Get Updates
Get notified of breaking news, exclusive insights, and must-see stories!

അരനൂറ്റാണ്ടിന് ശേഷം ഭാഗ്യം വരുന്നു, തൊഴിൽരഹിതർക്ക് നല്ല ജോലി; വാഹനം വാങ്ങും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ചതുർഗ്രഹി, ത്രിഗ്രഹി എന്നീ യോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. ഇത്തവണ സൂര്യൻ രാശി മാറുന്നതിന് പിന്നാലെ മീന രാശിയിൽ ചതുർഗ്രഹ യോഗമുണ്ടായത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മീന രാശിയിൽ ശനി, രാഹു, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗത്തിന് രൂപം നൽകിയിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

അത്തരത്തിലൊരു സവിശേഷമായ ചതുർഗ്രഹി യോഗമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. അത് മനുഷ്യ ജീവിതത്തിലും ലോകത്തിലും സ്വാധീനം ചെലുത്തുമെന്നതാണ് പ്രധാന കാര്യം. ചതുർഗ്രഹി യോഗങ്ങൾ ഏത് സമയത്തും ഉണ്ടാവുന്ന ഒന്നല്ലെന്നതാണ് പ്രധാന കാര്യം. ചില പ്രത്യേക സന്ദർഭങ്ങളിൽ നാല് ഗ്രഹങ്ങൾ സംക്രമിക്കുമ്പോഴാണ് ഈ യോഗം വന്നുചേരുക.

chathurgrahiyogam

ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഏപ്രിൽ 14 വിഷു ദിനത്തിൽ മീനം രാശി വിട്ട് മേട രാശിയിലേക്ക് കൂടുമാറി എന്നതാണ് പ്രധാന കാര്യം. സൂര്യൻ രാശി മാറുന്നതോടെയാണ് മീന രാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെട്ടത്. ശനി, രാഹു, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളാണ് നിലവിൽ മീന രാശിയിലുള്ളത്, സൂര്യന്റെ മാറ്റമാണ് ഇവിടെ ചതുർഗ്രഹി യോഗമുണ്ടാക്കുന്നത്.

സാധാരണയായി ഒരു ഗ്രഹത്തിന്റെ രാശിമാറ്റം തന്നെ വലിയ ഭാഗ്യം നൽകും, അപ്പോൾ പിന്നെ ഒരേസമയം നാല് ഗ്രഹങ്ങളാണ് രാശിമാറ്റം നടത്തുന്നതെങ്കിലോ? അതൊരു അപൂർവ അവസരം തന്നെയാണെന്ന് പറയാം. അത്തരത്തിൽ വിഷുവിന് പിന്നാലെ നാല് ഗ്രഹങ്ങളാണ് ഒരേസമയം രാശിമാറ്റം നടത്തിയത്. അൻപത് വർഷത്തിന് ശേഷമെത്തുന്ന അപൂർവ യോഗം കൂടിയാണിത്.

മീന രാശിയിലാണ് ഈ യോഗത്തിന് രൂപം നൽകുന്നത്. ഈ സാഹചര്യത്തിൽ മീനരാശിയിൽ ചത്രുഗ്രഹി യോഗം രൂപപ്പെടുന്നത് ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ആയിരിക്കും കൊണ്ട് വരിക. ജോലിയിൽ സ്ഥാനക്കയറ്റത്തിനും വരുമാന വർധനവിനും ഒക്കെയുള്ള സാധ്യത ഈ രാശിക്കാരെ സംബന്ധിച്ച് ഉണ്ടാവുമെന്നതാണ് പ്രധാനം. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടമെന്ന് കാണാം.

കുംഭം രാശി: ചതുർഗ്രഹി യോഗം കാര്യമായ നേട്ടമാണ് ഇവർക്ക് നൽകുക. ഈ രാശിയുടെ ഐശ്വര്യത്തിലും സംസാര സ്ഥാനത്തുമാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത് എന്ന പ്രത്യേകത കൂടയുണ്ട്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനനേട്ടം, വരുമാനത്തിൽ വർധനവ് എന്നിവയ്ക്ക് അവസരമുണ്ട്. ഇവർക്ക് ജോലിയിലും ബിസിനസിലും നിരവധി അവസരങ്ങൾ, മാനസിക സമാധാനം, സമൂഹത്തിൽ ബഹുമാനം എന്നിവ വർധിക്കുകയും ചെയ്യും.

മിഥുനം രാശി: ചതുർഗ്രഹി യോഗം രൂപപ്പെടുന്നതോടെ മിഥുന രാശിക്കാർക്ക് നല്ല നാളുകളാണ് വരാനിരിക്കുന്നത്. കാരണം ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് യോഗം രൂപപ്പെട്ടത്. ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും കാര്യമായ പുരോഗതി, ജോലിയുള്ള ആളുകൾക്ക് പ്രമോഷൻ എന്നിവ ലഭിക്കും. ബിസിനസ്‌ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഫലവത്താകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും.

ധനു രാശി: ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ധനു രാശിക്കാർക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം. ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സന്തോഷം ലഭിക്കും, ബഹുമാനം വർധിക്കാനുള്ള സാധ്യതയുമുണ്ട്, വസ്‌തുവകകളും വാഹനങ്ങളും വാങ്ങാനുള്ള സാധ്യതയുമുണ്ട്. ജോലിയിൽ പ്രമോഷൻ, ജോലിസ്ഥലത്ത് അനുകൂല അന്തരീക്ഷം എന്നിവ ഇവരുടെ മാത്രം നേട്ടങ്ങളാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+