ബുധാദിത്യ രാജയോഗം കനിയും; ഈ രാശിക്കാരുടെ ശമ്പളം വർധിക്കും, വീട്ടിൽ ഐശ്വര്യം വന്നുനിറയും..!

സാധാരണഗതിയിൽ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, എങ്കിലും അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കൊണ്ടെത്തിക്കുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ലെന്ന് ഓർക്കണം.

ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രധാന വിഷയം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ്. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് ഇതുവരെയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ട പ്രധാന കാര്യമാണ്.

budhaditya rajayogam 2026

ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയാണ് ഉണ്ടാവാറുള്ളത്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

സൂര്യ ബുധന്റെ സൗഹൃദപരമായ ഗ്രഹങ്ങളായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ വരുമ്പോഴെല്ലാം വളരെ ശുഭകരമായ ബുധാദിത്യയോഗം രൂപം കൊള്ളുന്നു എന്നതാണ് പ്രത്യേകത. ഇതൊരു സാധാരണ യോഗം അല്ലെന്ന് പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ഈ യോഗത്താൽ ചില നേട്ടങ്ങൾ പ്രത്യേക രാശിക്കാരെ തേടിവരും. എന്തൊക്കെയാണ് ഈ രാശികൾക്ക് ലഭിക്കുന്ന നേട്ടങ്ങളെന്ന് നോക്കാം.

മേടം

ബുധാദിത്യ രാജയോഗത്തിന്റെ സ്വാധീനത്തിൽ മേടം രാശിക്കാർക്ക് കരിയറിൽ മികച്ച മുന്നേറ്റത്തിന് സാധ്യത. പുതിയ തൊഴിൽ അവസരങ്ങൾ, സ്ഥാനക്കയറ്റം, ശമ്പളവർധന എന്നിവ ലഭിക്കാമെന്നാണ് പ്രവചനം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളും സാമ്പത്തിക നേട്ടങ്ങളും ലഭിക്കാം. ആത്മവിശ്വാസം വർധിക്കുകയും പ്രധാന തീരുമാനങ്ങൾ അനുകൂല ഫലങ്ങൾ നൽകുകയും ചെയ്യാം. പഠനത്തിൽ മികവ് പുലർത്തും.

മിഥുനം

ബുധന്റെ അനുഗ്രഹവും സൂര്യന്റെ ശക്തിയും ചേർന്ന ഈ യോഗം മിഥുനം രാശിക്കാർക്ക് സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കും. വരുമാനം വർധിക്കാനും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും സാധ്യത അധികമാണ്. പഠനം, മത്സരപരീക്ഷകൾ, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചേക്കാം. കുടുംബാന്തരീക്ഷവും കൂടുതൽ സന്തോഷകരമായി മാറും.

ചിങ്ങം

ഈ രാശിക്കാർക്ക് രാജയോഗം തൊഴിൽ മേഖലയിലും ബിസിനസിലും അനുകൂല ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷം സൂചിപ്പിക്കുന്നത്. മേലുദ്യോഗസ്ഥരുടെ അംഗീകാരവും സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കാൻ സാധ്യത. നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ലഭിക്കാനും സാമ്പത്തിക സ്ഥിരത കൈവരിക്കാനും സാധിക്കും. സാമൂഹിക രംഗത്ത് സ്വാധീനവും പ്രശസ്‌തിയും വർധിച്ചേക്കും.

കന്നി

ബുധാദിത്യ രാജയോഗം കന്നി രാശിക്കാർക്ക് ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർധിപ്പിച്ചേക്കും. കരിയറിൽ പുതിയ അവസരങ്ങൾ തുറക്കുകയും ബിസിനസിൽ ലാഭം വർധിക്കുകയും ചെയ്യാം. ദീർഘകാലമായി കാത്തിരുന്ന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ സമാധാനവും സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരതയും ഉറപ്പ്. വീട്ടിൽ ഐശ്വര്യം നിറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+