നാല് ഗ്രഹങ്ങൾ ഒരുമിച്ച് ചേരുന്ന യോഗം; ഈ രാശിക്കാർ പുതിയ കാറും ഭൂമിയും സ്വന്തമാക്കും, വിദേശയാത്ര നടത്തും!
ജ്യോതിഷം എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്, പ്രത്യേകിച്ച് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
വേറൊന്നുമല്ല പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
സവിശേഷമായ ചതുർഗ്രഹി യോഗമാണ് ഈ വർഷം വരാനിരിക്കുന്നത്. നിലവിൽ മീനം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. പിന്നാലെ ഏപ്രില്‍ 2-ന് ചൊവ്വയും ഏപ്രില്‍ 11-ന് ബുധനും മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതേ സമയം ചന്ദ്രനും മീനത്തിൽ എത്തുന്നുണ്ട്. അങ്ങനെ മീനം രാശിയിൽ അതീവ ശുഭകരമായ ഒരു ചതുർഗ്രഹിയോഗം വരികയാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് അറിയാം.
കന്നി രാശി: ഇവർക്ക് ചതുർഗ്രഹി യോഗം വലിയ നേട്ടങ്ങൾ കൊണ്ട് വരും. മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടാനാവും, ഒപ്പം വിദ്യാർത്ഥികൾക്ക് നല്ല നാളുകളുമാണ്. ശത്രുക്കളുടെ ശല്യം കുറയുന്നു. സാമ്പത്തികമായി മെച്ചപ്പെടും. ഓഹരി വിപണിയിലോ മറ്റ് നിക്ഷേപങ്ങളിലോ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭത്തിന് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. പുതിയ വാഹനം, വസ്‌തു എന്നിവ സ്വന്തമാക്കാൻ കഴിയും. എങ്കിലും കടം കൊടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക.
ചിങ്ങം രാശി: സവിശേഷമായ രാജയോഗം മൂലം ഉദ്യോഗസ്ഥർക്ക് ഇത് സുവർണകാലം. തൊഴിലിടത്തിലെ മികവും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള വൈദഗ്ധ്യവും മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാൻ സഹായിക്കുകയും ചെയ്യും. സാമ്പത്തികമായി മെച്ചപ്പെടും. അപ്രതീക്ഷിത ധനലാഭത്തിന് വഴിയൊരുങ്ങും. ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാവും.
കുംഭം രാശി: ജീവിതത്തിൽ ഇവർക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. ജോലിയിൽ അപ്രതീക്ഷിതമായ സ്ഥാനക്കയറ്റമോ മികച്ച നേട്ടങ്ങളോ ലഭിക്കാം. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയം. വരുമാന മാർഗങ്ങൾ വർധിക്കുന്നതിലൂടെ സാമ്പത്തിക നില ഭദ്രമാകും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച വിജയം തന്നെ നേടാനാവും.












Click it and Unblock the Notifications