രണ്ട് ദിവസം കഴിഞ്ഞാൽ ഡബിൾ രാജയോഗം വരവായി; ഈ രാശിക്കാരുടെ പണപ്പെട്ടി നിറയും, ശമ്പളം കൂടും
അടുത്ത വർഷത്തിൽ പല രാശിക്കാരെയും കാത്തിരിക്കുന്ന ഏറ്റവും വലിയ ശുഭയോഗങ്ങളിൽ ഒന്നാണ് ബുധാദിത്യ രാജയോഗം. ജാതകരുടെ ജീവിതത്തിൽ ആത്മവിശ്വാസവും അവർക്ക് എക്കാലവും വിജയവും നൽകുന്ന ചുരുക്കം ചില രാജയോഗങ്ങളിൽ ഒന്ന് കൂടിയാണിത്. ഇത്തവണത്തെ ബുധാദിത്യ രാജയോഗത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വർഷാരംഭത്തിൽ വിരുന്നെത്തുന്ന ഈ രാജയോഗം ഒരു ഇരട്ട രാജയോഗമാണ് എന്നതാണ് പ്രത്യേകത.
വേദ ജ്യോതിഷമനുസരിച്ച് പുതുവർഷത്തിന്റെ തുടക്കത്തിൽ പല ഗ്രഹങ്ങളും അവരുടെ രാശിചിഹ്നങ്ങൾ മാറ്റി ശുഭകരമായ രാജയോഗങ്ങൾ ഉണ്ടാവാൻ കാരണമാവാറുണ്ട്. അതിൽ ബുധാദിത്യ രാജ്യയോഗവും കൂടി ഉൾപ്പെടുന്നു എന്നതാണ് പ്രത്യേകത. ഈ രാജയോഗം ജനുവരിയിൽ രണ്ടുതവണ രൂപീകരിക്കുമെന്നതാണ് പ്രധാനമായ ഒരു കാര്യം. അങ്ങനെയുള്ളപ്പോൾ അതിന്റെ നേട്ടവും ഇരട്ടി തീവ്രതയിൽ നിങ്ങൾക്ക് ലഭിക്കുമെന്ന് സാരം.

ശരിക്കും ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത് സൂര്യനും ബുധനും ഒരേ രാശിയിൽ സംഗമിക്കുമ്പോഴാണ്. 12 രാശികൾക്കും ഇതുമൂലം ഗുണഫലങ്ങൾ ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും ഇതിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ജനുവരി നാലിന് ബുധൻ ധനുരാശിയിൽ പ്രവേശിക്കുമ്പോഴാണ് ആദ്യം ഈ രാജയോഗം രൂപപ്പെടുക. പിന്നീട് ജനുവരി 24 ന് ബുധൻ സൂര്യനുമായി മകരരാശിയിൽ സംക്രമിക്കുമ്പോൾ വീണ്ടും ഇതേ യോഗമുണ്ടാവുന്നു.
അങ്ങനെ ഡബിൾ രാജയോഗം എന്ന അപൂർവ അവസരമാണ് അടുത്ത വർഷം ആദ്യം തന്നെ രാശിക്കാർക്ക് വന്നുചേരുന്നത്. ഈ ഡബിൾ രാജയോഗ സമയത്ത് ചില രാശിക്കാരുടെ ഭാഗ്യവും അതുപോലെ തന്നെ ഇരട്ടിയാകും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം, ജോലിയിലും പഠനത്തിലും കാര്യമായ ഉയർച്ച എന്നിവയാണ് രാശിക്കാരെ തേടിയെത്തുക. ഏതൊക്കെ രാശികരെയാണ് ഇത്തവണത്തെ ബുധാദിത്യ രാജയോഗം സ്വാധീനിക്കുക എന്ന് നമുക്ക് നോക്കാം.
മകരം രാശി: ഡബിൾ രാജയോഗം ഏറ്റവും കൂടുതൽ ഭാഗ്യം കൊണ്ടുവരുന്ന രാശിക്കാരിൽ ഒന്നാണ് മകരം. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഡബിൾ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ജയം നിങ്ങളെ തേടി എത്തുകയും ചെയ്യും. കുടുംബമായും പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർധിക്കും. എന്ന് വച്ചാൽ സാമ്പത്തികമായ മുന്നേറ്റം സാധ്യമാണ് എന്നർത്ഥം.
ധനു രാശി: അടുത്ത വർഷത്തെ ബുധാദിത്യ രാജയോഗം നല്ല നേട്ടങ്ങളാവും ധനു രാശിക്കാർക്ക് കൊണ്ടുവരിക. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഡബിൾ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാവാനിടയുണ്ട്. കൂടാതെ ബിസിനസിൽ കാര്യമായ മുന്നേറ്റവുമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും. ജോലിയിലും ബിസിനസിലും നല്ല മുന്നേറ്റം പ്രകടമാകും. ശമ്പളം നല്ല രീതിയിൽ കൂടും.
മേടം രാശി: ജനുവരിയിലെ ഇരട്ട രാജയോഗം മേടം രാശിക്കാർക്ക് നല്ല നേട്ടങ്ങളാണ് എത്തിച്ചു കൊടുക്കുക. ഈ രാശിയുടെ ഭാഗ്യത്തിന്റെയും കർമ്മത്തിന്റെയും സ്ഥാനത്തിലാണ് രാജയോഗം രൂപപ്പെടാൻ പോകുന്നത്. ഇക്കാരണം കൊണ്ട് തന്നെ നിങ്ങളുടെ ജോലിയിലും കരിയറിലും നല്ല മുന്നേറ്റം തന്നെ സാധ്യമായേക്കാം. പുതിയ തൊഴിലവസരങ്ങൾ നിങ്ങളെ തേടിയെത്താനിടയുണ്ട്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെങ്കിൽ നല്ല ലാഭം തന്നെ നിങ്ങൾക്ക് കിട്ടും.












Click it and Unblock the Notifications