Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാനുള്ളത് വഴിയിൽ തങ്ങില്ല; ഫെബ്രുവരിയിൽ വൻ രാജയോഗം, പണം ഒഴുകും, നിങ്ങൾ ഈ രാശിക്കാരാണോ?

ജ്യോതിഷത്തിൽ പല വിധത്തിലുള്ള രാജയോഗങ്ങളുണ്ട്. അവ ഓരോന്നും നമ്മുടെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾ കൊണ്ട് വരുന്നതും നിലവാരം ഉയർത്തുന്നതുമാണ്. ഇത്തരം രാജയോഗങ്ങൾ നമ്മൾ ആഗ്രഹിക്കുമ്പോൾ തേടി വരുന്ന ഒന്നല്ല. ഗ്രഹങ്ങളുടെ രാശിമാറ്റവും അവയുടെ സംയോഗവും ഒക്കെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഓരോ ജാതകനും രാജയോഗങ്ങൾ എങ്ങനെ വരുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും.

നേരത്തെ പറഞ്ഞത് പോലെ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവും ഒക്കെ ഒട്ടുമിക്ക എല്ലാ രാശികളെയും സ്വാധീനിക്കാറുണ്ട്. എങ്കിലും അവ ഒരുപോലെ ആയിരിക്കില്ല എന്ന് മാത്രം. ഇത്തരത്തിൽ ചില ഗ്രഹങ്ങൾ സംയോഗിക്കുമ്പോൾ ഏറ്റവുമധികം നേട്ടം ലഭിക്കുന്നത് രാജയോഗങ്ങൾ അനുകൂലമാവുന്ന ചില രാശിക്കാർക്കാണ്. പലപ്പോഴും അവർ സ്വപ്‌നത്തിൽ പോലും കാണാത്ത നേട്ടങ്ങളായിരിക്കും ഇവരെ തേടി എത്തുക.

astrology

ജ്യോതിഷ പ്രകാരം നോക്കുമ്പോൾ രാജയോഗങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ബുധാദിത്യ രാജയോഗം. ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ തന്നെയാണ് കൊണ്ടുവരിക. ഇവരുടെ ജീവിതത്തിലും കരിയറിലും ഒക്കെ വളർച്ചയും മുന്നേറ്റവും പ്രകടമാവാൻ ഇത് കാരണമാവുമെന്ന കാര്യം ഉറപ്പപ്പാണ്. ബുധനും സൂര്യനും ഒന്നിക്കുമ്പോഴാണ് ബുധാദിത്യ രാജയോഗം ഉണ്ടാവുന്നത്. ആർക്കൊക്കെ ഇത് ഗുണമാവുമെന്ന് നോക്കാം.

മേടം രാശി: ഇവർക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൗഭാഗ്യങ്ങൾ തന്നെ വന്നുചേരും. ഇവർ തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമായിരിക്കും വരാനുള്ളത്. നിലവിലെ സാമ്പത്തിക ബാധ്യതകൾ ഒരു പരിധിവരെ തീർക്കാൻ ഇവർക്ക് കഴിയും. ഇതുവരെ മുടങ്ങി കിടന്നിരുന്ന കുടുംബ സ്വത്ത് ലഭിക്കാനുള്ള ഭാഗ്യമുണ്ടാവും. കുടുംബാംഗങ്ങളിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കൈയിൽ പണം വന്നൊഴുകും.

തുലാം രാശി: ഈ രാജയോഗം ഏറ്റവും കൂടുതൽ നേട്ടം നൽകുന്ന മറ്റൊരു രാശിയാണ് തുലാം.ഇവരുടെ സമ്പാദ്യം കുതിച്ചുയരും. ജോലിയിൽ നല്ല മുന്നേറ്റം ഉണ്ടാവും. വരുമാനം കാര്യമായ തോതിൽ വർധിക്കും. ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകൾ ഒഴിഞ്ഞുപോവും. നല്ല പേര് നിലനിർത്തി കൊണ്ട് തന്നെ മുന്നോട്ട് പോവാൻ സാധിക്കും. കുടുംബത്തോടൊപ്പം വിദേശത്ത് പോകാനും അവിടെ തന്നെ താമസമാക്കാനും അവസരം വന്നുചേരും.

Recommended Video

cmsvideo
    ഗോപൻ്റെ മകൻ സനന്ദനെ ആശുപത്രിയിലേക്ക് മാറ്റി, നടപടികൾ ആരംഭിച്ച് അധികൃതർ| Neyyattinkara Samadhi Case

    ധനു രാശി: ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗ സമയത്ത് അളവില്ലാത്ത രീതിയിൽ ധനം വന്നു നിറയാനുള്ള ഭാഗ്യമുണ്ടാവും. പൂർവിക സ്വത്തിൽ നിന്ന് ഇവർക്ക് ഭാഗം ലഭിക്കും. ഭൂമി വാങ്ങാനും പുതിയ വീട് നിർമ്മിക്കാനും ഇവർക്ക് സാധിക്കും. പുതിയ വാഹനം വാങ്ങാനും യോഗം കൈവരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+