Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപുത്തൻ വാഹനം ഗ്യാരേജിൽ, ദാമ്പത്യത്തിൽ സന്തോഷം; മെച്ചപ്പെട്ട ആരോഗ്യം, ഈ രാശിക്കാർക്ക് ഭാഗ്യപെരുമഴ

ഗ്രഹങ്ങളുടെ രാശിമാറ്റവും അവ തമ്മിലുള്ള കൂടിച്ചേരലും ഒക്കെ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഈ സംഭവവികാസങ്ങൾ ഓരോരിക്കലും ഓരോ രാശിക്കാർക്ക് വലിയ നേട്ടങ്ങളായിരിക്കും പ്രദാനം ചെയ്യുക, അതും സ്വപ്‌നം പോലും കാണാത്ത നേട്ടങ്ങൾ. ഗ്രഹങ്ങൾ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും സംക്രമണം നടത്തുകയും ഒക്കെ ചെയ്യുമ്പോൾ ഇപ്രകാരം പലവിധ മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വരുന്നത് പതിവുള്ള കാര്യമാണ്.

സാധാരണഗതിയിൽ നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ എന്നതാണ് വാസ്‌തവം. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ടുകാലത്ത്. ബുധൻ സമം ബുദ്ധി എന്നായിരുന്നു അത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധനെന്ന് പറഞ്ഞാൽ ചിലർക്ക് വിശ്വസിക്കാൻ കഴിയില്ല.

astrobudhadityarajayogam

സാധാരണയായി ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് ചാർത്തിയിട്ടുള്ളത്. ചന്ദ്രന്റെയും താരയുടേയും മകനാണ് ബുധനെന്ന് ചില പുരാണങ്ങളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്ത്, ഗണിതം, വാക്ക്, ആശയ വിനിമയം, കളി, കൗശലം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ വിജ്ഞാനം, അനുകരണപരത, പ്രസംഗം എന്നിങ്ങനെയുള്ള കഴിവുകളെയും രീതികളെയും ഒക്കെ സ്വാധീനിക്കുന്നത് ബുധനാണ്.

അതുപോലെ തന്നെ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹങ്ങളിൽ ഒന്നാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്ന ഒന്ന് കൂടിയാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണെന്നാണ് പറയപ്പെടുന്ന. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം, അത് നമുക്ക് നേരിട്ട് അനുഭവമുള്ള കാര്യവുമാണ് താനും.

സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്ന് പറയുന്നതിലും തെറ്റില്ല. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് കരുതിയങ്കിൽ നിങ്ങൾക്ക് തെറ്റി. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

ഈ സമയം എല്ലാ രാശിക്കാരെയും ഒരുപോലെ ആയിരിക്കില്ല സൂര്യന്റെ മാറ്റം, അതിന് തക്കതായ രീതിയിൽ ബന്ധപ്പെട്ട രാശികൾക്ക് മാത്രമായിരിക്കും സൂര്യൻ ഗുണങ്ങൾ പ്രദാനം ചെയ്യുക. ഈ രണ്ട് ഗ്രഹങ്ങൾക്കും അവയുടേതായ ഗുണങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. അതിനാൽ തന്നെ ഇവ ഒന്നിക്കുമ്പോൾ അതുപോലെയുള്ള ചില കാര്യമായ ഗുണങ്ങൾ തന്നെ നമുക്ക് ലഭിക്കും.

വളരെ പ്രധാനപ്പെട്ട രാജയോ​ഗമാണ് ബുധാദിത്യ രാജയോ​ഗം. 1 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ അതിശക്തമായ ബുധാദിത്യ രാജയോ​ഗം രൂപപ്പെടാൻ പോവുന്നത്. മെയ് 7ന് ആണ് ബുധാദിത്യ രാജയോ​ഗം രൂപപ്പെടുന്നത്. മേടം രാശിയിലാണ് സൂര്യനും ബുധനും ഒന്നിക്കുന്നത്. ഇത് മൂന്ന് രാശിക്കാർക്ക് വലിയ രീതിയിൽ നേട്ടങ്ങൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

കുംഭം രാശി: വരാനിരിക്കുന്ന ബുധാദിത്യ രാജയോഗത്തോടെ ഇവരെ തേടിയെത്തുന്നത് ഭാഗ്യങ്ങളുടെ പെരുമഴ തന്നെയായിരിക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടും. ഇവർക്ക് തൊഴിലിൽ പുരോഗതി വന്നുചേരും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയും മുന്നേറ്റവും കാത്തിരിക്കുന്നു. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലയളവ് കൂടിയാണിത്.

തുലാം രാശി: ഇവർക്ക് രാജയോഗം ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങൾക്ക് കാരണമാവും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരുന്നതാണ് പ്രധാന മാറ്റം. ബിസിനസിൽ കാര്യങ്ങൾ എല്ലാം അനുകൂലമാകും. ഇവർക്ക് കാര്യമായ സാമ്പത്തിക നേട്ടത്തിന് ഇത് വഴിയൊരുക്കും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും.

മകരം രാശി: ഇക്കൂട്ടർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന സമയമാണ് ഈ രാജയോഗത്തിന്റേത്. പുതിയ വാഹനം, സ്വത്ത് എന്നിവ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചേക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരാനുള്ള സാഹചര്യവും കാണുന്നുണ്ട്. മത്സരപരീക്ഷകളിൽ ഫലം കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത കേൾക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+