Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് എട്ടിന്റെ പണി ഉറപ്പ്; സാമ്പത്തിക ബുദ്ധിമുട്ട് വരും, കുടുംബത്തിൽ പ്രശ്‌നം, കടവും കൂടും!

ഭാരതീയ ജ്യോതിഷത്തിൽ ഒരുപാട് രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവ തന്നെയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ വരാറുള്ളത്.

അങ്ങനെ രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ കേട്ടിട്ടുള്ള കാര്യം. അത്തരത്തിലൊരു യോഗമാണ് ചതുർഗ്രഹി യോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്ന് തന്നെയാണ്.

horoscopeissueschathurgrahi

എന്നാൽ എല്ലായ്പോഴും അത് അങ്ങനെയാവണം എന്നില്ല എന്നതാണ് യാഥാർഥ്യം. പറഞ്ഞുവന്നത് ഈ യോഗത്തിന് പോലും ദോഷകരമായ മറ്റൊരു മുഖമുണ്ട്. ചില ഘട്ടങ്ങളിൽ നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കാൻ ഇതിന് സാധിക്കും. അത് ചിലപ്പോൾ സാമ്പത്തികമായോ സാമൂഹികമായോ ഒക്കെയുള്ള ചില രീതികളിൽ ആയിരിക്കാം. പലപ്പോഴും ഇത്തരം രാജയോഗങ്ങൾ വലിയ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

നാളെ മുതൽ പുതിയ മാസം ആരംഭിക്കുകയാണ്. സെപ്റ്റംബറിൽ പലവിധത്തിലുള്ള രാജയോഗങ്ങൾ പലർക്കും ഗുണകരമായി ഭവിച്ചിട്ടുണ്ട്. അതുപോലെ ദോഷകരമായി മാറുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയുള്ള സമ്മിശ്ര ഫലങ്ങൾ തന്നെയാവും ഈ മാസവും തുടക്കം മുതൽ ലഭിക്കുക. അത്തരത്തിൽ ഒന്ന് തന്നെയാണ് മേൽപറഞ്ഞ ചതുർഗ്രഹി യോഗവും. അതിന്റെ സ്വാധീനം വളരെ മോശമായിരിക്കും ഇക്കുറി എന്നത് ഉറപ്പാണ്.

ചൊവ്വ, ബുധന്‍, ചന്ദ്രന്‍, സൂര്യന്‍ എന്നീ നാല് ഗ്രഹങ്ങള്‍ തുലാം രാശിയില്‍ ഒത്തുചേരുമ്പോഴാണ് ഇക്കുറി ചതുര്‍ഗ്രഹി യോഗം രൂപീകരിക്കുന്നത്. അത് നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ നേട്ടങ്ങളുമായി വരുന്ന ഒന്നായിരിക്കില്ല. ചതുർഗ്രഹി യോഗങ്ങൾ ഏത് സമയത്തും ഉണ്ടാവുന്ന ഒന്നല്ലെന്നതാണ് പ്രധാന കാര്യം. എന്നാൽ വന്നത് വെറുതെയാവില്ല. ഏതൊക്കെ രാശിക്കാർക്ക് ഈ രാജയോഗം മോശമാകും എന്നാണ് ഇനി കണ്ടറിയേണ്ടത്.

കന്നി രാശി: ചതുര്‍ഗ്രഹി യോഗം ചിലർക്ക് ദോഷകരമായ രീതിയിൽ ഭവിക്കും. ഇവർക്ക് അനുകൂല ഫലങ്ങള്‍ ഒരിക്കലും ലഭിക്കാനിടയില്ല. പലപ്പോഴും കഠിനമായ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് വരിക. ഭാഗ്യം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. നിങ്ങളുടെ പ്രതീക്ഷകൾ തകിടം മറിക്കുന്ന രീതികൾ ആയിരിക്കും. ജോലിയുടെ കാര്യത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയും പണം കൈയ്യില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുന്നു. പലപ്പോഴും കടം വാങ്ങേണ്ടി വരും ജീവിതം മുന്നോട്ട് നീക്കാൻ.

മീനം രാശി: ഈ യോഗം ഇക്കൂട്ടരുടെ കടബാധ്യത വര്‍ധിപ്പിക്കും. കൈയിൽ നിന്ന് പലവഴിക്ക് പണം നഷ്‌ടപ്പെടുന്നതിന് എല്ലാ സാധ്യതയുണ്ട്. നിക്ഷേപങ്ങളുടെ കാര്യത്തിൽ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യാൻ. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്‌തില്ലെങ്കിൽ അവ തിരിച്ചടിക്കും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തണം. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതാണ് കാര്യം.

വൃശ്ചികം രാശി: വരാനിരിക്കുന്ന ചതുര്‍ഗ്രഹി യോഗം നല്‍കുന്ന മാറ്റങ്ങള്‍ ഒട്ടും നിസാരമല്ല. നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാവും. പലപ്പോഴും നവഗ്രഹ പൂജ നടത്തുന്നത് വഴി പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുമെന്നതാണ് പ്രാധാന്യം. മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കും. ആഗ്രഹിക്കുന്നത് പോലെ ശമ്പളം ലഭിക്കില്ല. ശത്രുക്കള്‍ കൂടുതൽ ശക്തമാകും. ശമ്പളം കൃത്യമായി ലഭിക്കാത്തതും നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+