ഈ രാശിക്കാർക്ക് വിവാഹയോഗം തെളിയുന്നു; പുതിയ വാഹനം ഗ്യാരേജിലെത്തും! നല്ല ജോലി ലഭിച്ചേക്കും
ഭാരതീയ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അത് വിശ്വസിക്കുന്നവരും അതിനെ തള്ളി പറയുന്നവരും ധാരാളമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ചിലർക്ക് കിട്ടുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നും വലുതായി ഉണ്ടാവില്ല.
ഇത് മുൻപേ കണക്കുകൂട്ടി വച്ച ഒരു സംഗതി ആയിരിക്കും. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ്. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും അവ മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് എപ്പോഴുമുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യവുമാണ്.

സാധാരണഗതിയിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. എന്തെന്നാൽ അതിൽ ഭൂരിഭാഗവും നമുക്ക് നല്ല ഫലങ്ങൾ നൽകാൻ ശേഷിയുള്ളവ ആയിരിക്കും. പറഞ്ഞു വരുന്നത് ഗ്രഹങ്ങളുടെ മാറ്റവും അതുമൂലം ഉണ്ടാവുന്ന നേട്ടങ്ങളും ഒക്കെയാണ്. അത്തരത്തിൽ ഒരു സുപ്രധാന യോഗമാണ് ഇനി വരാനിരിക്കുന്നത്. പല രാശിക്കാരും ആറ്റുനോറ്റ് കാത്തിരിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയമേ വേണ്ട.
ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനാണ് ഇവിടെ മാറ്റം കൊണ്ട് വരുന്നത്. ബുധൻ ഒരിക്കലും സാധാരണ ഗ്രഹമല്ല. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് ജ്യോതിഷത്തിൽ. ബുധൻ സമം ബുദ്ധി എന്നാണ് ഈ ചൊല്ല്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണിത്.
തുലാം രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ്. സൂര്യ-ബുധ സംഗമത്തിലൂടെയാണ് ഈ സവിശേഷമായ രാജയോഗം രൂപപ്പെടുന്നത്. ഒക്ടോബർ 17ന് തുലാം രാശിയിൽ ഈ യോഗം രൂപം കൊള്ളുമെന്നാണ് കരുതുന്നത്. ഇത് വെറുമൊരു രാജയോഗം ആയിരിക്കുകയില്ല എന്നതാണ് പ്രധാന കാര്യം. മൂന്ന് രാശികളുടെ ജീവിതത്തെ എല്ലാ തരത്തിലും സ്വാധീനിക്കുന്ന ഒന്നായിരിക്കും ഇത്.
തുലാം രാശി: ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് എക്കാലവും അനുകൂലമായി മാറും. ഈ സമയത്ത് ഇക്കൂട്ടരുടെ വ്യക്തിത്വം മെച്ചപ്പെടും. എല്ലാവരിൽ നിന്നും ഇവർക്ക് ബഹുമാനം നേടാൻ കഴിയും, ജോലി ശൈലിയും മെച്ചപ്പെടുകയും അതിൽ നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും. ദാമ്പത്യ ജീവിതം നന്നായി ഭവിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ഉറപ്പാണ്.
കർക്കടകം രാശി: ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം കർക്കിടകം രാശിക്കാരുടെ സമയം തെളിയാൻ കാരണമാവും. ഇവർക്ക് വാഹനങ്ങളുടെയും സ്വത്തിന്റെയും രാജയോഗമുണ്ടാകും. സുഖസൗകര്യങ്ങളും ആഡംബരങ്ങളും ഇവരെ തേടിയെത്തും. പുതിയ പദ്ധതികളോ കരാറുകളോ ലഭിക്കാനുള്ള സാധ്യതയുണ്ട്. വാഹനങ്ങളും സ്വത്തും യഥേഷ്‌ടം കൈയിലെത്തും. ജോലിയിലും ബിസിനസിലും പുരോഗതിക്ക് ശക്തമായ സാധ്യത.
മകരം രാശി: ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് നല്ല നേട്ടങ്ങൾ ആവും കൊണ്ട് നൽകുക. കരിയറുമായും ബിസിനസുമായും ബന്ധപ്പെട്ട രാശിയിലാണ് ഈ യോഗം വന്നെത്തുക. ഈ കാലയളവിൽ തൊഴിൽരഹിതരായ വ്യക്തികൾക്ക് ജോലി കണ്ടെത്താൻ സാധ്യത. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങലും പ്രമോഷനും ഒക്കെ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും, മാത്രമല്ല ഭാവിയിൽ നിങ്ങൾക്ക് ഗണ്യമായ ലാഭം കൈവരാനും സാധ്യത.












Click it and Unblock the Notifications