കണ്ണും പൂട്ടി ലോട്ടറി എടുത്താലും അടിക്കും, വരാനിരിക്കുന്നത് ബംപർ ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ പലവിധം
ജ്യോതിഷത്തിൽ ഓരോരുത്തർക്കും ഭാഗ്യം കൊണ്ടുവരുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അവയിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്ത ആളുകൾക്കും ഒരുപോലെ ഇവ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. എന്നാൽ അതിനൊരു കൃത്യമായ കാരണം അല്ലെങ്കിൽ ഹേതു ഉണ്ടാവേണ്ടത് അനിവാര്യമായ കാര്യമാണ്. അത്തരത്തിൽ ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഇതിലാണ് പലരുടെയും രാജയോഗം തെളിയുന്നതും നേട്ടങ്ങൾ കൊണ്ടുവരുന്നതും.
അത്തരത്തിൽ ഇക്കുറി നേട്ടം കൊണ്ടുവരുന്ന ഒരു മാറ്റമാണ് ബുധനും സൂര്യനും തമ്മിലുള്ള സംയോഗം. നമ്മുടെയൊക്കെ ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട്. ബുധൻ സമം ബുദ്ധി എന്നാണ് ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ എന്ന കാര്യം പലർക്കും അറിയില്ല.

സൂര്യനും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഗ്രഹങ്ങളിൽ ഒന്നായിരുന്നു. ഇവയുടെ സംയോഗം എന്നത് ചില രാശികൾക്ക് നേട്ടം നൽകുന്ന കാര്യമാണ്. ജ്യോതിഷത്തിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് ബുധൻ ഫെബ്രുവരി 11ന് കുംഭ രാശിയിൽ പ്രവേശിക്കും. ഫെബ്രുവരി 12ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കുകയും ചെയ്യും. ഈ സമയത്താണ് അവിടെ സൂര്യ-ബുധൻ സംയോഗം ഉണ്ടാവുക.
സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടുമെന്നതാണ് ഈ സമയത്തിന്റെ പ്രത്യേകത. സൂര്യന്റെയും ബുധന്റെയും സംയോഗത്തിലൂടെ ഉണ്ടാവുന്ന ഈ രാജയോഗം നാല് രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിൽ ലോട്ടറി അടിക്കാനുള്ള യോഗം വരെ തെളിയുന്നുണ്ട്. ഏതൊക്കെയാണ് രാശിക്കാർ എന്ന് നോക്കാം.
ഇടവം രാശി: ബുധാദിത്യ രാജയോഗം ഇവർക്ക് നല്ല നേട്ടം നൽകും. ഇതിന്റെ സ്വാധീനത്താൽ ഇവരുടെ ഏത് പ്രധാന ആഗ്രഹവും പൂർത്തീകരിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ജോലിയിലും ബിസിനസിലും സാമ്പത്തിക നേട്ടം ഇവർക്ക് കൈവരും. ഒന്നിൽ കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിലോ മത്സര പരീക്ഷകളിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുയോജ്യ സമയമാണ്. ദാമ്പത്യജീവിതം സുഖകരമാവും.
കന്നി രാശി: ഈ ഗ്രഹങ്ങളുടെ സംയോഗത്താൽ സൃഷ്‌ടിക്കുന്ന ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് നല്ല നേട്ടമാകും കൊണ്ട് തരിക. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ് ഇത്. നല്ല വാർത്തകൾ വരാനുള്ള സാധ്യത ഉണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് അവസരം വന്നുചേരും എന്നതാണ് ഏറ്റവും വലിയ കാര്യം.
തുലാം രാശി: തുലാം രാശിക്കാർക്ക് സൂര്യ-ബുധ സംയോഗത്തിലൂടെ ചില അപ്രതീക്ഷിത നേട്ടങ്ങൾക്ക് അവസരമുണ്ട്. ഇവർ ഏത് ജോലിയിലും വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സമയം സാമ്പത്തികമായും ഗുണം ചെയ്യുന്നതും ആയിരിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുപിടിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും.
മീനം രാശി: ബുധാദിത്യ രാജയോഗം ഇവർക്ക് ശുഭഫലങ്ങളും ആയിരിക്കും നൽകുക. സൂര്യന്റെയും ബുധന്റെയും അനുകൂല സ്വാധീനത്താൽ സന്തോഷവും ഐശ്വര്യവും ഇവർക്ക് വന്നുചേരും എന്നതാണ് മറ്റൊരു പ്രത്യേകത. വീട്ടിൽ പണത്തിനും വസ്‌തുവകകൾക്കും ഒരു കുറവും ഉണ്ടാകില്ല. നിങ്ങൾക്ക് ഭാഗ്യത്തിന്റെ നല്ല അവസരങ്ങളാണ് വരിക. അതിൽ ലോട്ടറി അടിക്കാനുള്ള അവസരം വരെ ഉണ്ടായിരിക്കും.












Click it and Unblock the Notifications