ഈ രാശിക്കാരുടെ കാത്തിരുന്ന വിവാഹം നടക്കും; ലോട്ടറി അടിക്കാൻ സാധ്യത! ശമ്പളം ഇരട്ടിയായി കുതിക്കും
സാധാരണഗതിയിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവും ഒക്കെ ഒട്ടുമിക്ക എല്ലാ രാശികളെയും സ്വാധീനിക്കുന്ന ഘടകമാണ്. എങ്കിലും അവ ഒരുപോലെ ആയിരിക്കില്ല എന്ന് മാത്രമാണ് പ്രത്യേകത. ഇത്തരത്തിൽ ചില ഗ്രഹങ്ങൾ സംയോഗിക്കുമ്പോൾ ഏറ്റവുമധികം നേട്ടം ലഭിക്കുന്നത് രാജയോഗങ്ങൾ അനുകൂലമാവുന്ന ചില രാശിക്കാർക്ക് തന്നെയാവും. പലപ്പോഴും അവർ സ്വപ്‌നത്തിൽ പോലും കാണാത്ത നേട്ടങ്ങളായിരിക്കും തേടി എത്തുക.
സാധാരണയായി, രാജയോഗം എന്നത് ജാതകത്തിൽ ഗ്രഹങ്ങളുടെ പ്രത്യേക സംയോഗം മൂലം ഉണ്ടാകുന്ന ഒരു ശുഭ യോഗമാണ്, ഇത് ജാതകന് ഐശ്വര്യം, അധികാരം, സമ്പത്ത്, അല്ലെങ്കിൽ ഉയർന്ന പദവി എന്നിവ വാഗ്‌ദാനം ചെയ്യുന്നു. അതിൽ തന്നെ ബുധാദിത്യ രാജയോഗം സൂര്യന്റെ ശക്തമായ സ്ഥാനവുമായോ മറ്റ് ഗ്രഹങ്ങളുമായുള്ള ബന്ധത്തോടോ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.

ജ്യോതിഷ പ്രകാരം നോക്കുമ്പോൾ രാജയോഗങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ബുധാദിത്യ രാജയോഗം. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ തന്നെയാണ് കൊണ്ടുവരിക. ഇവരുടെ ജീവിതത്തിലും കരിയറിലും ഒക്കെ വളർച്ചയും മുന്നേറ്റവും പ്രകടമാവാൻ ഇത് കാരണമാവുമെന്ന കാര്യം ഉറപ്പപ്പാണ്. ബുധനും സൂര്യനും ഒന്നിക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം ഉണ്ടാവുന്നത്. അതിനാൽ ഏറെ പ്രത്യേകതകൾ ഇതിനുണ്ട്.
സൂര്യൻ ഗ്രഹങ്ങളിലേ രാജാവ് എന്ന് കണക്കാക്കപ്പെടുന്നു; ബുധൻ ബുദ്ധിയുടെ ഗ്രഹമാണ്. ഇവ രണ്ടും ഒരേ രാശിയിൽ ചേരുമ്പോൾ (ഭാവത്തിൽ ഒന്നിക്കുന്നത്) ബുധാദിത്യ രാജയോഗം ലഭിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഓരോ വർഷത്തിലും വിവിധ രാശികളിലെ ജനങ്ങൾക്ക് ഈ യോഗം അപ്രതീക്ഷിതമായി കല്യാണവും ധനലാഭവും നൽകുന്ന സമയങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഈ വരുന്ന ആഗസ്‌റ്റ് 30ന് ബുധൻ കർക്കടകത്തിൽ നിന്ന് ചിങ്ങത്തിലേക്ക് സംക്രമിക്കും എന്നതാണ് പ്രത്യേകത. അത്തരമൊരു സാഹചര്യത്തിൽ ബുധനും സൂര്യനും കന്നിയിൽ സംയോജിക്കുന്നത് മൂലം ബുധാദിത്യ രാജയോഗം രൂപപ്പെടുമെന്നാണ് പറയപ്പെടുന്നത്. നവംബർ 2ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിച്ച് മാളവ്യ രാജയോഗവും സൃഷ്‌ടിക്കും.
ചിങ്ങം രാശി: വരാനിരിക്കുന്ന രാജയോഗം ഇവർക്ക് നല്ല രീതിയിൽ അനുകൂലമായിരിക്കും. നല്ല ജോലിയും അതിൽ കൂടുതൽ അവസരങ്ങളും അവർക്ക് ലഭിക്കാനാണ് സാധ്യത. വിവാഹിതർക്ക് സമയം മികച്ചതായി മാറും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനും അത് നടക്കാനും ഇടയുണ്ട്. സമൂഹത്തിൽ ബഹുമാനത്തോടൊപ്പം ആദരവും ഇവരെ തേടിയെത്തും. തൊഴിലുള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും അല്ലാത്തവർക്ക് നല്ല ജോലിയും കിട്ടും.
തുലാം രാശി: ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകാൻ സാധ്യത. വരുമാനവും ആത്മവിശ്വാസവും ഉയരും. ഓഹരി വിപണി, പന്തയം, ലോട്ടറി എന്നിവയിൽ നിന്ന് ഇക്കൂട്ടർക്ക് നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി മാറും. കുടുംബവും ഭാഗ്യവും ഒരുപോലെ പിന്തുണയ്ക്കും. ഇവർക്ക് ലഭിക്കുന്ന ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ധനു രാശി: ഇക്കാലയളവിൽ ഭാഗ്യം ഇവരുടെ പക്ഷത്തായിരിക്കും. ബഹുമാനവും പ്രശസ്‌തിയും വർധിക്കാൻ രാജയോഗം കാരണമാവും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലം, തൊഴിൽ ചെയ്യുന്നവർക്ക് ശമ്പള വർധനവിനൊപ്പം സ്ഥാനക്കയറ്റവും ലഭിക്കാനും സാധ്യത ഉണ്ട്. ബിസിനസ് കാരണം നിങ്ങൾക്ക് ഹ്രസ്വവും ദീർഘവുമായ യാത്രകൾക്ക് അവസരം. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾക്ക് ആക്കം കൂടുകയും ചെയ്യും.
മകരം രാശി: ഇക്കൂട്ടരുടെ ബിസിനസ് വികസിക്കും, വരുമാനം കുതിച്ചുയരും. എല്ലാ മേഖലകളിലും നിങ്ങൾക്ക് പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതി കൈവരും. നിങ്ങൾക്ക് ദീർഘദൂര യാത്രകൾ നടത്തും. മാധ്യമങ്ങൾ, ഫാഷൻ ഡിസൈനിംഗ്, സിനിമ, മോഡലിംഗ് എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുറപ്പ്.












Click it and Unblock the Notifications