ബുധാദിത്യ യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാർക്ക് നല്ല കാലം, ജീവിതം പച്ചപിടിക്കും, വീടുപണി തുടങ്ങും!

വേദ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരങ്ങളെയും മാറ്റങ്ങളേയും ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ അത് വെവ്വേറെ തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ ഇത് സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ ഫലങ്ങളായിരിക്കും നൽകുക. ഏതൊക്കെ ഗ്രഹങ്ങൾ എങ്ങനെയൊക്കെ സംഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ മാറ്റങ്ങൾ.

budhaditya rajayogam

ജ്യോതിഷത്തിൽ സാധാരണയായി സൂര്യൻ അധികാരം, ധൈര്യം, ആത്മാഭിമാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ബുധനാകട്ടെ സംസാരം, യുക്തി, വ്യാപാരം, പഠനം എന്നിവയുടെ കാരകനുമാണ്. അങ്ങനെ വരുമ്പോൾ ഈ ഗ്രഹങ്ങൾ ഒരുമിച്ച് നിൽക്കുന്ന വേളയിൽ വ്യക്തികളുടെ ചിന്തകൾക്ക് വ്യക്തത വരികയും തീരുമാനങ്ങൾ വേഗത്തിലും പ്രായോഗികവുമാകുകയും ചെയ്യും.

ചില വ്യക്തികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ പുതിയ ആശയങ്ങൾ എളുപ്പത്തിൽ രൂപപ്പെടുത്താൻ ഇത് സഹായകമാകും എന്നും പറയപ്പെടുന്നു. ഇന്നലെ രാവിലെ 07:58-ന് സൂര്യൻ കന്നി രാശിയിലേക്ക് കടന്നിരുന്നു. കന്നി രാശിയിൽ നിലവിലുള്ള ബുധനൊപ്പം സൂര്യൻ കൂടിച്ചേരുന്നതോടെ ഇന്നേ ദിവസം 'ബുധാദിത്യ യോഗം' തെളിയുകയാണ് ചെയ്യുന്നത്.

മേടം രാശി

ബുധാദിത്യ രാജയോഗം തൊഴിൽ മേഖലയിലും സാമ്പത്തിക കാര്യങ്ങളിലും പുരോഗതിക്ക് വഴിയൊരുക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും അവസരങ്ങൾ ലഭിച്ചേക്കാം. ജോലിയിൽ അംഗീകാരവും വരുമാനത്തിൽ മെച്ചവും പ്രതീക്ഷിക്കാം. ജീവിതത്തിൽ എല്ലാ സുഖവും സമാധാനവും ലഭിക്കും.

മിഥുനം രാശി

ബുദ്ധിശക്തിയും ആശയവിനിമയ ശേഷിയും കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സമയമായിരിക്കാം. പഠനം, എഴുത്ത്, മാധ്യമം, ബിസിനസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും നേട്ടമുണ്ടാകാം. വീടുപണി തുടങ്ങിയേക്കും.

കന്നി രാശി

ഈ രാജയോഗം സാമ്പത്തികമായും തൊഴിൽപരമായും അനുകൂല സാഹചര്യങ്ങൾ സൃഷ്‌ടിക്കുമെന്നാണ് ജ്യോതിഷവിശ്വാസം. വരുമാന മാർഗങ്ങൾ വർധിക്കാനും മുടങ്ങിക്കിടന്ന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും സാധ്യത. പുതിയ ബന്ധങ്ങൾ വഴിയും അവസരങ്ങൾ ലഭിച്ചേക്കാം. വിവാഹ ബന്ധത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും.

തുലാം രാശി

ബുധാദിത്യ രാജയോഗം കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടങ്ങൾ നൽകുമെന്ന് കരുതപ്പെടുന്നു. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം ലഭിക്കാനും പുതിയ ചുമതലകൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളും പങ്കാളിത്ത അവസരങ്ങളും ലഭിച്ചേക്കാം. ജോലിയിൽ പ്രമോഷനും ശമ്പള വർധനയും ഒക്കെ വന്നുചേരും.

മകരം രാശി

പഠനം, തൊഴിൽ, സാമ്പത്തികം, യാത്ര തുടങ്ങിയ മേഖലകളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകാമെന്നാണ് ജ്യോതിഷം പറയുന്നത്. ദീർഘകാല ലക്ഷ്യങ്ങൾക്കായി നടത്തുന്ന ശ്രമങ്ങൾക്ക് പുരോഗതി ലഭിക്കാനും പുതിയ അവസരങ്ങൾ തേടാനും ഈ കാലയളവ് സഹായകരമാവും. മത്സര പരീക്ഷകളിൽ ജയിക്കാനും നല്ല ജോലി ലഭിക്കാനും ഇടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma