Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്താലും കൈ നിറയെ പണം.. ശമ്പളവും കൂടും; ഈ രാശിക്കാരാണോ നിങ്ങള്‍?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിക്കും രാശി മാറ്റത്തിനും എല്ലാം സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാരില്‍ ഗ്രഹങ്ങളുടെ സംക്രമണം പ്രതികൂല ഫലങ്ങള്‍ ആണ് നല്‍കുകയെങ്കില്‍ മറ്റ് ചില രാശിക്കാരില്‍ അനുകൂലഫലങ്ങള്‍ ആയിരിക്കും നല്‍കുക എന്ന് മാത്രം.

എല്ലാം ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാശി മാറ്റമാണ് പലരിലും ഗുണദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ ഏപ്രില്‍ 14 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ മീനം രാശി വിട്ട് മേട രാശിയിലേക്ക് കടക്കാനിരിക്കുകയാണ്. നിലവില്‍ മേടരാശിയില്‍ ആണ് ബുധന്‍ സംക്രമണം നടത്തുന്നത്.

astro

സൂര്യനും മേടരാശിയില്‍ പ്രവേശിക്കുന്നതോടെ നിലവില്‍ അവിടെയുള്ള ബുധന്‍ സൂര്യനുമായി കൂടിച്ചേരും. ഇത് വഴി വളരെ ഫലപ്രദമായ ബുധാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്യും. ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ ഭാഗ്യം സമ്മാനിക്കും. മേട രാശിയിലെ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ആര്‍ക്കൊക്കെ ഗുണം ചെയ്യുമെന്ന് നോക്കാം.

ചിങ്ങം രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യം

മേട രാശിയിലെ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമായിരിക്കും. ചിങ്ങം രാശിയുടെ ഭാഗ്യ സ്ഥലത്താണ് ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ തന്നെ ഭാഗ്യത്തിന്റെ പിന്തുണ എല്ലായ്‌പ്പോഴും ഈ രാശിക്കാരുടെ കൂടെ തന്നെയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നുണ്ട്. വരുമാനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനവ് പ്രകടമാകും. കൂടുതല്‍ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കൈയില്‍ പണം എത്തും. നിക്ഷേപങ്ങളില്‍ നിന്ന് ധനലാഭം പ്രതീക്ഷിക്കാം. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നല്ലൊരു തുക കൈയിലെത്തും

കര്‍ക്കടകം രാശിക്കാര്‍ക്ക് വരുമാനം കൂടും

മേട രാശിയിലെ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കര്‍ക്കടക രാശിയുടെ കര്‍മ്മ ഗൃഹത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. അതിനാല്‍ തന്നെ ജോലി സംബന്ധമായ കാര്യങ്ങളില്‍ നേട്ടം കാത്തിരിക്കുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ വളര്‍ച്ച കൈവരിക്കാനാകും. സാമ്പത്തികമായി ഏറെ അഭിവൃദ്ധി നേടാന്‍ സാധിക്കും.

വ്യാപാര രംഗത്തുള്ളവര്‍ക്ക് അപ്രതീക്ഷിത ധനലാഭത്തിന് സാധ്യത കാണുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട ആദായം ലഭിക്കും. പുതിയ വാഹനം, ആഭരണങ്ങള്‍ എന്നിവ വാങ്ങിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിറയും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ പ്രശസ്തി നേടാനാകും.

മേടം രാശിക്കാര്‍ക്ക് പുതിയ വീട്

മേട രാശിയിലെ സൂര്യ - ബുധ സംയോഗത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേട രാശിക്കാര്‍ക്ക് സുഖകരവും ഗുണകരവുമായിരിക്കും. മേടം രാശിയുടെ ലഗ്‌നത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ മേടം രാശിക്കാരുടെ വ്യക്തിത്വം ആകര്‍ഷണമുള്ളതായി തീരും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.

Tips for Sleep: ഉറക്കമുണരുമ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലേ..!! കാരണം ഇതാകാം

ഏറെ നാളായി മുടങ്ങികിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. പുതിയ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കുടിയിരിക്കും. ഏറെ നാളായി വിവാഹ ആലോചനയുമായി നടക്കുന്നവരെ തേടി ശുഭ വാര്‍ത്തയെത്തും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താനുള്ള സാധ്യത കാണുന്നു. പിതൃ സ്വത്ത് കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+