പങ്കാളിയുമായി അടിച്ചുപൊളിക്കാം, പണം വരുന്ന വഴി പോലും അറിയില്ല; രാജയോഗം വരവായി, ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ വളരെ അപൂർവമായാണ് രാജയോഗങ്ങളും മറ്റ് ധനയോഗങ്ങളും വന്നെത്താറുള്ളത്. എന്നാൽ അവ വന്നുകഴിഞ്ഞാൽ പിന്നെ ആ രാശിക്കാർക്കോ ജാതകകാരനോ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരാറില്ല. സാമ്പത്തികമായുള്ള നേട്ടങ്ങൾ മാത്രമല്ല ഇത്തരം രാജയോഗങ്ങൾ മൂലം നിങ്ങളിലേക്ക് എത്തിച്ചേരുക മറിച്ച് സാമൂഹിക ജീവിത നിലവാരത്തിൽ ഉണ്ടാവുന്ന ഉയർച്ചയും അതിനൊപ്പമുള്ള മുന്നേറ്റങ്ങളും കൂടിയാണ്.
എന്നാൽ എല്ലാ സമയവും രാജയോഗങ്ങൾ നിങ്ങളെ തേടി എത്തുമോ? അതല്ല ഇത്തരം രാജയോഗങ്ങൾ നൽകുന്ന നേട്ടങ്ങൾ കാര്യമായ ഗുണഫലം ഉള്ളതാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെ സ്വാഭാവികമായും നമ്മുടെ മനസിൽ ഉണർന്നേക്കാം. എന്നാൽ എല്ലാവർക്കും ഇല്ലെങ്കിലും രാജയോഗങ്ങൾ ചിലർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരാറുണ്ട്. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത മുന്നേറ്റങ്ങൾ വരെ ഈ കാലയളവിൽ ഇവരെ തേടിയെത്തും.

ബുധൻ മകരം രാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യ രാജയോഗം സൃഷ്‌ടിക്കപ്പെടും. ഇന്ന് മറ്റ് നിരവധി ശുഭയോഗങ്ങളും കൂടി സൃഷ്‌ടിക്കപ്പെടുന്നുണ്ട്. ഈ ശുഭയോഗങ്ങളുടെ അനന്തരഫലം ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്നതായിരിക്കില്ല. അതിന് പകരം ദിവസങ്ങളോ ചിലപ്പോൾ മാസങ്ങളോ വരെ ഇതിന്റെ പ്രഭാവം ഉണ്ടാവും. അത്തരത്തിൽ ബുധാദിത്യ രാജയോഗം എന്തൊക്കെ നേട്ടങ്ങൾ നൽകുമെന്നും ഏതൊക്കെ രാശിക്കാരെ ബാധിക്കുമെന്നും നോക്കാം.
മിഥുനം രാശി: ഈ രാശിക്കാർക്കാർ നേട്ടങ്ങളുടെ ദിവസമായിരിക്കും ഇന്ന് മുതൽ. പുതിയ ബിസിനസ് ആരംഭിക്കാൻ ഏറ്റവും അനുകൂല സമയമായിരിക്കും ഇത്. മാത്രമല്ല നിലവിലെ ബിസിനസിൽ കാര്യമായ ലാഭവും ഇവർക്ക് ഉണ്ടാകും. ഇവരുടെ ജോലിയിൽ നല്ല ഉയർച്ചയുണ്ടാകും. വിവാഹം നടക്കാത്തവർക്ക് അതിനുള്ള വഴി തെളിയും. പണം വന്നുചേരാൻ ഇനി കാലതാമസം ഉണ്ടാവില്ല.
കന്നി രാശി: ഇവർക്ക് ഇനി മുതൽ നിരവധി ഭാഗ്യഫലങ്ങൾ തന്നെ ഉണ്ടാകും. പലപ്പോഴായി മുടങ്ങിക്കിടക്കുന്ന ജോലികൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ഇവരെ തേടിയെത്തും. സാമ്പത്തികമായി നിലവിലുള്ള ബുദ്ധിമുട്ടുകൾ അവസാനിക്കും, മാത്രമല്ല കൂടുതൽ പണം വന്നുചേരാനും സാധ്യതയുണ്ട്.
ഇടവം രാശി: ഇനിയങ്ങോട്ട് ഇവർക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും. വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. കൂടാതെ ബിസിനസുകാർക്ക് വലിയ ലാഭം തന്നെ ഉണ്ടാവാനും ഇടയുണ്ട്. സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പറ്റിയ സമയമാണ് ഇത്, കരിയർ ഉയർച്ച വരും. പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്.
കുംഭം രാശി: ഇവർക്കും ബുധാദിത്യ രാജയോഗം നേട്ടങ്ങൾ കൊണ്ടുവരും. ഇവരുടെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. ബിസിനസുകാർക്ക് കാര്യമായ ലാഭം ഉണ്ടാകും. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിൽ ഇനി തടസമുണ്ടാവില്ല. ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് മികച്ച നേട്ടം തന്നെയുണ്ടാവും, അതിൽ വളർച്ചയുമുണ്ടാവും.












Click it and Unblock the Notifications