Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, 50 വർഷത്തിന് ശേഷമെത്തുന്ന രാജയോഗം; പണം ഒഴുകിയെത്തും..!

ജ്യോതിഷത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട് ഹിന്ദുമതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

astrorajayogams

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നതാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.

അതിൽ പ്രധാനപ്പെട്ട ഒരു രാജയോഗത്തിനാണ് ചില രാശികൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. അതും 50 വർഷത്തിന് ശേഷമാണ് ഈ യോഗം വരുന്നത്. ഡിസംബറില്‍, ബുധനും സൂര്യനും ധനു രാശിയിലേക്ക് മാറുന്നതോടെ പ്രധാനപ്പെട്ട രാജയോഗങ്ങളിൽ ഒന്നായി കണക്കാക്കുന്ന ചതുര്‍ഗ്രഹിയോഗം രൂപപ്പെടുന്നു. അത് മാത്രമല്ല അതിന് ശേഷം ചൊവ്വയും ശുക്രനും ചിങ്ങം രാശിയിലും പ്രവേശിക്കുന്നു. ഇതും ചില രാശിക്കാർക്ക് വലിയ നേട്ടം നൽകുന്നു.

മീനം രാശി: ഈ രാശിക്കാർക്ക് സവിശേഷമായ ചതുര്‍ഗ്രഹി യോഗം ശരിക്കും നേട്ടങ്ങളാണ് കൊണ്ട് നൽകുക. മാത്രമല്ല ജോലിയെടുക്കുന്ന മേഖലകളില്‍ അനുകൂലമായ പല ഫലങ്ങളും തേടി എത്തുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നല്ല രീതിയിൽ സാമ്പത്തിക മുന്നേറ്റം സാധ്യമാവും. കരിയറില്‍ ഇവർ മുന്നേറുക തന്നെ ചെയ്യും. എന്ത് ജോലി ചെയ്‌താലും അതിന് തക്കതായ പ്രതിഫലം കിട്ടും. സാമ്പത്തികമായി നിങ്ങളെ അലട്ടിയിരുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും.

ധനു രാശി: ചതുര്‍ഗ്രഹി രാജയോഗം വളരെ നല്ല ഫലങ്ങൾ ഇവർക്ക് നൽകും. നിങ്ങളുടെ കുടുംബത്തിലും ജീവിതത്തിലും സന്തോഷവും സമാധാനവും തേടി വരും. ആഗ്രഹങ്ങൾ എല്ലാം സാധിക്കും. എന്തിലും ഏതിലും നിങ്ങൾക്ക് വിജയം സുനിശ്ചിതം. അതിന് പുറമേ ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യും. ഉത്തരവാദിത്തങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. പ്രണയജീവിതം പൂത്തുലയും.

മേടം രാശി: സവിശേഷമായ ചതുര്‍ഗ്രഹി യോഗം നല്ല പല മാറ്റങ്ങളും ഇവർക്ക് കൊണ്ട് വരുന്നു. ഈ രാശിയില്‍ ഒന്‍പതാം ഭാവത്തിലാണ് യോഗം രൂപപ്പെടുന്നത്. ഇവരുടെ കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ബിസിനസ് സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം തന്നെ മികച്ച നേട്ടങ്ങളിലേക്കാണ് എത്തിക്കുക. വിദേശയാത്ര പോലും നടത്താനുള്ള അവസരം ഇവർക്ക് ലഭിക്കുമെന്നതാണ് പ്രധാന കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+