ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!
ജ്യോതിഷത്തിൽ രാജയോഗങ്ങൾ പലവിധമുണ്ട്. അതിൽ ഏറിയ പങ്കും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയുമാണ്. എന്തെന്നാൽ ഓരോ രാശികളുടെയും മാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നമ്മളെ തേടി വരിക.
അത്തരത്തിൽ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയുന്നതും കരുതപ്പെടുന്നതും. ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല.

ഒരു കാര്യം എന്തെന്നാൽ പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് പ്രധാന കാര്യം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്.
അവിടം കൊണ്ട് ഒന്നും തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.
ഈ വരുന്ന ഏപ്രിൽ 11ന് ബുധാദിത്യ രാജയോഗം രൂപം കൊള്ളും. ഈ ദിവസം ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ബുധനും മീന രാശിയിൽ ഒത്തുചേർന്നാണ് സവിശേഷമായ ബുധാദിത്യ രാജയോഗത്തിന് രൂപം നൽകുന്നത്. ജ്യോതിഷം അനുസരിച്ച് ഈ യോഗം വളരെ ശുഭകരമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ട് അതിലൂടെ നിരവധി രാശിക്കാർക്ക് പലവിധ നേട്ടങ്ങൾ കൈവരുമെന്നതാണ് പ്രധാനപ്പെട്ടൊരു വിഷയം. കൂടുതൽ അറിയാം.
ഇടവം രാശി
സവിശേഷമായ ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. വൃശ്ചിക രാശിക്കാർക്ക് ലാഭ ഭാവത്തിൽ രൂപപ്പെടുന്നതിനാൽ ഈ സമയത്ത് ബിസിനസ് നന്നായി മുന്നേറിയേക്കാം. ബിസിനസുകാർക്ക് നല്ല കാലമായിരിക്കും, പ്രതീക്ഷിക്കാത്ത തരത്തിലുള്ള ലാഭം വന്നുചേരും. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലേക്ക് വളരും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കുമെന്നത് സാധ്യതയുള്ള കാര്യമാണ്.
മിഥുനം രാശി
ഈ യോഗം കരിയറിനും ബിസിനസിനും ശുഭകരമായി മാറും. ഇവരുടെ സംക്രമ ജാതകത്തിന്റെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ബുധൻ ഈ രാശിയുടെ അധിപനാണ് അതിനാൽ നേതൃത്വപരമായ കഴിവുകൾ, തീരുമാനമെടുക്കൽ, പ്രൊഫഷണൽ ബുദ്ധി എന്നിവ ഈ സമയത്ത് മെച്ചപ്പെടാൻ സാധ്യത ഏറെയാണ്. ജോലിയിൽ അശ്രദ്ധ ഒഴിവാക്കുവാൻ എക്കാലവും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും.
മീനം രാശി
ഈ രാജയോഗം മീനം രാശിക്കാർക്ക് ഗുണകരമാകും. ജ്യോതിഷം അനുസരിച്ച്, സൂര്യൻ ലഗ്നത്തിൽ നിൽക്കുമ്പോൾ അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം, ആത്മാഭിമാനം, നേതൃത്വപരമായ കഴിവുകൾ എന്നിവ കൂടും. അതേസമയം ബുധൻ ബുദ്ധിശക്തി, ആശയവിനിമയം, തീരുമാനമെടുക്കൽ എന്നിവയെ സ്വാധീനിക്കും. പ്രണയിക്കുന്നവർക്ക് അനുകൂല സമയം, ദാമ്പത്യത്തിൽ നല്ല കാലം. പണം കൈകളിൽ വന്നുനിറയും.












Click it and Unblock the Notifications