Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും

വേദ ജ്യോതിഷത്തിൽ ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായുമാണ് പലപ്പോഴും കണക്കാക്കുന്നത്. വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും വിശേഷിപ്പിക്കുന്നു. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം വളരെയധികമാണ്.

ചന്ദ്രൻ നമ്മുടെ വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള കാര്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു. പറഞ്ഞുവന്നത് ഇത്തരത്തിൽ ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെ രാശിമാറ്റവും വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ഇത്തവണ ചന്ദ്രന്റെ രാശിമാറ്റം വർഷം അവസാനിക്കുന്ന വേളയിലാണ് വന്നെത്തുന്നത്.

chandra gochar 2026

ചന്ദ്രന്റെ രാശിമാറ്റം ഓരോരിക്കലും കൊണ്ടുവരുന്ന മാറ്റങ്ങൾ പലവിധത്തിൽ ഉള്ളതായിരിക്കും. ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും ഒരുപോലെ നേട്ടങ്ങൾ കൊണ്ട് വരണമെന്നുമില്ല. ഇത്തവണ ഏപ്രിൽ മാസത്തിൽ തന്നെ ചന്ദ്രന്റെ സവിശേഷമായ മാറ്റത്തിന് അവസരം ഒരുങ്ങുന്നുണ്ട്. അതൊരിക്കലും ചെറിയൊരു കാര്യമല്ലെന്ന് ഓർക്കണം.

ഏപ്രിൽ മൂന്നിന് സംഭവിക്കുന്ന ചന്ദ്രഗോചരം സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹസ്ഥിതി മാറ്റമായാണ് ജ്യോതിഷികൾ കണക്കാക്കുന്നത്. പണത്തിന്റെ ഒഴുക്കിൽ വേഗത്തിലുള്ള മാറ്റങ്ങൾ ഈ ചന്ദ്രന്റെ സഞ്ചാരവുമായി ബന്ധപ്പെട്ട് പലരും പ്രവചിക്കുന്നു. നാല് രാശിക്കാർക്ക് വ്യക്തമായ സാമ്പത്തിക പുരോഗതിയും പുതിയ വരുമാന സാധ്യതകളും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയും അനുഭവപ്പെടുമെന്ന് ജ്യോതിഷ വിദഗ്ദ്ധർ പറയുന്നു.

ജ്യോതിഷമനുസരിച്ച്, ചന്ദ്രൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ചന്ദ്രഗോചരം എന്ന് പറയുന്നത്. വേദ ജ്യോതിഷത്തിൽ മനസ്, വികാരങ്ങൾ, ദിനംപ്രതിയുള്ള സാമ്പത്തിക നേട്ടങ്ങൾ എന്നിവയുടെ കാരകനാണ് ചന്ദ്രൻ. ചന്ദ്രന്റെ ഗോചരം ജാതകത്തെ അനുകൂലമായി ബാധിക്കുമ്പോൾ, വ്യക്തികൾക്ക് ജോലി, സാമ്പത്തികം, സമ്പാദ്യം, ചെറുകിട നിക്ഷേപങ്ങൾ എന്നിവയിൽ വേഗത്തിൽ ഫലങ്ങൾ ലഭിക്കുമത്രേ.

ഇടവം രാശി

ഇടവം രാശിക്കാർക്ക് ഈ ചന്ദ്രഗോചരം സ്ഥിരമായ സാമ്പത്തിക വളർച്ച നൽകിയേക്കാം. നിലവിലുള്ള വരുമാനം കൂടുതൽ സുരക്ഷിതമായി അനുഭവപ്പെടും. ചിലർക്ക് ക്ലയിന്റുകളിൽ നിന്ന് മികച്ച പേയ്‌മെന്റുകളോ കുടിശ്ശികയോ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയം കൃത്യമായ ബജറ്റിനും ദീർഘകാല നിക്ഷേപങ്ങൾക്കും വഴിയൊരുക്കാനാണ് നിർദ്ദേശം. മാത്രമല്ല ഇവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.

ചിങ്ങം രാശി

ചിങ്ങം രാശിക്കാർക്ക് പുതിയ വരുമാന വഴികൾ തുറന്ന് കിട്ടാൻ സാധ്യതയുണ്ട്. കമീഷൻ ജോലികളോ മറ്റ് സൈഡ് ബിസിനസ്സുകളോ വർധിച്ചേക്കാം. മുതിർന്നവരിൽ നിന്നോ പ്രധാനപ്പെട്ട ബന്ധങ്ങളിൽ നിന്നോ സഹായങ്ങൾ തേടിയെത്താനും സാധ്യത കാണുന്നു. നിങ്ങളുടെ കഴിവുകൾക്ക് മികച്ച മൂല്യം നിശ്ചയിക്കാൻ ഇത് നല്ല സമയമാണ്. സാമ്പത്തിക ചർച്ചകളിൽ അനാവശ്യമായ ഈഗോ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രണയത്തിൽ നല്ല പുരോഗതി ഉണ്ടാവും.

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് കടങ്ങൾ തീർക്കാൻ ഈ ചന്ദ്രഗോചരം അനുകൂലമായ സമയമായിരിക്കും. ലോണുകൾ അടച്ചു തീർക്കാനും ഉയർന്ന പലിശ കുറയ്ക്കാനും അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബാംഗങ്ങളിൽ നിന്നോ വിശ്വസിക്കാവുന്ന സുഹൃത്തുക്കളിൽ നിന്നോ സഹായം ലഭിക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമായ നിക്ഷേപങ്ങളിൽ ശ്രദ്ധിക്കണമെന്ന് ജ്യോതിഷികൾ നിർദ്ദേശിക്കുന്നു. വീടും വാഹനവും ഒക്കെ സ്വന്തമാക്കാൻ കഴിഞ്ഞേക്കും.

കുംഭം രാശി

കുംഭം രാശിക്കാർക്ക് ഈ ചന്ദ്രന്റെ രാശിമാറ്റം മികച്ച ബന്ധങ്ങളിലൂടെ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. പുതിയ തൊഴിലവസരങ്ങൾക്കോ പ്രോജക്റ്റുകൾക്കോ വേണ്ടിയുള്ള വിവരങ്ങൾ സുഹൃത്തുക്കളോ സഹപ്രവർത്തകരോ വഴി ലഭിച്ചേക്കാം. ശമ്പള വർധനവിനായുള്ള ചർച്ചകൾ അനുകൂലമായേക്കാം. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനായി എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണം. സമ്പത്തും ആഡംബരവും ഇവരെ തേടിവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+