക്കാത്ത നേട്ടങ്ങളാവും ജീവിതത്തിൽ കൊണ്ടുവരിക. അതിൽ പ്രധാനപ്പെട്ടവ ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഗ്രഹങ്ങളുടെ ഓരോ ചലനവും നമ്മുടെ ഓരോരുത്തരുടെയും ജാതകങ്ങളിൽ വ്യക്തമായ മാറ്റം കൊണ്ടുവരാൻ ഹേതുവാണ്. എന്നാൽ ഓരോ രീതിയിലായിരിക്കും ഈ മാറ്റമെന്ന് മാത്രം.
വേദ ജ്യോതിഷത്തിലെ പ്രധാന ഗ്രഹമാണ് ബുധൻ. ബുധൻ സമം ബുദ്ധി എന്ന ചൊല്ല് ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന സൂചന നൽകുന്നതാണ്. ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല, ബുധൻ മനുഷ്യരുടെ ജീവിതത്തിൽ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷികൾ പൊതുവെ പറയാറുള്ളത്. ജീവിതത്തെ സ്വാധീനിക്കുന്ന പല നിർണായക മേഖലകളെയും ബുധൻ പ്രതിനിധാനം ചെയ്യുന്നു.

ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന വിശേഷണവും ബുധന് ചാർത്തി നൽകാറുണ്ട്. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. ബിസിനസ്, ആശയവിനിമയം എന്നിവയുടെ ഘടകമാണ് ബുധൻ എന്ന ഗ്രഹം. ബുധൻ അതിന്റെ രാശിയിലോ നക്ഷതത്തിലോ മാറ്റം വരുത്തുമ്പോഴെല്ലാം 12 രാശിക്കാരിലും സാരമായ ഫലങ്ങൾ തന്നെ വന്നുചേരാറുണ്ട്. അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല എന്ന് മാത്രം, ചിലർക്ക് നല്ല ഗുണവും ചിലർക്ക് ദോഷവും ആയിരിക്കും ഈ ഫലങ്ങൾ നൽകുക.
ഇത്തവണ വൈദിക കലണ്ടർ അനുസരിച്ച് ബുധൻ ജനുവരി 22ന് ഉത്രടം നക്ഷത്രത്തിൽ പ്രവേശിക്കും എന്നാണ് കരുതപ്പെടുന്നത്. അത് ജനുവരി 30 വരെ ഇവിടെ തുടരുമെന്നും പറയുന്നു. ഇതിലൂടെ ചില രാശിക്കാർക്ക് കാര്യമായ നേട്ടങ്ങളാണ് വന്നുചേരുക. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ഗുണം നൽകുക എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
കന്നിരാശി: കന്നി രാശിയുടെ അധിപനാണ് ബുധൻ. ഇത്തവണത്തെ മാറ്റം ഇവർക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ടുത്തരും. മാധ്യമങ്ങളുമായും സിനിമാ മേഖലയുമായും ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഇത് നല്ല സമയമാണ്, ഇവർക്ക് അംഗീകാരങ്ങളും പ്രശസ്‌തിയും തേടി വരും. ഈ രാശിക്കാരുടെ സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. നിക്ഷേപത്തിൽ കാര്യമായ ലാഭം ഇവർക്ക് ലഭിക്കും. മാനസികമായി ഇവർക്ക് നല്ല ഉത്തമമായ സമയം ലഭിക്കും. ജോലിക്കാർക്ക് പ്രമോഷനുള്ള യോഗവും തെളിയുന്നുണ്ട്.
മകരം രാശി: ബുധൻ ഇതിനകം തന്നെ നിലകൊള്ളുന്ന രാശികളിൽ ഒന്നാണിത്. അതിനാൽ തന്നെ ബുധൻ രാശിമാറുന്നത് ഇവരെ സംബന്ധിച്ച് വളരെ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ഇവർക്ക് കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ഇവരുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും, സാമ്പത്തിക സ്ഥിതിയിൽ പുരോഗതി കൈവരാനും സാധ്യതയുണ്ട്. പൊന്നും പണവും വന്നുനിറയും.
മീനം രാശി: ഇത്തവണ മീനം രാശിക്കാർക്ക് ചില നല്ല വാർത്തകളായിരിക്കും ലഭിക്കുക. സുഹൃത്തുക്കളുടെ പിന്തുണ കാര്യമായി ഇവർക്ക് കിട്ടും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടാനും സാധ്യതയുണ്ട്. ഇവരുടെ പുതിയ പദ്ധതികൾ വിജയിക്കും, നിക്ഷേപത്തിനും അനുയോജ്യമായ സമയമാണ് അടുത്ത ഒരഴ്ച്ച കാലം. ബുധൻ ഈ രാശിയുടെ ലാഭ ഭവനത്തിലാണ്. ഇപ്പോഴത്തെ വരുമാനം കുതിച്ചുയരും, മാത്രമല്ല കൂടുതൽ ശ്രോതസുകൾ തുറക്കാനും ഇടയുണ്ട്.












Click it and Unblock the Notifications