Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിൽ സന്തോഷം, പങ്കാളി നിങ്ങളെ ചേർത്തുനിർത്തും; ഈ രാശിക്കാരുടെ വരുമാനം കുതിച്ചുയരും

വേദ ജ്യോതിഷത്തിൽ ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായുമാണ് പൊതുവെ കണക്കാക്കുന്നത്. വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും പറയുന്നതും പതിവാണ്. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ എന്ന ഗ്രഹം. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം ഏറെയാണ്, മറ്റ് പല ഗ്രഹങ്ങളേക്കാളും അധികമാണ് അത്.

വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള വിഷയങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രൻ. പറഞ്ഞുവന്നത് ഇത്തരത്തിൽ ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെ രാശിമാറ്റവും വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന ഘടകമാണ്. ഇത്തവണ ചന്ദ്രന്റെ രാശിമാറ്റം വർഷം അവസാനിക്കുന്ന വേളയിലാണ് വന്നെത്തുക.

chandradhiyogam

സാധാരണയായി ചന്ദ്രനിൽ നിന്ന് 6, 7, 8 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ ഉണ്ടാകുമ്പോൾ ചന്ദ്രാധിയോഗം സംഭവിക്കുന്നു എന്നാണ് ജ്യോതിഷപ്രകാരമുള്ള കണക്ക്. ആറാം ഭാവത്തിൽ ബുധനും, ഏഴാം ഭാവത്തിൽ ശുക്രനും, എട്ടാം ഭാവത്തിൽ വ്യാഴവും ഉണ്ടാകുമ്പോഴാണ് പൊതുവെ ചന്ദ്രാധിയോഗം വിജയകരമായി മാറുന്നതും.

അത്തരത്തിൽ ഇത്തവണ ചന്ദ്രാധിയോഗം വരുമ്പോൾ ചില രാശിക്കാർക്ക് പ്രത്യേക നേട്ടം തന്നെയാവും വന്നുചേരുക. അതിൽ പ്രധാനപ്പെട്ടതാണ് നാല് രാശികൾ. ഏതൊക്കെ രാശികൾക്കാണ് സവിശേഷമായ ചന്ദ്രാധിയോഗം നേട്ടങ്ങൾ കൊണ്ട് വരികയെന്നും എന്തൊക്കെ നേട്ടങ്ങളാണ് ലഭിക്കുകയെന്നും നമുക്ക് പരിശോധിക്കാം.

ഇടവം രാശി: ചന്ദ്രാധി യോഗം ഇവരെ ഉന്നതിയിൽ കൊണ്ടെത്തിക്കും. അവരുടെ പരിശ്രമങ്ങൾ ഫലം കാണും. ജീവിതത്തിൽ പോസിറ്റീവ് ഫലങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ബിസിനസിൽ ലാഭം ഉണ്ടാവാനും അത് ഉയർന്നു വരാനും സാധ്യതയുണ്ട്. ഭൗതിക സുഖസൌകര്യങ്ങൾ വർധിക്കുവാനും ആഡംബരം കൂടുവാനും സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും നിങ്ങൾക്ക് സാധിക്കും.

മിഥുനം രാശി: ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പങ്കാളിയുടെ പൂർണ പിന്തുണ മിഥുനം രാശിക്കാർക്ക് ലഭിക്കും. ദീർഘകാലമായി കാത്തിരുന്ന കാര്യങ്ങൾ നടക്കാനുള്ള യോഗവും കാണുന്നുണ്ട്. ഇവരുടെ വരുമാനം ഇരട്ടിയായി വർധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ചിലവുകൾ നന്നായി കുറയും. ബിസിനസിൽ വമ്പൻ ലാഭമാവും ഇവർക്ക് ഉണ്ടാവുക.

ചിങ്ങം രാശി: ഇവർക്ക് ചന്ദ്രാധി യോഗത്തിന്റെ ഫലമായി വളരെ നല്ല ആഢംബര ജീവിതം നയിക്കാനാകും. സമൂഹത്തിൽ നിന്നും ജോലിയിടത്തിൽ നിന്നും ലഭിക്കുന്ന ബഹുമാനവും അംഗീകാരങ്ങളും വർധിക്കും. ഈ രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. വിവിധ പരീക്ഷകളിൽ വിജയമുണ്ടാകും. വിദേശയാത്രയ്ക്കും ഇവർക്ക് യോഗം തെളിയുന്നുണ്ട്.

തുലാം രാശി: ഇവരെ സംബന്ധിച്ച് കാര്യമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഇവർക്ക് കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ഉണ്ടാകും. ജീവിതത്തിൽ സകല ഐശ്വര്യങ്ങളും വന്നുചേരുകയും ഇവർക്ക് നല്ല നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+