ബുധാദിത്യ രാജയോഗം ചില്ലറ കളിയല്ല; ഈ രാശിക്കാർ പരീക്ഷകളിൽ വിജയിക്കും, വിദേശ യാത്രക്ക് അവസരം!
ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയും ആണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഇതിലെ പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ വരിക.
അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അത്തരത്തിൽ ഒരു യോഗമാണ് വരുന്നത്. ഫെബ്രുവരി 13ന് സൂര്യൻ കുംഭരാശിയിൽ പ്രവേശിക്കും ഇത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്‌ടിക്കുകയാണ് ചെയ്യുക. അതിനാൽ ഈ സംയോജനം ചില രാശിക്കാർക്ക് കൂടുതൽ ഗുണമാവും.

സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് വേദ ജ്യോതിഷത്തിൽ കണക്കാക്കുന്നത്. നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നതും സൂര്യനെയാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളവും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുമെന്നതാണ് പ്രത്യേകത.
നിങ്ങൾക്ക് എല്ലാം അറിയുന്നത് പോലെ സൂര്യന് മനുഷ്യജീവിതത്തിൽ സവിശേഷമായ സ്ഥാനം തന്നെയുണ്ട്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നാണ് പണ്ടുള്ളവർ പറയാറുള്ളത്. എങ്കിലും ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് കരുതരുത്.
നമ്മുടെ സാധാരണ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ഇതെന്ന് പറയാം. ഇവ ചേരുമ്പോൾ ഏതൊക്കെ രാശിക്കാർക്ക് അത് ഗുണമാവുമെന്ന് നോക്കാം.
മേടം രാശി: സവിശേഷമായ ബുധാദിത്യ രാജയോഗം ഗുണകരമാകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് യോഗം രൂപം കൊള്ളുക. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ ഗണ്യമായ വർധനവിന് സാധ്യത ഏറെയാണ്. പുതിയ വരുമാന സ്രോതസുകളിലൂടെ നിങ്ങൾക്ക് പണം സമ്പാദിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കിട്ടാനുള്ള പണം തിരികെ ലഭിക്കും. ബിസിനസിൽ ഗണ്യമായ ലാഭം നേടും, നിക്ഷേപങ്ങൾക്ക് സാധ്യത ഏറെയാണ്.
മിഥുനം രാശി: ബുധാദിത്യ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു കാര്യം. നിങ്ങൾക്ക് മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയും. ഈ സമയത്ത് മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം ഉറപ്പാണ്.
മകരം രാശി: ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് അനുകൂലമാവും. ഇടയ്ക്കിടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടും. സന്തുലിതാവസ്ഥ മെച്ചപ്പെടും. സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ശ്രദ്ധാപൂർവ്വം സ്വീകരിച്ചാൽ നേട്ടം ഉറപ്പ്. ഈ നഷ്‌ടപ്പെട്ട പണം നിങ്ങൾക്ക് തിരിച്ചുപിടിക്കാനും കഴിയും.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications